ആ നടുക്കത്തിൽനിന്ന്; കേരളത്തെ നടുക്കിയ വൻ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശങ്ങൾ ഇപ്പോൾ ഇങ്ങനെ
അമ്പൂരി (തിരുവനന്തപുരം) 2001 നവംബർ 9 : 39 മരണം; റോഡ്, വീട്, കൃഷി... അമ്പേ മാറ്റം 2001 നവംബർ 9 രാത്രി 8.15ന് അമ്പൂരി കുരിശുമലയിലുണ്ടായ ഉരുൾപൊട്ടൽ 38 ജീവനാണെടുത്തത്. മലയടിവാരത്തെ 4 വീടുകൾ ഒലിച്ചുപോയി. ചിറക്കത്തൊടിയിൽ സി.ഡി.തോമസിന്റെ മകൻ ബിനുവിന്റെ വിവാഹനിശ്ചയത്തിന്റെ തലേന്നായിരുന്നു ദുരന്തം. തോമസിന്റെ മക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തിയവരും ഉൾപ്പെടെ ആ വീട്ടിലുണ്ടായിരുന്ന 22 പേർ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായ തോമസ് രക്ഷപ്പെട്ടു.

അമ്പൂരി (തിരുവനന്തപുരം) 2001 നവംബർ 9 : 39 മരണം; റോഡ്, വീട്, കൃഷി... അമ്പേ മാറ്റം
2001 നവംബർ 9 രാത്രി 8.15ന് അമ്പൂരി കുരിശുമലയിലുണ്ടായ ഉരുൾപൊട്ടൽ 38 ജീവനാണെടുത്തത്. മലയടിവാരത്തെ 4 വീടുകൾ ഒലിച്ചുപോയി. ചിറക്കത്തൊടിയിൽ സി.ഡി.തോമസിന്റെ മകൻ ബിനുവിന്റെ വിവാഹനിശ്ചയത്തിന്റെ തലേന്നായിരുന്നു ദുരന്തം. തോമസിന്റെ മക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തിയവരും ഉൾപ്പെടെ ആ വീട്ടിലുണ്ടായിരുന്ന 22 പേർ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായ തോമസ് രക്ഷപ്പെട്ടു.
ദുരന്തബാധിതർക്കു സംസ്ഥാന സർക്കാരും അമ്പൂരി ഫൊറോന പള്ളി അധികൃതരും സന്നദ്ധസംഘടനകളും നാട്ടുകാരും ഒരുമിച്ചുനിന്ന് ആശ്വാസം പകർന്നു. തകർന്ന വീടിരുന്ന സ്ഥലത്തുതന്നെ പുതിയ വീട് നിർമിച്ചു തോമസ് താമസിക്കുന്നു. കുരിശുമലയുടെ താഴ്ഭാഗത്തേക്കു നോക്കിയാൽ നേരത്തേ ഉരുൾപൊട്ടലുണ്ടായ പ്രദേശമാണെന്നു തിരിച്ചറിയില്ല. റോഡും വീടും കൃഷിയുമൊക്കെയായി പ്രദേശം ആകെ മാറി.
-
Also Read
മുണ്ടക്കൈ മുൻപും അപകടമേഖല
കവളപ്പാറ (മലപ്പുറം) 2019 ഓഗസ്റ്റ് 8 : 59 മരണംഎല്ലാവരുംമലയിറങ്ങി; ആനകൾ താവളമാക്കി
കവളപ്പാറയിൽ 2019 ഓഗസ്റ്റ് 8ന് ഉണ്ടായ ഉരുൾപൊട്ടലിൽ 59 പേരാണു മരിച്ചത്. വീടു നഷ്ടപ്പെട്ടവർക്കെല്ലാം 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്കും നഷ്ടപരിഹാരം ലഭിച്ചു. ഉരുൾപൊട്ടിയ പ്രദേശത്ത് ഇപ്പോൾ ആരും താമസമില്ല. ആ മേഖലയിലുണ്ടായിരുന്നവർ മറ്റിടങ്ങളിലാണു വീടുവച്ചത്.
ഉരുൾപൊട്ടലിൽ 10 സെന്റ് മുതൽ 2 ഏക്കർ വരെ ഭൂമി നഷ്ടപ്പെട്ട കർഷകരുണ്ട്. അവർക്കു നഷ്ടപരിഹാരമോ പകരം ഭൂമിയോ ലഭിച്ചിട്ടില്ല. പഴയ ഭൂമി തിരിച്ചുനൽകണമെന്നാവശ്യപ്പെട്ടു കേസ് നടക്കുന്നുണ്ട്. ദുരന്തബാധിതപ്രദേശം കാടുമൂടിയതോടെ കാട്ടാനകളുടെ വിഹാരകേന്ദ്രമായി.
പെട്ടിമുടി (ഇടുക്കി) 2020 ഓഗസ്റ്റ് 6 : 70 മരണം; കേന്ദ്രത്തിന്റെ 2 ലക്ഷം വാക്കിൽ ഒതുങ്ങി
2020 ഓഗസ്റ്റ് 6ന് രാത്രിയിലാണ് കണ്ണൻദേവൻ കമ്പനിയുടെ രാജമല എസ്റ്റേറ്റിലെ പെട്ടിമുടിയിൽ ഉരുൾപൊട്ടി ലയങ്ങൾ തകർന്ന് 66 പേർ മരിക്കുകയും 4 പേരെ കാണാതാകുകയും ചെയ്തത്. കമ്പനിയിലെ തൊഴിലാളികളാണു ദുരന്തത്തിൽപെട്ടത്. രക്ഷപ്പെട്ടവരെ മറ്റ് എസ്റ്റേറ്റുകളിലെ ലയങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മരിച്ചവരുടെ ഉറ്റവർക്കു കമ്പനി വീടുവച്ചുനൽകി.
പെട്ടിമുടിയിൽ എസ്റ്റേറ്റ് പ്രവർത്തനം ഇപ്പോഴുമുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം രൂപ വീതം ധനസഹായം 4 വർഷമാകാറായിട്ടും ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപയും തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച 3 ലക്ഷം രൂപയും നൽകി. കേന്ദ്രധനസഹായം ജില്ലാ ഭരണകൂടം വഴി നൽകുമെന്നായിരുന്നു പ്രഖ്യാപനം. ബന്ധുക്കൾ പലതവണ പരാതി നൽകിയെങ്കിലും മറുപടി പോലും ലഭിച്ചില്ല.