1924 ജൂലൈ–ഓഗസ്റ്റ്: തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമെല്ലാം ഒരുപോലെ നാശം വിതച്ച വെള്ളപ്പൊക്കം. തിമർത്തു പെയ്ത മഴയിൽ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. എത്രപേർ മരിച്ചെന്ന് കൃത്യമായ കണക്ക് ഇന്നും ആർക്കുമറിയില്ല 1952 ജനുവരി 14: ശബരിമല മകരവിളക്കിനോടനുബന്ധിച്ചു വെടിമരുന്നു കെട്ടിടത്തിനു തീപിടിച്ച് 70 മരണം. 1961 ജൂലൈ 5: പാലക്കാട് അട്ടപ്പാടിയിൽ 2 സ്ഥലങ്ങളിൽ മലയിടിഞ്ഞ് 73 പേർ മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാൽപതിലേറെ മരണം ഉണ്ടായ അപകടങ്ങളുടെ പട്ടിക

∙ 1924 ജൂലൈ–ഓഗസ്റ്റ്: തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമെല്ലാം ഒരുപോലെ നാശം വിതച്ച വെള്ളപ്പൊക്കം. തിമർത്തു പെയ്ത മഴയിൽ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. എത്രപേർ മരിച്ചെന്ന് കൃത്യമായ കണക്ക് ഇന്നും ആർക്കുമറിയില്ല 

ADVERTISEMENT

∙ 1952 ജനുവരി 14: ശബരിമല മകരവിളക്കിനോടനുബന്ധിച്ചു വെടിമരുന്നു കെട്ടിടത്തിനു തീപിടിച്ച് 70 മരണം. 

∙ 1961 ജൂലൈ 5: പാലക്കാട് അട്ടപ്പാടിയിൽ 2 സ്ഥലങ്ങളിൽ മലയിടിഞ്ഞ് 73 പേർ മരിച്ചു. 

∙ 1979 മാർച്ച്  30: പത്തനംതിട്ട ജില്ലയിലെ കുമ്പഴയ്‌ക്കു സമീപം കളിയിക്കൽപടിയിൽ ബസ് മറിഞ്ഞ് 46 മരണം. 

∙ 1979 മേയ് 9: എറണാകുളം ജില്ലയിലെ അകപ്പറമ്പിൽ ആളില്ലാ ലവൽക്രോസിൽ തിരുവനന്തപുരം–മുംബൈ ജയന്തി ജനത എക്‌സ്‌പ്രസ് തമിഴ്‌നാട്ടിൽനിന്നുള്ള ടൂറിസ്‌റ്റ് ബസിൽ ഇടിച്ച് 41 പേർ മരിച്ചു. 

ADVERTISEMENT

∙ 1982 സെപ്‌റ്റംബർ 2: എറണാകുളം വൈപ്പിനിൽ വ്യാജമദ്യ ദുരന്തത്തിൽ 78 മരണം. 

∙ 1985 ജൂൺ 26, 27: ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലിൽ 55 മരണം. 

∙ 1988 ജൂലൈ 08: കൊല്ലം ജില്ലയിലെ പെരുമൺ പാലത്തിൽ നിന്നു ബാംഗ്ലൂർ– തിരുവനന്തപുരം ഐലൻഡ് എക്‌സ്‌പ്രസ് അഷ്‌ടമുടിക്കായലിലേക്കു മറിഞ്ഞ് 105 മരണം. 

∙ 1999 ജനുവരി 14: മകരജ്യോതി ദർശനത്തിനു ശേഷം പമ്പ ഹിൽടോപ്പിൽനിന്നു മലയിറങ്ങുന്നതിനിടയിലെ തിക്കിലും തിരക്കിലും 53 അയ്യപ്പഭക്തർ മരിച്ചു. 

ADVERTISEMENT

∙ 2001 മാർച്ച് 11: മലപ്പുറം കോട്ടയ്ക്കൽ കോഴിച്ചെന എആർ ക്യാംപിനു സമീപം പൂക്കിപ്പറമ്പിലെ ചെങ്കുത്തായ ഇറക്കത്തിൽ ബസിനു തീപിടിച്ച് 44 പേർ പൊള്ളലേറ്റു മരിച്ചു. 

∙ 2001 ജൂൺ 22: കടലുണ്ടിപ്പുഴയിലേക്കു തീവണ്ടി മറിഞ്ഞ് 52 പേർ മരിച്ചു. 

∙ 2001 നവംബർ 09: തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിൽ ഉരുൾപൊട്ടലിൽ 38 ജീവൻ പൊലിഞ്ഞു

∙ 2004 ഡിസംബർ 26: കേരളതീരത്ത് ആഞ്ഞടിച്ച സൂനാമിത്തിരകൾ 171 പേരുടെ ജീവനെടുത്തു. 190 തീരദേശഗ്രാമങ്ങൾ തകർന്നു. സംസ്ഥാനത്തെ 6 ജില്ലകളിലെ 4 ലക്ഷം കുടുംബങ്ങളെയാണ് സൂനാമി ബാധിച്ചത്. 

∙ 2009 സെപ്‌റ്റംബർ 30: തേക്കടിയിൽ കെടിഡിസിയുടെ ബോട്ട് മുങ്ങി 45 വിനോദസഞ്ചാരികൾ മരിച്ചു. 

∙ 2011 ജനുവരി 14: മകരജ്യോതി ദർശനം കഴിഞ്ഞു പുല്ലുമേട്ടിൽനിന്നു മടങ്ങിയ 106 ശബരിമല തീർഥാടകർ ഇടുക്കി ജില്ലയിലെ വള്ളക്കടവ് ഉപ്പുപാറയിൽ തിക്കിലും തിരക്കിലും മരിച്ചു. 

∙ 2016 ഏപ്രിൽ 10: കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിൽ മരിച്ചവർ 110. 

∙ 2017 നവംബർ: കേരളതീരത്ത് ആഞ്ഞടിച്ച ‘ഓഖി’ ചുഴലിക്കാറ്റ് നൂറുകണക്കിന് ആളുകളുടെ മരണത്തിനും കോടികളുടെ നാശനഷ്ടത്തിനും ഇടയാക്കി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 52 പേരാണ് മരിച്ചത്. നൂറിലധികം പേരെ കാണാതായി. 317 മത്സ്യത്തൊഴിലാളികളെ കാണാതായെന്നാണ് ലത്തീൻ സഭയുടെ കണക്ക്. 

∙ 2018 ഓഗസ്റ്റ്: കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷമുണ്ടായ ഏറ്റവും വലിയ പ്രളയം. കേരളത്തിലെ 14 ജില്ലകളിലും നാശം വിതച്ച മഴയിലും വെള്ളപ്പൊക്കത്തിലും 483 പേർ മരിച്ചു. 

∙ 2019 ഓഗസ്റ്റ് 08: മലപ്പുറം നിലമ്പൂർ കവളപ്പാറ മുത്തപ്പൻകുന്ന് ഇടിഞ്ഞുണ്ടായ അപകടത്തിൽ 59 പേർ മരിച്ചു.

∙ 2020 ഓഗസ്റ്റ് 06: മൂന്നാർ രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ 70 ജീവൻ നഷ്ടമായി.

English Summary:

List of big disasters happened in Kerala