കേരളത്തിൽ ജയിച്ചത് ബിജെപി: എ.കെ. ശശീന്ദ്രൻ
കോട്ടയം ∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയാണ് ജയിച്ചതെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. എൻസിപി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫും യുഡിഎഫും തോറ്റു. ബിജെപിയെ ഒറ്റപ്പെടുത്തുകയെന്ന എൽഡിഎഫിന്റെയും ബിജെപിക്കെതിരായ രാഷ്ട്രീയ പോരാട്ടമെന്ന യുഡിഎഫിന്റെയും മുദ്രാവാക്യങ്ങൾക്ക് തിരിച്ചടി ഉണ്ടായോയെന്നു പരിശോധിക്കണം.

കോട്ടയം ∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയാണ് ജയിച്ചതെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. എൻസിപി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫും യുഡിഎഫും തോറ്റു. ബിജെപിയെ ഒറ്റപ്പെടുത്തുകയെന്ന എൽഡിഎഫിന്റെയും ബിജെപിക്കെതിരായ രാഷ്ട്രീയ പോരാട്ടമെന്ന യുഡിഎഫിന്റെയും മുദ്രാവാക്യങ്ങൾക്ക് തിരിച്ചടി ഉണ്ടായോയെന്നു പരിശോധിക്കണം. കേരള രാഷ്ട്രീയത്തിൽ സവർണ ഹൈന്ദവ ഫാഷിസത്തിന്റെ ചാലുകൾ ഒഴുകിത്തുടങ്ങിയെന്നതാണ് മനസ്സിലാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ഉഴവൂർ വിജയൻ പുരസ്കാരം മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് എൻസിപി സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായ പി.സി.ചാക്കോ സമ്മാനിച്ചു. ശരദ് പവാറും പി.സി.ചാക്കോയും കോൺഗ്രസിലേക്ക് മടങ്ങിവരണമെന്നാണ് തന്റെ ആഗ്രഹമെന്നു പുരസ്കാരം സ്വീകരിച്ചുകൊണ്ട് വി.എം.സുധീരൻ പറഞ്ഞു. പഴയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് കാലം ഓർമപ്പെടുത്തിയായിരുന്നു സുധീരന്റെ പ്രസംഗം.
എൻസിപി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ.വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, തോമസ് കെ. തോമസ് എംഎൽഎ, ഫാ. എമിൽ പുള്ളിക്കാട്ടിൽ, കെ.സുരേഷ് കുറുപ്പ്, കെ.ആർ.രാജൻ, വി.ബി.ബിനു, കെ.അനിൽ കുമാർ, സി.കെ.ശശിധരൻ, ലതിക സുഭാഷ്, സാബു മുരിക്കവേലി, സുഭാഷ് പുഞ്ചക്കോട്ടിൽ, പി.കെ.ആനന്ദക്കുട്ടൻ, കാണക്കാരി അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു.