തിരുവനന്തപുരം∙ മാലിന്യ പ്രശ്നത്തെക്കുറിച്ച് സാമൂഹിക അവബോധം വളർത്താനുള്ള ശ്രമം സ്കൂളുകളിൽ നിന്നു തുടങ്ങുമെന്നും ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സ്പെഷൽ അസംബ്ലി വിളിച്ചുചേർക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി. ബോധവൽക്കരണം വിദ്യാർഥികളിൽ നിന്നു മുതിർന്നവരിലേക്കു വ്യാപിപ്പിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മാലിന്യ പ്രശ്നത്തെക്കുറിച്ച് സാമൂഹിക അവബോധം വളർത്താനുള്ള ശ്രമം സ്കൂളുകളിൽ നിന്നു തുടങ്ങുമെന്നും ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സ്പെഷൽ അസംബ്ലി വിളിച്ചുചേർക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി. ബോധവൽക്കരണം വിദ്യാർഥികളിൽ നിന്നു മുതിർന്നവരിലേക്കു വ്യാപിപ്പിക്കും. മാലിന്യം വലിച്ചെറിയുന്ന മുതിർന്നവരെ കുട്ടികൾ തന്നെ തടയുന്ന വിധത്തിൽ മാറ്റമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. തലസ്ഥാനത്തിന്റെ പ്രതിസന്ധിയായ മാലിന്യപ്രശ്നം പരിഹരിക്കാനുള്ള ആശയങ്ങൾക്കും മാർഗനിർദേശങ്ങൾക്കുമായി മലയാള മനോരമ സംഘടിപ്പിച്ച ‘ആശയക്കൂട്ട’ത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

വിവിധ പൊതു ഇടങ്ങൾ ഇറിഗേഷൻ, പൊതുമരാമത്ത്, കോർപറേഷൻ, ദേശീയപാത അതോറിറ്റി എന്നിങ്ങനെ വിവിധ ഏജൻസികളുടെ പക്കലാണ്. ഇവയെല്ലാം അതത് ഏജൻസികൾ വൃത്തിയാക്കാൻ കൃത്യമായ ഏകോപനം വേണം. വികേന്ദ്രീകൃതവും കേന്ദ്രീകൃതവുമായ മാലിന്യനിർമാർ‍ജന പദ്ധതികൾ നടപ്പാക്കാൻ ഭൂമി കണ്ടെത്തുകയാണ് പ്രതിസന്ധിയെന്നും മന്ത്രി പറഞ്ഞു.

ADVERTISEMENT

പൊതു സ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യംതള്ളുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ കർശന നടപടിയെടുക്കണമെന്നും അത്തരം വിഷയങ്ങളിൽ ജനപ്രതിനിധികൾ ഇടപെടില്ലെന്നും എംഎൽഎമാർ ഉൾപ്പെടെയുള്ളവർ ഉറപ്പുനൽകി. നിയമം കർശനമായി നടപ്പാക്കിയാൽ ജനങ്ങളുടെ മനോഭാവം മാറും. ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യണം. ആധുനിക യന്ത്രസംവിധാനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ വാങ്ങുന്നതിനു പകരം യൂസർ ഫീ ഈടാക്കി പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിക്കണം. തലസ്ഥാന നഗരത്തിന്റെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങളും ആശയങ്ങളും ചർച്ചയിൽ ഉയർന്നു. ആശയക്കൂട്ടത്തിലെ നിർദേശങ്ങൾ അധികൃതർക്ക് സമർപ്പിക്കും.

ആസൂത്രണ ബോർഡ് മുൻ അംഗം ജി.വിജയരാഘവൻ മോഡറേറ്റർ ആയിരുന്നു. മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, വി.കെ.പ്രശാന്ത്, എം.വിൻസന്റ്, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ, ആസൂത്രണ ബോർഡ് മുൻ അംഗം സി.പി.ജോൺ, കോർപറേഷൻ കൗൺസിലറും ബിജെപി ജില്ലാ പ്രസിഡന്റുമായ വി.വി.രാജേഷ്, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപഴ്സൻ എസ്.ശ്രീകല, കെഎസ്ഡബ്ല്യുഎംപി മുൻ കൺസൽറ്റന്റ് എ.എൽ.ചാൾസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

English Summary:

Waste disposal: Awareness starts at school level says V Sivankutty