ഖാദർ കമ്മിറ്റി റിപ്പോർട്ട്: ആരുടെയും ജോലിയെ ബാധിക്കില്ലെന്ന് മന്ത്രി
കൊല്ലം∙ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്കു നൽകാനാണെന്നും ആരുടെയും ജോലിയെയോ സ്ഥാനക്കയറ്റത്തെയോ ബാധിക്കില്ലെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സ്കൂൾ സമയം രാവിലെ മുതൽ ഉച്ച വരെയാക്കണമെന്നത് ഉൾപ്പെടെയുള്ള ശുപാർശകൾ അടങ്ങുന്ന ഖാദർ കമ്മിറ്റി രണ്ടാം ഘട്ട റിപ്പോർട്ട് മന്ത്രിസഭ സ്വീകരിച്ചെങ്കിലും അതിൽ നടപടി ഉടനുണ്ടാകില്ല.

കൊല്ലം∙ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്കു നൽകാനാണെന്നും ആരുടെയും ജോലിയെയോ സ്ഥാനക്കയറ്റത്തെയോ ബാധിക്കില്ലെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സ്കൂൾ സമയം രാവിലെ മുതൽ ഉച്ച വരെയാക്കണമെന്നത് ഉൾപ്പെടെയുള്ള ശുപാർശകൾ അടങ്ങുന്ന ഖാദർ കമ്മിറ്റി രണ്ടാം ഘട്ട റിപ്പോർട്ട് മന്ത്രിസഭ സ്വീകരിച്ചെങ്കിലും അതിൽ നടപടി ഉടനുണ്ടാകില്ല. വിഷയം നിയമസഭാ സമിതിയിൽ ഉൾപ്പെടെ ചർച്ച ചെയ്തു തീരുമാനമെടുക്കും. ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച ചെയ്തതിനു ശേഷമേ റിപ്പോർട്ട് നടപ്പാക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
അധ്യയന വർഷം 220 ദിവസം പഠനമെന്ന ഉത്തരവ് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്. അതിനെ ചില സംഘടനകൾ ചോദ്യം ചെയ്തു. 220 ദിവസം എന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അപ്പീലിനു പോകാൻ സർക്കാരിനു താൽപര്യമില്ല. ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച ചെയ്തു വിഷയത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.