തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തിദിനങ്ങൾ വർധിപ്പിക്കണമെന്ന് സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ചു പഠിച്ച ഡോ.എം.എ.ഖാദർ കമ്മിറ്റിയും ശുപാർശ ചെയ്തു. പാഠ്യപദ്ധതിക്ക് അനുസൃതമായ പ്രവൃത്തിദിനങ്ങൾ ഇല്ലാത്തതു പഠന ഭാരം കൂട്ടുമെന്നും ഗുണമേന്മയെ ബാധിക്കുമെന്നും അതിനാൽ, ഹയർസെക്കൻഡറിയിലടക്കം പ്രവൃത്തി ദിനങ്ങൾ വർധിപ്പിക്കണമെന്നും 2 വർഷം മുൻപ് കമ്മിറ്റി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തിദിനങ്ങൾ വർധിപ്പിക്കണമെന്ന് സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ചു പഠിച്ച ഡോ.എം.എ.ഖാദർ കമ്മിറ്റിയും ശുപാർശ ചെയ്തു. പാഠ്യപദ്ധതിക്ക് അനുസൃതമായ പ്രവൃത്തിദിനങ്ങൾ ഇല്ലാത്തതു പഠന ഭാരം കൂട്ടുമെന്നും ഗുണമേന്മയെ ബാധിക്കുമെന്നും അതിനാൽ, ഹയർസെക്കൻഡറിയിലടക്കം പ്രവൃത്തി ദിനങ്ങൾ വർധിപ്പിക്കണമെന്നും 2 വർഷം മുൻപ് കമ്മിറ്റി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഈ അധ്യയന വർഷം 10–ാം ക്ലാസ് വരെയുള്ളവർക്ക് 220 പ്രവൃത്തി ദിവസമാക്കി വർധിപ്പിച്ച സർക്കാർ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു.

ഗാന്ധിജയന്തി ഉൾപ്പെടെ മഹാന്മാരുടെ ജന്മദിനങ്ങളിൽ അവധി നൽകുന്നതിന് പകരം അവരുമായി ബന്ധപ്പെട്ട സംഭാവനകൾ ചർച്ച ചെയ്യുന്ന പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കണമെന്നും ഇക്കാര്യത്തിൽ അഭിപ്രായ സമന്വയമുണ്ടാക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്യുന്നു. വിദ്യാഭ്യാസ കലണ്ടറിൽ ഉൾപ്പെടാതെ വരുന്ന എല്ലാ അവധികൾക്കും പകരം പ്രവൃത്തി ദിനം ഏർപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

ADVERTISEMENT

‘വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം 5–ാം ക്ലാസ് വരെ വിദ്യാർഥികൾക്ക് 200 ദിവസവും (800 മണിക്കൂർ) 6 മുതൽ 8 വരെ ക്ലാസുകൾക്ക് 220 ദിവസവും (1000 മണിക്കൂർ) ആണ് പ്രവൃത്തി ദിനങ്ങളാക്കേണ്ടത്. ഇത് ഉറപ്പാക്കണം. 8 മുതൽ 12 വരെ ക്ലാസുകാർക്ക് കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ചുള്ള 220 ദിവസമാണ് നിയമപ്രകാരം ബാധകമാക്കേണ്ടത്. പരീക്ഷകളുടെ പേരിൽ പ്രവൃത്തി ദിനങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ ഏപ്രിലിൽ (മധ്യവേനൽ അവധിക്കാലത്ത്) നടത്തുന്നതു പരിഗണിക്കണം.

എസ്എസ്എൽസി, ഹയർസെക്കൻഡറി വിദ്യാർഥികളെ ഇടകലർത്തിയിരുത്തി രാവിലെയും ഉച്ചയ്ക്കുമായി 2 പരീക്ഷകൾ വീതം നടത്താം. സൂപ്പർവിഷനുള്ള അധ്യാപകരുടെ കുറവ് പരിഹരിക്കാനും ഇതു സഹായകമാകും. ടേം പരീക്ഷകളുടെ എണ്ണവും ഇതേ രീതിയിൽ കുറയ്ക്കാം.

English Summary:

Khader Committee also wants to increase school working days