ധനകാര്യപ്രശ്നങ്ങൾ: സർക്കാരും എംപിമാരും ഒന്നിച്ച് കേന്ദ്രത്തിനു നിവേദനം നൽകും
തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ ധനകാര്യ പ്രശ്നങ്ങളിൽ സർക്കാരും എംപിമാരും ഒന്നിച്ചു കേന്ദ്രസർക്കാരിനു നിവേദനം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന എംപിമാരുടെ യോഗത്തിൽ തീരുമാനം. എംപിമാരെ മുഴുവൻ വിശ്വാസത്തിലെടുത്തു മുന്നോട്ടുപോയാൽ എല്ലാ പിന്തുണയും നൽകുമെന്നു കോൺഗ്രസ് എംപി കെ.സി.വേണുഗോപാൽ ഉറപ്പുനൽകി. ഇതിനെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി, കക്ഷിരാഷ്ട്രീയത്തിന് അതീതമായി നിലപാടു സ്വീകരിക്കുമെന്നു പ്രതികരിച്ചു.

കർണാടകയിൽ ഭരണമാറ്റമുണ്ടായതിനാൽ തലശ്ശേരി–മൈസൂരു റെയിൽ പാതയ്ക്ക് ഒരുമിച്ചു നിൽക്കാനും ധാരണയായി.
ആലുവയിൽ ഗ്ലോബൽ സിറ്റി പദ്ധതി നിർത്തിവയ്ക്കാനുള്ള കേന്ദ്ര തീരുമാനം തിരുത്തിക്കണമെന്നു പിണറായി ആവശ്യപ്പെട്ടു. കേന്ദ്ര ഫണ്ടും ഗ്രാന്റും കുറഞ്ഞതിനാൽ 24,000 കോടിയുടെ സ്പെഷൽ പാക്കേജ് അനുവദിക്കണമെന്നാണു പ്രധാന ആവശ്യം. വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി 5000 കോടിയുടെ പാക്കേജും ആവശ്യപ്പെട്ടിട്ടുണ്ടെന്നു പിണറായി പറഞ്ഞു.
സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങൾ
∙ തിരുവനന്തപുരം തോന്നയ്ക്കലിൽ ആരംഭിക്കുന്ന മെഡിക്കൽ ഡിവൈസസ് പാർക്കിന്റെ സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കുന്നതിനു ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അനുമതി ലഭ്യമാക്കണം.
∙ കേന്ദ്ര ഭക്ഷ്യ വിഹിതം വെട്ടിക്കുറച്ചതു പുനഃസ്ഥാപിക്കണം.
∙ കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കണം.
∙ നാഷനൽ ഹെൽത്ത് മിഷൻ വിഹിതത്തിൽ കഴിഞ്ഞതവണത്തെ 1000 കോടിയോളം രൂപ അനുവദിക്കണം.
∙ കണ്ണൂർ വിമാനത്താവളത്തിനു രാജ്യാന്തര വ്യോമയാന റൂട്ട് അനുവദിക്കണം.
∙ നിലമ്പൂർ - നഞ്ചൻകോട്, കാഞ്ഞങ്ങാട് - കാണിയൂർ , ശബരി റെയിൽ പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾ ഊർജിതമാക്കണം.
∙ കർഷകർക്കു പ്രത്യേക പാക്കേജ്.
∙ വനം- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനു കേന്ദ്ര വനനിയമത്തിൽ ഭേദഗതി വേണം.
എയിംസിനെച്ചൊല്ലി മുഖ്യമന്ത്രിയും ഉണ്ണിത്താനും തർക്കം
കാസർകോട്ട് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിനെച്ചൊല്ലി മുഖ്യമന്ത്രിയും രാജ്മോഹൻ ഉണ്ണിത്താൻ എംപിയും തമ്മിൽ തർക്കം. എയിംസ് കോഴിക്കോട് കിനാലൂരിൽ സ്ഥാപിക്കാനാണു തീരുമാനമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണു തർക്കത്തിനു വഴിതുറന്നത്. കാസർകോടാണ് എയിംസ് സ്ഥാപിക്കേണ്ടതെന്ന് എംപി ആവശ്യപ്പെട്ടു. എന്നാൽ എയിംസ് സ്ഥാപിക്കാൻ കിനാലൂരാണ് ഉചിതമെന്നു നേരത്തേ തീരുമാനിച്ചതാണെന്നും അതാണ് ഇപ്പോഴും സംസ്ഥാന സർക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.