വായ്പബാധ്യത കാണിച്ചില്ല; റജിസ്ട്രേഷൻ വകുപ്പ് 3.5 കോടി രൂപ നഷ്ടം വരുത്തി
തൃശൂർ ∙ ബാങ്കിൽ ഈടുവച്ച സ്ഥലങ്ങൾ കച്ചവടം ചെയ്യുമ്പോൾ വായ്പബാധ്യത കാണിക്കാതെ റജിസ്റ്റർ ചെയ്ത വകയിൽ റജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ സർക്കാരിനു നഷ്ടം വരുത്തിയത് മൂന്നരക്കോടി രൂപയെന്ന് ഓഡിറ്റിങ്ങിൽ കണ്ടെത്തൽ. മുൻകാലങ്ങളിലെ റജിസ്ട്രേഷൻ സംബന്ധമായ രേഖകളുടെ ഓഡിറ്റിങ് കൂടി നടത്തേണ്ടതുണ്ടെന്ന് ജില്ലാ റജിസ്ട്രാർ (ഓഡിറ്റ്) നിർദേശം വച്ചെങ്കിലും തുടർപരിശോധനകൾ ഒഴിവാക്കാൻ ഓഡിറ്റ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള നീക്കം നടത്തുകയാണ് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർ. ജില്ലയിലെ 2 സബ് റജിസ്ട്രാർ ഓഫിസുകൾ കേന്ദ്രീകരിച്ചാണ് ഇത്തരത്തിൽ കൂടുതൽ റജിസ്ട്രേഷൻ നടന്നിരിക്കുന്നത്.

ഓഡിറ്റിങ്ങിൽ സംഭവം കണ്ടെത്തിയതോടെ, സബ് റജിസ്ട്രാർ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥൻ ഓഫിസിലെത്തി ഭീഷണിപ്പെടുത്തിയെന്ന് ഓഡിറ്റ് റജിസ്ട്രാർ ഓഫിസിലെ ജീവനക്കാർ റജിസ്ട്രേഷൻ ഐജിക്കു പരാതി നൽകി. കച്ചവടത്തിന് ഇടനിലക്കാരനായി നിൽക്കുന്നയാൾ ഭീഷണി മുഴക്കിയതിന് ഈസ്റ്റ് സ്റ്റേഷനിലും കേസുണ്ട്.
ചില ബാങ്കുകളുമായി റജിസ്ട്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഒത്തുകളിച്ചാണ് സ്റ്റാംപ് ഡ്യൂട്ടി ഇനത്തിൽ സർക്കാരിനു കിട്ടേണ്ട തുക നഷ്ടപ്പെടുത്തിയിരിക്കുന്നത്. ബാങ്കിൽ ആധാരം പണയപ്പെടുത്തി വായ്പ വാങ്ങിയ സ്ഥലങ്ങൾ വിൽക്കുമ്പോൾ ആ വായ്പത്തുക കൂടി ആധാരത്തിൽ കാണിക്കണമെന്നാണു ചട്ടം. ഈ തുക കാണിച്ചാൽ ഇതിന്റെ കൂടി 8% സ്റ്റാംപ് ഡ്യൂട്ടിയും 2% റജിസ്ട്രേഷൻ ഫീസും അടയ്ക്കണം. അതായത്, ഒരു കോടി രൂപയുടെ വായ്പ മറച്ചുവച്ചാൽ സർക്കാരിന് നഷ്ടം 10 ലക്ഷം രൂപ. ഈ തരത്തിൽ ഒരു വർഷത്തിനിടെ മൂന്നരക്കോടി രൂപ നഷ്ടം വരുത്തിയെന്നാണു കണ്ടെത്തിയിരിക്കുന്നത്.
വായ്പ ഇല്ലെന്നു സാക്ഷ്യപ്പെടുത്തിയ സാഹചര്യത്തിൽ, തുക തിരിച്ചടവില്ലാതെ ഭാവിയിൽ സ്ഥലം ജപ്തി ചെയ്യാൻ കഴിയാതെ പോകുന്നതുവഴി ബാങ്കിനുണ്ടാകുന്ന നഷ്ടം വേറെ. സഹകരണ ബാങ്കുകളുടെ വായ്പബാധ്യത കാണിക്കാതെ റജിസ്റ്റർ ചെയ്ത സംഭവങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ജനങ്ങളുടെ സൗകര്യത്തിനായി ആധാരങ്ങൾ ജില്ലയ്ക്കകത്ത് എവിടെയും റജിസ്റ്റർ ചെയ്യാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തിയതുകൂടി ദുരുപയോഗം ചെയ്താണ് തട്ടിപ്പ്. ക്രമക്കേടു നടത്തേണ്ട എല്ലാ റജിസ്ട്രേഷനും 2 സബ് റജിസ്ട്രാർ ഓഫിസുകളിലാണു നടത്തിയിരിക്കുന്നത്. സാധാരണയായി, മറ്റ് സബ് റജിസ്ട്രാർ ഓഫിസുകൾക്കു പരിധിയിലെ 20– 25 ആധാരങ്ങളാണ് ഓരോ സബ് റജിസ്ട്രാർ ഓഫിസുകളിലും ഒരു വർഷം റജിസ്റ്റർ ചെയ്യേണ്ടിവരാറുള്ളതെങ്കിലും ജില്ലയിലെ ഒരു സബ് റജിസ്ട്രാർ ഓഫിസിൽ മറ്റ് സബ് റജിസ്ട്രാർ പരിധിയിൽ നിന്നുള്ള 408 ആധാരങ്ങളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.