രക്ഷാപ്രവർത്തകരും വനത്തിൽ കുടുങ്ങി, ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി
ചൂരൽമല ∙ ആർത്തലച്ച് ഒഴുകുന്ന പുഴയ്ക്കും പാറക്കെട്ടിനുമിടയിൽ ഒരു രാത്രി മുഴുവൻ കുടുങ്ങിയ രക്ഷാപ്രവർത്തകരെ എയർലിഫ്റ്റിങ്ങിലൂടെ സാഹസികമായി രക്ഷപ്പെടുത്തി. മലപ്പുറം സ്വദേശികളായ 3 പേരാണു കാട്ടിൽ കുടുങ്ങിയത്. അതിൽ 2 പേരെ എയർലിഫ്റ്റിലൂടെയും ഒരാളെ വാഹനത്തിലും രക്ഷപ്പെടുത്തി.

-
Also Read
ജീവനേകാൻ പുഴകടന്ന് ലവ്ന
ഉരുൾപൊട്ടലിനെത്തുടർന്ന് ചാലിയാറിൽ ഒഴുകിയെത്തിയ മൃതദേഹങ്ങൾ വനമേഖലകളിലുണ്ടാകുമെന്ന നിഗമനത്തിലാണ് നിലമ്പൂർ മുണ്ടേരി തമ്പുരാട്ടിക്കല്ല് സ്വദേശികളായ കെ.പി.സാലിം, റഈസ്, അരീക്കോട് സ്വദേശി മുഹ്‌സിൻ എന്നിവർ മലകയറിയത്. ഒട്ടേറെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സഹായിച്ച ഇവർ കാട്ടിലാകെ അലഞ്ഞ് സൂചിപ്പാറയുടെ അടിഭാഗത്ത് എത്തി. ഒരു ഭാഗത്ത് പുഴ ശക്തമായി ഒഴുകുന്നു. ഇതിനിടെ റഈസിന് രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടാകുകയും യാത്ര തുടരാൻ കഴിയാതാകുകയും ചെയ്തു.
വന്യമൃഗങ്ങളുള്ള കാട്ടിൽ ഒരു രാത്രി മുഴുവൻ ഇരുട്ടിൽ കഴിഞ്ഞു. പുഴ ശക്തമായി ഒഴുകുന്നതിനാൽ മറുകര കടക്കാനായില്ല. രാവിലെ അതുവഴി തിരച്ചിലിനിറങ്ങിയ മറ്റൊരു സംഘമാണു മൂവരെയും കണ്ടത്, പിന്നാലെ അധികൃതരെ വിവരമറിയിച്ചു. അഗ്നിരക്ഷാ സേനയും പൊലീസും വനം വകുപ്പും ചേർന്നു സംഘത്തെ പുറത്തേക്കു കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെയാണ് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററിൽ എയർലിഫ്റ്റിനുള്ള ശ്രമം നടത്തിയത്.
ആദ്യഘട്ട പരിശോധനയിൽ വനമേഖല കൃത്യമായി കണ്ടെത്താനാകാത്തതിനാൽ വനംവകുപ്പിന്റെ സഹായം തേടി. പരുക്കുകളുണ്ടായിരുന്ന മുഹ്സിനെയും സാലിമിനെയും സാഹസികമായ രക്ഷാദൗത്യത്തിനൊടുവിൽ ഹെലികോപ്റ്ററിൽ കയറ്റി. ചൂരൽമലയിൽ എത്തിച്ച ഇവരെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.