തിരുത്താൻ തയാറായാൽ ആരെയും പാർട്ടിയുടെ ഭാഗമാക്കും: ഗോവിന്ദൻ
തിരുത്താൻ തയാറായാൽ ആരെയും പാർട്ടിയുടെ ഭാഗമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിപിഎമ്മിലേക്ക് ആളുകൾ വരുന്നത് പല പാർട്ടികളിൽനിന്നാണ്. പാർട്ടി അംഗത്വം കൊടുക്കുന്നതുവരെ ഒട്ടേറെ നടപടിക്രമങ്ങളുണ്ട്.

കോന്നി (പത്തനംതിട്ട) ∙ തിരുത്താൻ തയാറായാൽ ആരെയും പാർട്ടിയുടെ ഭാഗമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിപിഎമ്മിലേക്ക് ആളുകൾ വരുന്നത് പല പാർട്ടികളിൽനിന്നാണ്. പാർട്ടി അംഗത്വം കൊടുക്കുന്നതുവരെ ഒട്ടേറെ നടപടിക്രമങ്ങളുണ്ട്.
ആർഎസ്എസിന്റെ തനിസ്വരൂപങ്ങളാണു പാർട്ടിയിലേക്കു വരുന്നത്. അവരെ സംസ്കരിച്ചെടുക്കണം. അവരെ കമ്യൂണിസ്റ്റുകളാക്കാൻ സമയമെടുക്കും. എസ്എഫ്ഐ, ഡിവൈഎഫ് ഐ പ്രവർത്തകരെ അക്രമിച്ചവരും പാർട്ടിയുടെ ഭാഗമാകുന്നുണ്ടെന്ന് പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതികളെ ഉൾപ്പെടെ പാർട്ടിയിലേക്കു സ്വീകരിച്ച സംഭവത്തിൽ അദ്ദേഹം പ്രതികരിച്ചു.
തിരുവല്ലയിൽ പീഡനക്കേസ് പ്രതി സി.സി.സജിമോനെ തിരിച്ചെടുത്ത സംഭവത്തിൽ സംഘടനാ നടപടിയുണ്ടായാൽ തിരുത്തി അത്തരക്കാരെ പാർട്ടിയിലേക്കു തിരികെ കൊണ്ടുവരും. പിഎസ്‌സി കോഴ വിവാദത്തിൽ പ്രമോദ് കോട്ടൂളിക്കെതിരായ നടപടി കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും അതു പാർട്ടിക്കു പുറത്തുപറയേണ്ടതില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ പ്രധാന ഉത്തരവാദിത്തം റെയിൽവേക്കു തന്നെയാണ്. പരസ്പരം കലഹിക്കുകയല്ല ഇപ്പോൾ വേണ്ടത്. കോന്നിയിൽ കെഎസ്കെടിയു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോളാണ് ഗോവിന്ദന്റെ പ്രതികരണം.
രാഷ്ട്രീയനേട്ടത്തിനു വേണ്ടി പ്രസ്ഥാനത്തെ കാവിവൽക്കരിക്കുന്ന നിലപാടാണ് എസ്എൻഡിപി നേതൃത്വം സ്വീകരിക്കുന്നതെന്നും വർണമില്ലാത്ത എസ്എൻഡിപി പ്രസ്ഥാനത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോവുകയാണെന്നും അദ്ദേഹം വിമർശിച്ചു. എസ്എൻഡിപിയുടെ വർഗീയ നിലപാടിനെ ശക്തമായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.