തിരുവനന്തപുരം∙ ക്ഷേമപെൻഷന്റെ 5 ഗഡു കുടിശികയിൽ 2 ഗഡു ഇൗ സാമ്പത്തിക വർഷവും (മാർച്ച് വരെ) ബാക്കി 3 ഗഡു അടുത്ത വർഷവും നൽകുമെന്നതടക്കമുള്ള സമയബന്ധിത കുടിശിക നിവാരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചു. പ്രതിമാസം 1,600 രൂപ പെൻഷൻ വിതരണത്തിനു പുറമേയാണു കുടിശികയുള്ള 4,250 കോടി രൂപയും കൊടുത്തു തീർക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ഷേമ പെൻഷൻ തുക കൂട്ടും. വിവിധ ക്ഷേമനിധി ബോർഡുകൾക്കു കീഴിൽ പലകാലങ്ങളായുള്ള കുടിശിക തീർക്കും. സർവീസ് പെൻഷൻ പരിഷ്കരിച്ചതിന്റെ ബാക്കിയുള്ള ഒരു ഗഡു (600 കോടി) മാർച്ചിനുള്ളിൽ നൽകും. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയുടെയും പെൻഷൻകാരുടെ ക്ഷാമാശ്വാസത്തിന്റെയും കുടിശിക ഇൗ സാമ്പത്തിക വർഷം മുതൽ വർഷം 2 ഗഡു വീതം അനുവദിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

ADVERTISEMENT

2021 ജനുവരി 1 മുതൽ ഇൗ സാമ്പത്തിക വർഷത്തിന്റെ (2024-25) തുടക്കം വരെ 7 ഗഡു ഡിഎ/ഡിആർ ആണു കുടിശിക. ഒരു ഗഡു ഏപ്രിലിൽ നൽകി. ബാക്കി വർഷം 2 ഗഡു വീതം നൽകും. ഇതും ശമ്പള പരിഷ്കരണ കുടിശികയും അനുവദിക്കുന്നതിന് പ്രത്യേക ഉത്തരവിറക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റ ദയനീയ പരാജയത്തിനു കാരണം ക്ഷേമ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിലെ വീഴ്ചയാണെന്നു താഴെത്തട്ടിലെ വിമർശനങ്ങൾക്കു പുറമേ സിപിഎം സംസ്ഥാന സമിതിയും കേന്ദ്ര കമ്മിറ്റിയും ചുണ്ടിക്കാട്ടിയതിനെ തുടർന്നാണ് പ്രഖ്യാപനം. 

ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തെക്കുറിച്ചു പ്രഖ്യാപനമുണ്ടാകുമെന്നു പ്രതീക്ഷിച്ചെങ്കിലും അതെക്കുറിച്ചു പരാമർശമില്ല. ക്ഷേമ പെൻഷനടക്കം ഇതുവരെ വിവിധ കുടിശികകൾ നൽകാത്തത് കേന്ദ്രം ഫണ്ട് വെട്ടിക്കുറച്ചതു കൊണ്ടാണെന്നു മുഖ്യമന്ത്രി ആവർത്തിച്ചു. സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനും ചെലവുചുരുക്കാനുമുള്ള നടപടികൾ ഇൗ മാസം ആരംഭിക്കും. 

ഇൗ വർഷം കൊടുത്തു തീർക്കുന്നവ

∙ കാരുണ്യ പദ്ധതിയിൽ അടക്കം മരുന്നു വിതരണത്തിലെ കുടിശിക.

ADVERTISEMENT

∙ സപ്ലൈകോയ്ക്കുള്ള സഹായം, നെല്ല് സംഭരണത്തിനും നെല്ലുൽപാദനത്തിനും നൽകേണ്ട തുക, ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം വഹിക്കേണ്ട ചെലവുകളിലെ കുടിശിക.

∙ കരാറുകാർക്ക് ബിൽ ഡിസ്കൗണ്ടിങ് സ്കീം വഴി നൽകുന്ന തുകയുടെ കുടിശികയായ 2,500 കോടി രൂപ. 

∙ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്കും മത്സ്യത്തൊഴിലാളി കുടുംബത്തിൽപെട്ടവർക്കുമുള്ള സ്കോളർഷിപ് ആനുകൂല്യങ്ങളുടെ കുടിശിക. 

∙ വന്യമൃഗ ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കുള്ള ധനസഹായം, കാൻസർ, ക്ഷയം, ലെപ്രസി രോഗികൾക്കുള്ള ധനസഹായം, പമ്പിങ് സബ്സിഡി, കൈത്തറിത്തൊഴിലാളികൾക്കുള്ള കൂലിയും റിബേറ്റും, മിശ്രവിവാഹിതർക്കുള്ള ധനസഹായം, തണൽ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള ധനസഹായം, മലബാർ ദേവസ്വത്തിന്റെ കീഴിലുള്ള ആചാര്യസ്ഥാനീയർ, കോലധികാരികൾ എന്നിവർക്കുള്ള ധനസഹായം, മദ്രസ അധ്യാപക ക്ഷേമനിധിയിൽ നിന്നുള്ള വിവാഹ ധനസഹായം എന്നിവയുടെ കുടിശിക. 

ADVERTISEMENT

∙ ഇടുക്കി ജില്ലയിൽ 16,621 ഹെക്ടറിലുള്ള ഏലം കൃഷിക്ക് സംഭവിച്ച നാശം കണക്കിലെടുത്ത് ഈ വിഷയം ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ അനുവദിക്കും. 

∙ എൻഡോസൾഫാൻ ദുരിതബാധിതരായ 1,031 പേരെ കാസർകോട് പാക്കേജിന്റെ പരിധിയിൽപെടുത്തി സഹായിക്കും.

∙ ഗ്രാമീണ റോഡുകളുടെ പുനർനിർമാണത്തിനായി ബജറ്റിൽ വകയിരുത്തിയ 1,000 കോടി രൂപ നൽകും.

English Summary:

Arrears of welfare pension will pay in two years