വടക്കഞ്ചേരി (പാലക്കാട്) ∙ പഴക്കം ചെന്ന് ഇടിഞ്ഞുവീഴാറായ വീട്ടിൽ പുതിയ വീടു പ്രതീക്ഷിച്ചു കാത്തിരുന്ന അമ്മയും മകനും മഴയിൽ ചുമരിടിഞ്ഞു വീണു മരിച്ചു. കണ്ണമ്പ്ര കൊട്ടേക്കാട് കൊടക്കുന്ന് വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ സുലോചന (54), മകൻ രഞ്ജിത് (31) എന്നിവരാണു മരിച്ചത്. പുതിയ വീടിന് ഇവർ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, മുൻഗണനാ ഘടകങ്ങൾ പ്രകാരം ഊഴം എത്തിയിരുന്നില്ല. വീടിന്റെ പലഭാഗത്തും ചോർച്ചയുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കഞ്ചേരി (പാലക്കാട്) ∙ പഴക്കം ചെന്ന് ഇടിഞ്ഞുവീഴാറായ വീട്ടിൽ പുതിയ വീടു പ്രതീക്ഷിച്ചു കാത്തിരുന്ന അമ്മയും മകനും മഴയിൽ ചുമരിടിഞ്ഞു വീണു മരിച്ചു. കണ്ണമ്പ്ര കൊട്ടേക്കാട് കൊടക്കുന്ന് വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ സുലോചന (54), മകൻ രഞ്ജിത് (31) എന്നിവരാണു മരിച്ചത്. 

പുതിയ വീടിന് ഇവർ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, മുൻഗണനാ ഘടകങ്ങൾ പ്രകാരം ഊഴം എത്തിയിരുന്നില്ല. വീടിന്റെ പലഭാഗത്തും ചോർച്ചയുണ്ടായിരുന്നു. ദിവസങ്ങൾക്കു മുൻപു പിന്നിലെ ചുമർ ഭാഗികമായി ഇടിഞ്ഞതോടെ ഇരുവരോടു മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിരുന്നതായി പഞ്ചായത്ത് അധ്യക്ഷയും വാർഡ് അംഗവും പറഞ്ഞു. 

കണ്ണമ്പ്ര കൊട്ടേക്കാട് വീടിന്റെ ചുമരിടിഞ്ഞു വീണ് അമ്മയും മകനും മരിച്ച സ്ഥലത്തെ കാഴ്‌ച. ഇൗ കട്ടിലിലായിരുന്നു മരിച്ച സുലോചന ഉറങ്ങിയിരുന്നത്. ചിത്രം: മനോരമ
ADVERTISEMENT

തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ കിടപ്പുമുറിക്കു സമീപമുള്ള ഇഷ്ടികച്ചുമർ ഇടിഞ്ഞു വീഴുകയായിരുന്നു. സുലോചന ചുമരിനു സമീപം കട്ടിലിലും രഞ്ജിത് നിലത്തുമാണു കിടന്നിരുന്നത്. ഇന്നലെ രാവിലെ ആറരയോടെയാണ് അപകടം സമീപവാസികളുടെ ശ്രദ്ധയിൽപെട്ടത്. മൺകട്ടകൾക്കിടയിൽ നിന്നാണു മൃതദേഹങ്ങൾ പുറത്തെടുത്തത്. സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു രഞ്ജിത്. സുലോചനയുടെ മറ്റൊരു മകൾ രമാലക്ഷ്മി. മരുമകൻ: പ്രകാശൻ. 

English Summary:

Broken wall took the life of two waiting for new house from Life Mission

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT