മുംബൈ ∙ ജോലിഭാരവും ഓഫിസിലെ സമ്മർദവുമാണ് അന്ന സെബാസ്റ്റ്യന്റെ മരണത്തിനു കാരണമെന്നും പുതിയ കോർപറേറ്റ് സംസ്കാരത്തിന്റെ ഇരയാണു മകളെന്നുമുള്ള അമ്മ അനിത അഗസ്റ്റിന്റെ കത്താണ് യുവതിയുടെ മരണം ദേശീയതലത്തിൽ ചർച്ചയാക്കിയതും കേന്ദ്ര സർക്കാരിന്റെ ഇടപെടലിനുവരെ വഴിയൊരുക്കിയതും.

മുംബൈ ∙ ജോലിഭാരവും ഓഫിസിലെ സമ്മർദവുമാണ് അന്ന സെബാസ്റ്റ്യന്റെ മരണത്തിനു കാരണമെന്നും പുതിയ കോർപറേറ്റ് സംസ്കാരത്തിന്റെ ഇരയാണു മകളെന്നുമുള്ള അമ്മ അനിത അഗസ്റ്റിന്റെ കത്താണ് യുവതിയുടെ മരണം ദേശീയതലത്തിൽ ചർച്ചയാക്കിയതും കേന്ദ്ര സർക്കാരിന്റെ ഇടപെടലിനുവരെ വഴിയൊരുക്കിയതും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ജോലിഭാരവും ഓഫിസിലെ സമ്മർദവുമാണ് അന്ന സെബാസ്റ്റ്യന്റെ മരണത്തിനു കാരണമെന്നും പുതിയ കോർപറേറ്റ് സംസ്കാരത്തിന്റെ ഇരയാണു മകളെന്നുമുള്ള അമ്മ അനിത അഗസ്റ്റിന്റെ കത്താണ് യുവതിയുടെ മരണം ദേശീയതലത്തിൽ ചർച്ചയാക്കിയതും കേന്ദ്ര സർക്കാരിന്റെ ഇടപെടലിനുവരെ വഴിയൊരുക്കിയതും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ജോലിഭാരവും ഓഫിസിലെ സമ്മർദവുമാണ് അന്ന സെബാസ്റ്റ്യന്റെ മരണത്തിനു കാരണമെന്നും പുതിയ കോർപറേറ്റ് സംസ്കാരത്തിന്റെ ഇരയാണു മകളെന്നുമുള്ള അമ്മ അനിത അഗസ്റ്റിന്റെ കത്താണ് യുവതിയുടെ മരണം ദേശീയതലത്തിൽ ചർച്ചയാക്കിയതും കേന്ദ്ര സർക്കാരിന്റെ ഇടപെടലിനുവരെ വഴിയൊരുക്കിയതും. 

കത്തിൽനിന്ന്:

ADVERTISEMENT

‘‘സ്കൂളിലും കോളജിലും ടോപ്പറായിരുന്ന മകൾ മികച്ച കരിയർ പ്രതീക്ഷിച്ചാണ് ഏൺസ്റ്റ് ആൻഡ് യങ് കമ്പനിയിൽ ജോലിക്കു കയറിയത്. എന്നാൽ, വെറും 4 മാസത്തിനുള്ളിൽ അവൾ ‘ജോലിഭാരത്തിന്’ കീഴടങ്ങി. 

ഒൗദ്യോഗിക ചുമതലകൾക്കു പുറമേ അധികജോലികൾ മാനേജർ അടിച്ചേൽപിച്ചു. രാത്രി വൈകിയും വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും ജോലി ചെയ്യേണ്ടിവന്നു. മിക്ക ദിവസങ്ങളിലും തീർത്തും ക്ഷീണിതയായാണ് താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നത്.  

അശ്രാന്തമായി പ്രവർത്തിച്ചെങ്കിലും ജോലിഭാരവും പുതിയ അന്തരീക്ഷവും ശാരീരികമായും മാനസികമായും അവളെ ബാധിച്ചു. ഉറക്കമില്ലാത്ത അവസ്ഥയിലെത്തിച്ചു. ആളുകളെയോ പ്രാദേശിക ഭാഷയോ അറിയാത്ത പുതിയ നഗരത്തിൽ പൊരുത്തപ്പെടാൻ പാടുപെടുന്ന പുതിയ ജീവനക്കാരിയായ അവൾക്ക് ഒരു പരിഗണനയും ലഭിച്ചില്ല. 

ഇൗ കോർപറേറ്റ് തൊഴിൽ സംസ്കാരമാണ് മകളുടെ ആരോഗ്യം നശിപ്പിച്ചതും മരണത്തിലേക്കു തള്ളിവിട്ടതും. ഇൗ അവസ്ഥയ്ക്കു മാറ്റമുണ്ടാകണം. മറ്റാർക്കും ഇൗ ഗതി ഉണ്ടാകരുത്.’’ 

ADVERTISEMENT

ഇൗ വർഷം മാർച്ചിൽ പുണെയിൽ ജോലിക്കു ചേർന്ന അന്ന ജൂലൈ 20നാണ് മരിച്ചത്. ജൂലൈ ആറിന് അന്നയുടെ സിഎ ബിരുദസമർപ്പണച്ചടങ്ങിനു പുണെയിലെത്തിയ താനും ഭർത്താവും അവളുടെ മോശം അവസ്ഥ കണ്ട് ഞെട്ടിയെന്ന് അമ്മ കത്തിൽ സൂചിപ്പിക്കുന്നു. ഡോക്ടറെ കാണിച്ചപ്പോൾ അന്നയ്ക്ക് ആവശ്യമായ ഉറക്കം കിട്ടുന്നില്ലെന്നാണ് പറഞ്ഞത്. 

ദീർഘനേരത്തെ ജോലി കാരണം മിക്ക ദിവസവും രാത്രി വൈകിയും പുലർച്ചെയുമൊക്കെയാണ് അന്ന താമസസ്ഥലത്തെത്തിയിരുന്നത്. പലപ്പോഴും വേഷം മാറ്റാൻ പോലും കഴിയാതെ കിടക്കയിലേക്ക് ക്ഷീണിച്ചുവീഴുന്ന അവസ്ഥയായിരുന്നു. ബിരുദസമർപ്പണ ദിവസം പോലും വീട്ടിലിരുന്ന് ദീർഘനേരം അവൾക്ക് ജോലി ചെയ്യേണ്ടി വന്നതായും തങ്ങൾക്കൊപ്പം സമയം ചെലവഴിക്കാൻ മകൾക്കു കഴിയാതെ പോയതായും അമ്മ പറയുന്നു.

‘നോ പറയാൻ മടിയായിരുന്നു, ഉറക്കമില്ലാതെ ജോലി’

കൊച്ചി ∙ ‍അന്നയുടെ മരണം സംബന്ധിച്ച് ഇവൈയ്ക്ക് അയച്ച കത്ത് അവിടെ നിന്ന് ചോർന്നതാണെന്ന് അന്നയുടെ പിതാവ് കൃഷി വകുപ്പ് മുൻ അഡീഷനൽ ഡയറക്ടർ സിബി ജോസഫ് പറഞ്ഞു. തുടർന്നാണ് വിഷയം ചർച്ചയാകുന്നത്. 

ADVERTISEMENT

അന്ന നേരിട്ട സമ്മർദങ്ങൾ ഇവൈ ഇന്ത്യ ചെയർമാൻ രാജീവ് മേമാനി അറിഞ്ഞിരുന്നില്ല. പുണെയിലെ ഓഫിസിലുള്ളവർ മാത്രമാണ് അന്നയുടെ മരണം അറിഞ്ഞത്. അവർ ആരെയും അറിയിച്ചില്ല. ഇമെയിൽ ലഭിക്കുമ്പോൾ ചെയർമാൻ വിദേശത്തായിരുന്നുവെന്നും ഞെട്ടിക്കുന്ന സംഭവമാണെന്നും വിഷയം പരിഹരിക്കാൻ നടപടിയെടുക്കുമെന്നും മടങ്ങിവന്നതിനു ശേഷം മറുപടി അയച്ചിരുന്നു.

സ്ഥിരമുള്ള ജോലിക്കു പുറമേ വേറെ പല ജോലികളും അസിസ്റ്റന്റ് മാനേജർ ഏൽപ്പിച്ചിരുന്നു. എതിർത്തു പറയാനോ, ആരോടും നോ പറയാനോ ശീലമില്ലാത്തതിനാൽ ഉറക്കം കളഞ്ഞാണെങ്കിലും അവൾ  ജോലി ചെയ്യുമായിരുന്നു– സിബി ജോസഫ് പറഞ്ഞു. അന്ന സെബാസ്റ്റ്യന്റെ വീട് യുവജന കമ്മിഷൻ ചെയർമാൻ എം.ഷാജർ, കമ്മിഷൻ അംഗം അബേഷ് അലോഷ്യസ് എന്നിവർ സന്ദർശിച്ചു. 

കത്ത് രാജ്യത്തെ ഉലയ്ക്കുന്നത്: അഖിലേഷ് യാദവ് 

ന്യൂഡൽഹി ∙ ഏൺസ്റ്റ് ആൻഡ് യങ് ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണത്തെപ്പറ്റി അമ്മ എഴുതിയ കത്ത് രാജ്യത്തെ യുവാക്കളെ ഉലയ്ക്കുന്നതാണെന്നു സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് പറഞ്ഞു. ‘ഇതൊരു കമ്പനിയുടെയോ സർക്കാരിന്റെയോ വകുപ്പിന്റെയോ മാത്രം പ്രശ്നമല്ല. എല്ലായിടത്തും തൊഴിലാളികൾക്ക് ഇത്തരം പ്രതികൂല സാഹചര്യമുണ്ട്. കുറഞ്ഞ ജോലിക്കാരെക്കൊണ്ടു പരമാവധി ജോലി ചെയ്യിക്കാനുള്ള പ്രവണത മിക്ക സ്ഥാപനങ്ങളിലുമുണ്ട്. പരാജയപ്പെട്ട സാമ്പത്തിക നയമാണ് ഇതിന്റെ പ്രധാന കാരണം–’ അഖിലേഷ് പറഞ്ഞു.

തൊഴിലാളികളുടെ സംരക്ഷണത്തിന് ഒട്ടേറെ നിയമങ്ങളുണ്ടെന്നും അന്ന സെബാസ്റ്റ്യന്റെ മരണം പൊതുവായ അവസ്ഥയാണെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ എംപി പറഞ്ഞു. 

ആഭ്യന്തര, തൊഴിൽ മന്ത്രാലയങ്ങൾ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നേസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (എൻഐടിഇഎസ്) കേന്ദ്ര ആഭ്യന്തരമന്ത്രിക്കും തൊഴിൽ മന്ത്രിക്കും പരാതി നൽകി. ‘കടുത്ത ജോലി സമ്മർദമാണു മരണത്തിലേക്കു നയിച്ചത്. ഐടി, ഫിനാൻസ് വിഭാഗങ്ങളിൽ പെട്ട കോർപറേറ്റ് കമ്പനികളിലെ അമിത ജോലി സമ്മർദം തടയാനുള്ള നടപടികളുണ്ടാകണം’– പ്രസിഡന്റ് ഹർപ്രീത് സിങ് സലുജ ആവശ്യപ്പെട്ടു.

നീതി ഉറപ്പാക്കും: തൊഴിൽമന്ത്രി

ന്യൂഡൽഹി ∙ അന്നയുടെ  മരണം സംബന്ധിച്ച് തൊഴിൽമന്ത്രാലയം അന്വേഷണം നടത്തണമെന്ന ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ആവശ്യത്തിനു മറുപടിയായാണ് തൊഴിൽ സഹമന്ത്രി ശോഭ കരന്തലാജെ അന്വേഷണം പ്രഖ്യാപിച്ചത്. സുരക്ഷിതമല്ലാത്ത, ചൂഷണം നടക്കുന്ന തൊഴിലിടങ്ങളെ പറ്റി അന്വേഷണം നടക്കുന്നുണ്ട്. തൊഴിൽ മന്ത്രാലയം ഈ പരാതി ഗൗരവത്തോടെ പരിഗണിക്കുന്നു. നീതി ഉറപ്പാക്കും–’ ശോഭ കരന്തലാജെ അറിയിച്ചു. 

വിഷമമുണ്ടെന്ന് ഇവൈ

കൊച്ചി ∙ തൊഴിൽ സാഹചര്യത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ച് ചെറുപ്പക്കാരുടെ കാര്യത്തിൽ പഠിച്ച് നടപടിയെടുക്കുമെന്ന് അന്നയുടെ വീട്ടിലെത്തിയ ഇവൈ ഉദ്യോഗസ്ഥർ മാതാപിതാക്കളെ അറിയിച്ചു. പുതിയതായി വരുന്നവർക്ക് പ്രശ്നങ്ങളും സമ്മർദവും തുറന്നു പറയാനായി അവസരം നൽകും. പോർട്ടലുണ്ട്. അതിൽ കാര്യങ്ങൾ പേരറിയിക്കാതെ പറയാനുള്ള സൗകര്യമുണ്ട്. ഈ സംഭവത്തിനുശേഷം പോർട്ടലിനെക്കുറിച്ച് അറിയിച്ച് സർക്കുലർ നൽകിയിരുന്നു. തങ്ങളുടെ തൊഴിൽ സംസ്കാരമല്ല ഇതെന്നും ഇത്തരമൊരു സംഭവം ഇനിയുണ്ടാകില്ലെന്നും ഇവൈ ചെയർമാൻ രാജീവ് മെമാനി എക്സിൽ കുറിച്ചു.

English Summary:

Anna's death sparked debate about unhealthy work culture

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT