മുണ്ടക്കൈ (വയനാട്) ∙ 1984 ൽ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ 15 ജീവനുകളാണു പൊലിഞ്ഞത്. മണ്ണിടിഞ്ഞും റോഡ് തകർന്നും യാത്രാസൗകര്യങ്ങളില്ലാതെ അന്നും രക്ഷാപ്രവർത്തനം ഏറെ ക്ലേശകരമായിരുന്നു. കാണാതായവരുടെ കൃത്യമായ കണക്ക് ഇന്നും അധികൃതരുടെ കൈവശമില്ല. അക്കാലത്ത് ഗോത്ര വിഭാഗക്കാരാണു പ്രദേശത്തു കൂടുതലായി താമസിച്ചിരുന്നത്. മരിച്ചവരിൽ 11 പേരും ആദിവാസി വിഭാഗത്തിൽപെട്ടവരാണ്. പിന്നീടും പലപ്പോഴും ഇവിടെ ഉരുൾപൊട്ടലുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2018, 2019 പ്രളയകാലങ്ങളിൽ‌ മണ്ണിടിച്ചിലും വെള്ളപ്പാച്ചിലുമുണ്ടായി. 2019 ൽ‌ വൻ ഉരുൾപൊട്ടലുണ്ടായ പുത്തുമലയിൽ നിന്നു 3 കിലോമീറ്റർ മാത്രം അകലെയാണു മുണ്ടക്കൈ. 2020 ഓഗസ്റ്റ് 8ൽ മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ 2 വീടുകൾ തകർന്നു. അന്നു സമീപവാസികളെ നേരത്തേ ഒഴിപ്പിച്ചതിനാൽ ജീവഹാനിയുണ്ടായില്ല. വനത്തിൽ ഉരുൾപൊട്ടി റാണിമലയിലൂടെ ഒലിച്ചുവന്ന കല്ലുകളും മരങ്ങളും  പുഴയിലെത്തുകയായിരുന്നു. മരങ്ങൾ ഒഴുക്കിനു തടസ്സമായതോടെ പുഴ ഗതിമാറിയൊഴുകിയാണു നാശനഷ്ടമുണ്ടായത്.  

ADVERTISEMENT

പുഴ കുതിച്ചെത്തിയത്  സ്കൂൾ മൈതാനത്ത്

2019 ഓഗസ്റ്റ് 8ന് പുത്തുമലയിൽ ഉരുൾപൊട്ടിയപ്പോഴാണ് ആദ്യമായി ചൂരൽമലപ്പാലത്തിന്റെ മുകളിലൂടെ പുഴ കവിഞ്ഞൊഴുകിയത്. ഗതിമാറിയ പുഴ വെള്ളാർമല ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലൂടെ ഒഴുകിയപ്പോൾ സ്കൂൾ കെട്ടിടത്തിന്റെ പകുതിയും മുങ്ങി. ചൂരൽമലയിൽനിന്നു മുണ്ടക്കൈയിലേക്കു പോകുന്ന റോഡിൽ 15 സ്ഥലങ്ങളിൽ അന്നു മണ്ണിടിഞ്ഞു. പുത്തുമല ദുരന്തത്തിന് 5 വർഷം തികയാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കുമ്പോഴാണു തൊട്ടടുത്ത് ചൂരൽമലയിലെ അത്യാഹിതം.

English Summary:

Landslide occured in Mundakkai 40 years before

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT