തിരുവനന്തപുരം ∙ സംസ്ഥാനത്തു മൂന്നര വർഷത്തിനിടെ എലിപ്പനി ബാധിച്ചു മരിച്ചത് 1027 പേരെന്ന് ഔദ്യോഗിക കണക്ക്. സ്വകാര്യ ആശുപത്രികളിലെ വിവരങ്ങൾ സർക്കാരിനു ലഭിച്ചിട്ടില്ല. രോഗം സ്ഥിരീകരിക്കാത്ത കേസുകൾ കൂടി പരിഗണിച്ചാൽ റിപ്പോർട്ട് ചെയ്തതിനെക്കാൾ ഇരട്ടിയോളം മരണം ഉണ്ടാകാമെന്നാണു ഡോക്ടർമാരുടെ നിഗമനം. ഈ വർഷം ഇതുവരെ 2381 പേർക്ക് എലിപ്പനി ബാധിച്ചു. മരണം: 144. കഴിഞ്ഞവർഷം, 5215 പേർക്കായിരുന്നു രോഗബാധ. 283 പേർ മരിച്ചു. 2022 ൽ 5448 കേസുകളും 2021 ൽ 4388 കേസുകളും റിപ്പോർട്ട് ചെയ്തപ്പോൾ ഈ വർഷങ്ങളിൽ 300 പേർ വീതം മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രോഗപ്രതിരോധവും ചികിത്സയും കൊണ്ട് ഏറക്കുറെ ഒഴിവാക്കാൻ സാധിക്കുന്നതാണ് എലിപ്പനി മരണങ്ങൾ. ആരോഗ്യ സംവിധാനം ശക്തമായാൽ മരണനിരക്കു കുറയ്ക്കാനാകും. 2018 ലും 19 ലും പ്രളയത്തിനു ശേഷം എലിപ്പനി പടരുമെന്ന് മുൻകൂട്ടികണ്ട് നടപടി സ്വീകരിച്ചിരുന്നു. ശക്തമായ ബോധവൽക്കരണവും പ്രതിരോധ മരുന്നു വിതരണവും രോഗത്തെ ചെറുത്തു. 2018 ൽ 2079 എലിപ്പനി കേസുകളും 99 മരണങ്ങളുമാണ് ഉണ്ടായത്. 2019 ൽ 1211 കേസുകളും 57 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ADVERTISEMENT

പ്രതിരോധിക്കാനാവാതെ...

പനി പടർന്നു പിടിക്കുമ്പോൾ പകപ്പിലാണ് ആരോഗ്യവകുപ്പ്. മഴക്കാലപൂർവ ശുചീകരണം തദ്ദേശസ്ഥാപനങ്ങൾക്ക് മികച്ച രീതിയിൽ നടത്താൻ കഴിയാതിരുന്നതാണ് എലിപ്പനി പോലുള്ള രോഗങ്ങൾ പടർന്നുപിടിക്കാൻ കാരണമെന്ന് വിമർശനമുണ്ട്. ജലജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിലും പാളിച്ചയുണ്ടായി. പനിക്കണക്കും മരണവും ഉയരുമ്പോൾ ആരോഗ്യ സമിതി രൂപീകരിക്കാനോ പ്രതിരോധം ഊർജിതമാക്കാനോ കഴിയുന്നില്ല. പ്രതിരോധത്തേക്കാൾ ചികിത്സയ്ക്കു പ്രാധാന്യം നൽകുന്ന തരത്തിലേക്ക് ആരോഗ്യ മാനേജ്‌മെന്റ് മാറിയതാണ് പ്രതിസന്ധിയെന്ന് വിദഗ്ധർ പറയുന്നു.

ഹോട്സ്പോട്ടുകളിൽ ഉഴപ്പി; രോഗങ്ങൾ കുതിച്ചു

തിരുവനന്തപുരം ∙ പകർച്ചപ്പനികൾ പടർന്നു പിടിക്കുന്നത് ഒരു വർഷം മുൻപേ ആരോഗ്യവകുപ്പ് കണ്ടെത്തിയ ഹോട്സ്പോട്ടുകളിൽ. മുന്നറിയിപ്പു നൽകിയിട്ടും മാലിന്യനിർമാർജനത്തിലടക്കം ഉഴപ്പിയതാണ് പകർച്ച വ്യാധികൾ വ്യാപകമാകാനിടയാക്കിയതെന്ന് വിമർശനം. 2023 ജനുവരി മുതൽ ജൂലൈ വരെയുള്ള കണക്കുകളിൽ നിന്നാണ് 242 ഡെങ്കിപ്പനി ഹോട്സ്പോട്ടുകളും 128 എലിപ്പനി ഹോട്സ്പോട്ടുകളും കണ്ടെത്തിയത്. എന്നാൽ മഴക്കാലത്ത് ഒരു മുൻകരുതലും എടുത്തില്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ADVERTISEMENT

ലിസ്റ്റ് പ്രകാരം ഏറ്റവുമധികം ഡെങ്കി ഹോട്സ്പോട്ടുകളുള്ളത് എറണാകുളം ജില്ലയിലാണ്– 54 എണ്ണം. നിലവിൽ ഏറ്റവും അധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതും ഈ ഹോട്സ്പോട്ടുകളിലാണ്. കഴിഞ്ഞ ആഴ്ചയിൽ 252 കേസുകളും 12നു മാത്രം 64 കേസുകളുമാണ് എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.

 പാളിച്ചകൾ പലത്

∙മേയ് അവസാനമാണ് മഴ എത്തിയതെങ്കിലും മഴക്കാലപൂർവ ശുചീകരണം പകുതി പോലും പൂർത്തിയായില്ല

∙ഡ്രൈ ഡേ ആചരണമടക്കം ഇത്തവണ പൂർണമായി ഇല്ലാതായി. 

ADVERTISEMENT

∙തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് അപര്യാപ്തത മൂലം ഓടകളും ജലസ്രോതസ്സുകളും വൃത്തിയാക്കുന്നതിൽ വീഴ്ച വരുത്തി.

∙വരൾച്ചയുള്ള പ്രദേശങ്ങളിലും വെള്ളം കയറുന്ന സ്ഥലങ്ങളിലും ജലലഭ്യത ഉറപ്പാക്കിയില്ല

∙കോളറയടക്കമുള്ള രോഗങ്ങളെക്കുറിച്ചുള്ള ജനത്തിന്റെ അജ്ഞത മരണങ്ങൾക്കു കാരണമായി. 

∙സർക്കാർ ആശുപത്രികളിലെ തിരക്ക് വർധിച്ചതോടെ പരിശോധന താളംതെറ്റുന്നു 

∙പല സർക്കാർ ആശുപത്രികളിലും അവശ്യമരുന്നുകളുടെ ക്ഷാമം നേരിടുന്നു

പടരുന്നത് 11 പകർച്ചവ്യാധികൾ

∙വായുവിലൂടെ: എച്ച് 1 എൻ 1 ഉൾപ്പെടെയുള്ള ഇൻഫ്ലുവൻസ എ വിഭാഗം വൈറസ്.

∙കൊതുകു പരത്തുന്നത്: ഡെങ്കിപ്പനി, വെസ്റ്റ്നൈൽ പനി, ജപ്പാൻജ്വരം, മലമ്പനി 

∙മലിനമായ വെള്ളം, ഭക്ഷണം വഴി: ഹെപ്പറ്റൈറ്റിസ് എ ഉണ്ടാക്കുന്ന മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ്, ഷിഗെല്ല.

∙മലിനജലം വഴി: എലിപ്പനി

∙ചെള്ള് വഴി: സ്ക്രബ് ടൈഫസ് (ചെള്ളുപനി)

English Summary:

Above thousand people died of rat fever in kerala in last three and half years