തോട്ടപ്പള്ളിയിൽനിന്ന് വർഷം മുഴുവൻ മണലെടുക്കാൻ നൽകിയ അനുമതി പിൻവലിക്കണം: കെ.സി. വേണുഗോപാൽ
ആലപ്പുഴ∙ വർഷം മുഴുവൻ തോട്ടപ്പള്ളി സ്പിൽവേയിലെ മണലെടുപ്പിനു കെഎംഎംഎല്ലിന് നൽകിയ അനുമതി സർക്കാർ പിൻവലിക്കണമെന്നു കെ.സി.വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. പരിസ്ഥിതി ആഘാതപഠനം നടത്താതെയും ജനപ്രതിനിധികളുമായി ആലോചിക്കാതെയുമാണ് ജലവിഭവ വകുപ്പ് ഈ ഉത്തരവ് ഇറക്കിയത്. പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വിഷയം ലോക്‌സഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടനാട്-അപ്പർകുട്ടനാട് മേഖലകളിൽ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാനെന്ന വ്യാജേന നൽകിയിരിക്കുന്ന മണലെടുപ്പ് അനുമതിയുടെ മറവിൽ വൻ അഴിമതിക്കു കളമൊരുങ്ങുകയാണ്. കെഎംഎംഎല്ലിനു പുറമേ കേന്ദ്രസർക്കാർ സ്ഥാപനമായ ഐആർഇക്കും ഖനനാനുമതി നൽകിയിട്ടുണ്ട്. ഇവർ എത്ര മണ്ണ് ഖനനം ചെയ്യുന്നു, അതിൽ എത്രമാത്രം ഉപയോഗിക്കുന്നു, അത് ആർക്കു വേണ്ടി കൊണ്ടുപോകുന്നു എന്നതെല്ലാം രഹസ്യമാണ്. വ്യക്തികൾക്കു കരിമണൽ ഖനനാനുമതി നൽകാൻ മുൻപുണ്ടായ നീക്കങ്ങൾ ശക്തമായ പ്രതിഷേധത്തെ തുടർന്നാണു സർക്കാർ ഉപേക്ഷിച്ചത്. ഇപ്പോഴത്തെ അനുമതിയുടെ മറവിൽ അന്നത്തെ ആരോപണവിധേയർ തന്നെയാണു കോടികളുടെ സമ്പത്ത് കൊള്ളയടിക്കാൻ പോകുന്നതെന്നും കെ.സി ആരോപിച്ചു.