തിരുവനന്തപുരം∙ ധനവകുപ്പ് ആവശ്യത്തിനു പണം വകുപ്പുകൾക്കു നൽകുന്നില്ലെന്നു പാർട്ടി യോഗങ്ങൾ‌ക്കുള്ളിലടക്കം ഉയർന്ന വിമർശനങ്ങൾക്കു തിരിച്ചടിയായി തോമസ് ഐസക്കിന്റെ കാലത്തെ ചെലവിന്റെയും ഇൗ സർക്കാരിന്റെ കാലത്തെ ചെലവിന്റെയും താരതമ്യ കണക്കുമായി മന്ത്രി കെ.എൻ.ബാലഗോപാൽ. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷം ചെലവുകളെല്ലാം കുറച്ചെന്നും ഒന്നും നൽകുന്നില്ലെന്നുമുള്ള ചിലരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ധനവകുപ്പ് ആവശ്യത്തിനു പണം വകുപ്പുകൾക്കു നൽകുന്നില്ലെന്നു പാർട്ടി യോഗങ്ങൾ‌ക്കുള്ളിലടക്കം ഉയർന്ന വിമർശനങ്ങൾക്കു തിരിച്ചടിയായി തോമസ് ഐസക്കിന്റെ കാലത്തെ ചെലവിന്റെയും ഇൗ സർക്കാരിന്റെ കാലത്തെ ചെലവിന്റെയും താരതമ്യ കണക്കുമായി മന്ത്രി കെ.എൻ.ബാലഗോപാൽ. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷം ചെലവുകളെല്ലാം കുറച്ചെന്നും ഒന്നും നൽകുന്നില്ലെന്നുമുള്ള ചിലരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു പ്രതിവർഷം ശരാശരി 1.20 ലക്ഷം കോടിയായിരുന്നു ചെലവ്. എന്നാൽ, കഴിഞ്ഞ 3 വർഷത്തെ ശരാശരി പ്രതിവർഷ ചെലവ് 1.60 ലക്ഷം കോടിയായി ഉയർന്നു.

കേന്ദ്രത്തിൽ നിന്നുള്ള വരുമാനം പ്രതിവർഷം 57,000 കോടി രൂപ കുറഞ്ഞിട്ടു പോലും ചെലവിൽ 40,000 കോടി രൂപയുടെ വർധനയാണ് ഇൗ സർക്കാരിന്റെ കാലത്തുണ്ടായത്. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്തു നടപ്പാക്കിയ ശമ്പള,പെൻഷൻ പരിഷ്കരണത്തിന്റെ ബാധ്യത മുഴുവൻ ഇൗ സർക്കാർ ഏറ്റെടുത്തു. കോവിഡ് കാലത്ത് ശമ്പള, പെൻഷൻ പരിഷ്കരണം നടപ്പാക്കിയ അപൂർവം സംസ്ഥാനങ്ങളിലൊന്നാണു കേരളം. ഒന്നാം പിണറായി സർക്കാരിന്റെ ക്ഷാമബത്ത കുടിശിക (2017 മുതൽ 2021 വരെ) ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടിൽ ക്രെഡിറ്റ് ചെയ്തത് ഇൗ സർക്കാർ വന്ന ശേഷമാണ്. ഇതു സർക്കാരിന്റെ ബാധ്യതയായി കണക്കാക്കിയ കേന്ദ്ര സർക്കാർ കടമെടുക്കാവുന്ന തുക വെട്ടിക്കുറച്ചു.

ADVERTISEMENT

സർവീസ് പെൻഷൻ പരിഷ്കരണ കുടിശികയും വർധിപ്പിച്ച സാമൂഹിക സുരക്ഷാ പെൻഷനും ഇൗ സർക്കാരാണു നൽകിയത്. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന കിഫ്ബി ഇതുവരെ 30,000 കോടിയിലധികം രൂപയാണു ചെലവഴിച്ചത്. ഇതിൽ 20,000 കോടിയും ഇൗ സർക്കാരാണു ചെലവാക്കിയത്. സാമൂഹിക സുരക്ഷാ പെൻഷനായി 8,000 കോടി രൂപ ഉമ്മൻ ചാണ്ടി സർക്കാരും 32,000 കോടി രൂപ കഴിഞ്ഞ സർക്കാരും നൽകി. ഈ സർക്കാർ 3 വർഷം കൊണ്ടു മാത്രം 27,000 കോടി നൽകി. കേന്ദ്രസർക്കാർ ശ്വാസം മുട്ടിക്കാൻ ശ്രമിക്കുമ്പോഴും ഈ ബാധ്യതകളും ഉത്തരവാദിത്തങ്ങളുമെല്ലാം ഏറ്റെടുത്താണു മുന്നോട്ടു പോകുന്നത്. ചെലവുകളിൽ കുറവു വരുത്താൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ, ദുർവ്യയങ്ങളും അനർഹമായ ആനുകൂല്യങ്ങളും നിയന്ത്രിക്കുമെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

ആരോപണങ്ങളെ പ്രതിരോധിക്കാൻ പൊതുവേ യുഡിഎഫ് കാലത്തെ കണക്കുകളാണു മന്ത്രി കെ.എൻ.ബാലഗോപാൽ‌ മുൻപു നിരത്തിയിരുന്നത്. എന്നാൽ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ അപേക്ഷിച്ചു ധനവകുപ്പിന്റെ പ്രവർത്തനം മെച്ചമല്ലെന്ന തരത്തിൽ വിമർശനം ആവർത്തിക്കുന്നതിനാലാണ് ഐസക്കിന്റെ കാലത്തെ കണക്കുമായി മന്ത്രി എത്തിയതെന്നാണു സൂചന. 

English Summary:

KN Balagopal compares the expenses of current and previous government