30 കിലോമീറ്റർ അകലെയുള്ള പാറമടയ്ക്കു വായ്പ നൽകി കുട്ടനെല്ലൂർ ബാങ്ക്: ആസ്തിമൂല്യം 30 ലക്ഷം രൂപ; വായ്പ ഒന്നേകാൽ കോടി
ഒല്ലൂർ (തൃശൂർ)∙ 30 ലക്ഷം രൂപ ആസ്തിമൂല്യമുള്ള പാറമടയ്ക്കു കുട്ടനെല്ലൂർ സഹകരണ ബാങ്ക് വായ്പ അനുവദിച്ചത് ഒന്നേകാൽ കോടി രൂപ. പലിശ പോലും അടയ്ക്കാതിരുന്നതോടെ കുടിശിക 3 കോടി രൂപയായി. സിപിഎം നേതൃത്വത്തിലുള്ള 2 ഭരണസമിതികളുടെ കാലത്താണു തട്ടിപ്പ്. വസ്തുവിന്റെ മൂല്യത്തിന്റെ നാലിരട്ടിയിലേറെ തുക വായ്പ അനുവദിക്കാനാവില്ലെന്നു സഹകരണ വകുപ്പ് അധികൃതർ പറയുന്നു.

ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ച് സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ 27 കോടി രൂപയുടെ അഴിമതി കണ്ടെത്തിയിരുന്നു. ഈടുവസ്തുവിന്റെ യഥാർഥ മൂല്യത്തേക്കാൾ പല മടങ്ങു തുക വായ്പയായി പാസാക്കിയെന്നും കൃത്രിമ രേഖകൾ ചമച്ചു കൂടുതൽ പണം ചെലവുതുകയായി കൈപ്പറ്റിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന്റെ പ്രവർത്തന പരിധിയിലെ അപേക്ഷകർക്കു മാത്രമേ വായ്പ അനുവദിക്കാവൂ എന്നാണു സഹകരണ ചട്ടം. ഇതു മറികടന്നുകൊണ്ടാണു 30 കിലോമീറ്റർ അകലെയുള്ള പാറമടയ്ക്കു 2016ൽ ക്രമവിരുദ്ധമായി വായ്പ നൽകിയത്. ബാങ്ക് അധികൃതരുടെ പരിശോധനയിൽ സ്ഥലത്തിന്റെ വിപണിമൂല്യം 30 ലക്ഷം രൂപയാണു നിർണയിച്ചത്. എന്നാൽ, ഈ റിപ്പോർട്ട് മുക്കിയ ശേഷമാണ് ഒന്നേകാൽ കോടി രൂപ അനുവദിച്ചത്.
ഇ.ഡി ആരംഭിച്ച അന്വേഷണത്തിൽ പാറമടയ്ക്കു വായ്പ അനുവദിച്ചതും പരിശോധിക്കും. പാറമടയുടെ 3 അവകാശികളിൽ ഒരാൾ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയെ തെറ്റിദ്ധരിപ്പിച്ചു ബാക്കി 2 പേരും ബാങ്ക് അധികൃതരും ചേർന്നു വായ്പ പാസാക്കിയെന്ന് ഇ.ഡിക്കു വിവരം ലഭിച്ചിട്ടുണ്ട്. 30 ലക്ഷം രൂപയാണു വായ്പയായി ലഭിച്ചതെന്നു വിശ്വസിപ്പിച്ച ശേഷം തുക മൂന്നായി വീതിച്ചതിൽ ഒരോഹരി എന്ന നിലയിൽ 10 ലക്ഷം രൂപ ഇവർക്കു നൽകുകയും ചെയ്തു. പലിശ സഹിതം 3 കോടിയായി ബാധ്യത ഉയർന്നതോടെ ബാങ്ക് അധികൃതർ ജപ്തി നടപടിയുമായി സമീപിച്ചപ്പോഴാണു ചതിക്കപ്പെട്ട വിവരം ഇവർ മനസ്സിലാക്കിയത്. ഒരു കോടി രൂപയുടെ ബാധ്യത തലയിലായെന്നു വ്യക്തമായതോടെ ഇവർ ക്രൈംബ്രാഞ്ചിനു പരാതി നൽകി. 4 മാസം മുൻപു ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇ.ഡിക്കു നൽകിയ പരാതിയിൽ അടുത്ത ദിവസം മൊഴിയെടുക്കലാരംഭിക്കും.
വർഷങ്ങളായി സിപിഎം ഭരിക്കുന്ന ബാങ്കിലെ ജീവനക്കാരുടെ പരാതിയിൽ 2020ൽ ആണു വകുപ്പുതല അന്വേഷണം ആരംഭിച്ചത്. 2022 മേയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സിപിഎം നയിക്കുന്ന 2 ഭരണസമിതികൾ ചേർന്ന് അഴിമതി നടത്തി എന്നായിരുന്നു കണ്ടെത്തൽ. പിന്നാലെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേഷൻ ഭരണം ഏർപ്പെടുത്തി. പിന്നീടു തിരഞ്ഞെടുപ്പു നടന്നപ്പോൾ, അഴിമതിക്കഥകൾ പ്രചരിക്കെ തന്നെ സിപിഎം വീണ്ടും ഭരണത്തിലെത്തി.