ഹൈറിച്ച്: തട്ടിപ്പിന്റെ വ്യാപ്തി വർധിക്കാൻ കാരണം പൊലീസിന്റെ അമാന്തമെന്ന് ഇ.ഡി
കൊച്ചി∙ മണിചെയിൻ മാതൃകയിൽ ഓൺലൈൻ ഷോപ്പി നടത്തി 3141 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പു നടത്തിയ പ്രതികൾക്കെതിരെ വ്യക്തമായ പരാതി ലഭിച്ചിട്ടും കേരള പൊലീസ് തുടർനടപടികൾ സ്വീകരിക്കാൻ അമാന്തിച്ചതാണു തട്ടിപ്പിന്റെ വ്യാപ്തി വർധിക്കാൻ വഴിയൊരുക്കിയതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കുറ്റപ്പെടുത്തി.

2011 മുതൽ കേസിലെ മുഖ്യപ്രതി കെ.ഡി.പ്രതാപനെതിരെ തൃശൂർ ടൗൺ ഈസ്റ്റ്, ഇരിങ്ങാലക്കുട, ചിറ്റൂർ പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. 2024 മാർച്ച് മുതൽ തലശ്ശേരി, നാട്ടുകൽ, ചന്തേര,എടക്കാട് പൊലീസ് സ്റ്റേഷനുകളിൽ പരാതി ലഭിച്ചിരുന്നു. 22 ലക്ഷം രൂപ മുതൽ 29 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണു പുതിയ പരാതികൾ നൽകിയതെങ്കിലും പ്രതിയുടെ കമ്പനിയായ ഹൈറിച്ച് സ്മാർട് ടെക്കിനെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് തയാറായിട്ടില്ലെന്ന് ഇ.ഡി വിചാരണക്കോടതിയെ അറിയിച്ചു.
അന്വേഷണം സിബിഐക്കു കൈമാറിയെങ്കിലും തട്ടിപ്പിന്റെ വിശദാംശങ്ങൾ അടങ്ങിയ ഫയലുകളോ 2011ൽ റജിസ്റ്റർ ചെയ്ത കേസ് ഫയലുകളോ സിബിഐക്കും കൈമാറിയില്ല. കേരളത്തിൽ ഇതുവരെ നടത്തിയ ഏറ്റവും വലിയ മണിച്ചെയിൻ തട്ടിപ്പായിരുന്നിട്ടും ശക്തമായ നടപടി സ്വീകരിക്കാൻ കേരള പൊലീസ് തയാറാവാതിരുന്നതാണു കൂടുതൽ പേർ വഞ്ചിക്കപ്പെടാൻ വഴിയൊരുക്കിയതെന്നാണ് ഇ.ഡിയുടെ നിലപാട്. കെ.ഡി.പ്രതാപനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇ.ഡി. കേരള പൊലീസ് റജിസ്റ്റർ ചെയ്ത കേസുകളിൽ തന്നെ 1157 കോടി രൂപയുടെ തട്ടിപ്പാണ് അന്വേഷണം സംഘം കണ്ടെത്തിയത്.