ദത്തെടുക്കാൻ നിയമമുണ്ട്; അർഹരായ കുട്ടികളെ അനുയോജ്യരായ വ്യക്തികൾക്കു ദത്തുനൽകുന്നത് ജില്ലാ കലക്ടർ
കൊച്ചി ∙ വയനാട് ദുരന്തത്തെത്തുടർന്ന് അനാഥരായ കുട്ടികളെ ദത്തെടുക്കാൻ താൽപര്യപ്പെടുന്നവരുടെ എണ്ണം കൂടുന്നു. എന്നാൽ, കൃത്യമായ നിയമങ്ങളിലൂടെ മാത്രമേ ദത്തെടുക്കൽ സാധ്യമാകൂ. പ്രകൃതിദുരന്തങ്ങളിൽ അനാഥരാകുന്ന കുട്ടികളുടെ സുരക്ഷ പൂർണമായി ഉറപ്പുവരുത്തുന്നതാണു 2015ൽ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്ത ദത്തെടുക്കൽ നിയമം. ഗുജറാത്ത് ഭൂകമ്പത്തിനു ശേഷം ദത്തെടുക്കപ്പെട്ട ചില കുട്ടികൾ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളാണ് നിയമഭേദഗതിക്കു പ്രേരിപ്പിച്ചത്.

കൊച്ചി ∙ വയനാട് ദുരന്തത്തെത്തുടർന്ന് അനാഥരായ കുട്ടികളെ ദത്തെടുക്കാൻ താൽപര്യപ്പെടുന്നവരുടെ എണ്ണം കൂടുന്നു. എന്നാൽ, കൃത്യമായ നിയമങ്ങളിലൂടെ മാത്രമേ ദത്തെടുക്കൽ സാധ്യമാകൂ.
പ്രകൃതിദുരന്തങ്ങളിൽ അനാഥരാകുന്ന കുട്ടികളുടെ സുരക്ഷ പൂർണമായി ഉറപ്പുവരുത്തുന്നതാണു 2015ൽ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്ത ദത്തെടുക്കൽ നിയമം. ഗുജറാത്ത് ഭൂകമ്പത്തിനു ശേഷം ദത്തെടുക്കപ്പെട്ട ചില കുട്ടികൾ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളാണ് നിയമഭേദഗതിക്കു പ്രേരിപ്പിച്ചത്.
ജുവനൈൽ ജസ്റ്റിസ് കെയർ ആൻഡ് പ്രൊട്ടക്‌ഷൻ ആക്ട് (ബാലനീതി നിയമം) പ്രകാരം രൂപീകരിച്ച സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിക്കാണു രാജ്യത്തെ ദത്തുനൽകലിന്റെ മേൽനോട്ടച്ചുമതല. അർഹരായ കുട്ടികളെ അനുയോജ്യരായ വ്യക്തികൾക്കു ദത്തുനൽകാനുള്ള അധികാരം ജില്ലാ കലക്ടർമാർക്കാണ്. ദത്തെടുക്കാനുള്ളവരുടെ പട്ടികയിൽ ഉൾപ്പെട്ടവരെ മാത്രമേ ഇതിനായി പരിഗണിക്കൂ. കലക്ടറുടെ തീരുമാനത്തിൽ പരാതിയുള്ളവർക്ക് ഹൈക്കോടതിയെ സമീപിക്കാനാകും.
ദത്തെടുക്കുന്നവരുടെയും കുട്ടിയുടെയും പശ്ചാത്തലം, ആരോഗ്യം, പ്രായം ഇവ പരിശോധിച്ചു സമർപ്പിക്കുന്ന ഫാമിലി സ്റ്റഡി റിപ്പോർട്ട്, ചൈൽഡ് സ്റ്റഡി റിപ്പോർട്ട്, ഹെൽത്ത് സ്റ്റഡി റിപ്പോർട്ട് എന്നിവ അടിസ്ഥാനമാക്കിയാണു കലക്ടർ തീരുമാനമെടുക്കുന്നത്. ഭാര്യയും ഭർത്താവും അടങ്ങുന്ന കുടുംബത്തിന് ആൺകുട്ടിയെയോ പെൺകുട്ടിയെയോ ദത്തെടുക്കാം. എന്നാൽ, സ്ത്രീപങ്കാളിയില്ലാത്ത പുരുഷന് ആൺകുട്ടിയെ മാത്രമേ ദത്തെടുക്കാനാകൂവെന്ന് ഹൈക്കോടതി അഭിഭാഷകനായ ജോ പോൾ ചൂണ്ടിക്കാട്ടി.
വയനാട്ടിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞിനെ ദത്തെടുക്കാനുള്ള താൽപര്യം സമൂഹമാധ്യമത്തിലൂടെ മന്ത്രി വീണാ ജോർജിനെ അറിയിച്ച കുടുംബത്തോടും ഇത്തരത്തിൽ റജിസ്റ്റർ ചെയ്യാൻ മന്ത്രി നിർദേശിച്ചു. ദത്തെടുക്കലിനു പുറമേ പ്രായപൂർത്തിയായ കുട്ടികളെ പോറ്റിവളർത്താനുള്ള (ഫോസ്റ്റർ കെയർ) അവസരവുമുണ്ട്. 6 മുതൽ 18 വയസ്സുവരെയുള്ളവരെയാണു ഫോസ്റ്റർ കെയറിനായി നൽകുന്നത്.
ദത്തെടുക്കാൻ ചെയ്യേണ്ടത്
ദത്തെടുക്കാൻ താൽപര്യപ്പെടുന്നവർ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ https://www.cara.wcd.nic.in വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം.
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ https://childwelfare.kerala.gov.in/project/adoption-centre വെബ്സൈറ്റിലും ദത്തെടുക്കൽ മാർഗരേഖ ലഭ്യമാണ്.
വ്യാജപ്രചാരണത്തിൽ നിയമനടപടി
തിരുവനന്തപുരം ∙ വയനാട് ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ വളർത്താൻ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയിൽനിന്ന് ഉൾപ്പെടെ കുട്ടികളെ നൽകുന്നുണ്ടെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി.നായർക്ക് മന്ത്രി വീണാ ജോർജ് നിർദേശം നൽകി.