കൊച്ചി ∙ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ഇടപാടിനെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്താൻ ആസൂത്രിത നീക്കം നടക്കുകയാണെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആരോപിച്ചു. മുഖ്യമന്ത്രിക്കു ബന്ധമുണ്ടെന്ന ആരോപണം ഒരുതരത്തിലും നിലനിൽക്കുന്നതല്ല. മാസപ്പടി ഇടപാടിൽ സർക്കാരിനെ ബന്ധപ്പെടുത്താൻ വസ്തുതകളില്ലെന്നും വിജിലൻസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സർക്കാരിനു വേണ്ടി പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ (ഡിജിപി) ടി.എ.ഷാജി വാദിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജിലൻസ് അന്വേഷണ ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെതിരെ മാത്യു കുഴൽനാടൻ നൽകിയ ഹർജിയാണു ജസ്റ്റിസ് കെ.ബാബു പരിഗണിച്ചത്. ഹർജിയിലെ പല ആരോപണങ്ങളും രാഷ്ടീയ പ്രേരിതമാണെന്നു ഡിജിപി വാദിച്ചു. പൊതുമേഖലയിൽ അല്ലാതെ ധാതുമണൽ ഖനനം അനുവദിച്ചിട്ടില്ല. മുൻപ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് അത്തരം നീക്കമുണ്ടായെങ്കിലും 10 ദിവസത്തിനകം പിൻവലിച്ചു. 

ADVERTISEMENT

സിഎംആർഎലും എക്സാലോജിക്കും തമ്മിലുളളതു 2 സ്വകാര്യ കമ്പനികൾ തമ്മിലുള്ള ഇടപാടാണ്. ഇല്ലാത്ത സേവനത്തിന് പണം നൽകി എന്ന ആരോപണം കെട്ടിച്ചമച്ചതാണ്. സിഎംആർഎലിന് ഇത്തരത്തിൽ പരാതി ഇല്ല. ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിൽ പിഴവുണ്ടോ എന്ന കാര്യം അപ്‌ലറ്റ് അതോറിറ്റിയുടെ വിലയിരുത്തലിനു വിധേയമായിട്ടില്ലെന്നും സർക്കാർ വാദിച്ചു. 29നു കേസ് വീണ്ടും പരിഗണിക്കും.

English Summary:

Planned move to connect Exalogic case with chief minister Pinarayi Vijayan alleges kerala government