കൊച്ചി∙ എംജി സർവകലാശാല സ്കൂൾ ഓഫ് ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ പ്രഫസർ തസ്തികയിലെ നിയമന വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നു ഹൈക്കോടതി. പാലാ സ്വദേശി ഡോ. മേരി സെന്റർലയുടെ നിയമനം ചോദ്യം ചെയ്ത് കൊച്ചിയിലെ ഡോ. ഷൈലജ മേനോൻ നൽകിയ ഹർജിയിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ കക്ഷി ചേർത്തു കൊണ്ടാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ 2017ലെ ഉത്തരവിനെ തുടർന്ന് 2021ലാണ് ഡോ. മേരി സെന്റർലയെ നിയമിച്ചത്. ഇന്റർവ്യൂ നടന്ന 2010 മുതൽ ആനുകൂല്യം നൽകണമെന്നും നിർദേശിച്ചിരുന്നു. ഈ ഉത്തരവിനെതിരെ അപ്പീൽ നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന് സർവകലാശാല അറിയിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. 

ADVERTISEMENT

കോളജ് സർവീസിൽ നിന്നു വിരമിച്ച ശേഷം ഡോ. മേരി സെന്റർല ഈ തസ്തികയിലേക്കു നൽകിയ അപേക്ഷ, യുജിസി നിർദേശിക്കുന്ന യോഗ്യതയില്ലെന്നു വിലയിരുത്തി തളളിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയും ഫലം കണ്ടില്ല. 2010ൽ വീണ്ടും നിയമന വിജ്ഞാപനം പുറപ്പെടുവിച്ചപ്പോൾ അപേക്ഷ നൽകുകയും ഹൈക്കോടതിയുടെ അനുകൂല ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2021ൽ നിയമിക്കുകയുമായിരുന്നു.

6 മാസത്തിനു ശേഷം വിരമിച്ചെങ്കിലും 2010 മുതലുള്ള ആനുകൂല്യങ്ങൾ നൽകേണ്ടി വന്നു. എതിർ കക്ഷിക്ക് യുജിസി ചട്ടപ്രകാരമുള്ള നിയമന യോഗ്യത ഇല്ലെന്നു പ്രഖ്യാപിക്കണമെന്നും നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണു ഹർജി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ സർവകലാശാലയ്ക്കു നിർദേശം നൽകണമെന്ന ഇടക്കാല ആവശ്യവുമുണ്ട്.

English Summary:

Kerala High Court directs Kerala government to investigate Mahatma Gandhi University professor appointment

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT