ഓൺലൈൻ തട്ടിപ്പ്: യുവാവിന് 6 ലക്ഷം നഷ്ടമായി
കട്ടപ്പന ∙ ‘വർക് ഫ്രം ഹോം’ വഴി പണം സമ്പാദിക്കാമെന്നു വിശ്വസിപ്പിച്ച് യുവാവിന്റെ കയ്യിൽനിന്ന് 6 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന് പരാതി. കാഞ്ചിയാർ വെള്ളിലാംകണ്ടം കോരംകുഴയ്ക്കൽ റിനോയിയുടെ പരാതിയിൽ കട്ടപ്പന പൊലീസ് കേസെടുത്തു.

വർക്ക് ഫ്രം ഹോം ആയി ദിവസം 4500 രൂപ വരെ സമ്പാദിക്കാമെന്നു പറഞ്ഞ് തട്ടിപ്പുസംഘം ടെലിഗ്രാമിലൂടെയാണ് യുവാവിനെ ബന്ധപ്പെടുന്നത്. പിന്നീട് ത്രില്ലോഫീലിയ എന്ന വാട്‌സാപ് ഗ്രൂപ്പിൽ ചേർക്കുകയും യുവാവിന്റെ അക്കൗണ്ടിലെ വോലറ്റിലേക്ക് 10,000 രൂപ നൽകുകയും ചെയ്തു. ഈ തുക ഉപയോഗിച്ച് 20 ടാസ്‌കുകൾ യുവാവ് പൂർത്തിയാക്കിയതോടെ 1031 രൂപ കമ്മിഷനായി നൽകി. വീണ്ടും ഇത്തരം ടാസ്ക് ചെയ്യണമെങ്കിൽ പണം അടയ്ക്കണമെന്നും ഈ തുകയും കമ്മിഷനും തിരികെ ലഭിക്കുമെന്നും യുവാവിനെ വിശ്വസിപ്പിച്ചു. യുവാവിന്റെ അക്കൗണ്ടിൽ നിന്ന് തട്ടിപ്പുസംഘത്തിന്റെ വിവിധ അക്കൗണ്ടുകളിലേക്കാണ് പണം അയപ്പിച്ചത്.
ജൂലൈ 19 മുതൽ 31 വരെയുള്ള കാലയളവിൽ പല തവണയായി 6,18,411 രൂപയാണ് ഈടാക്കിയത്. അതിനുശേഷം പണവും കമ്മിഷനും നൽകാതായപ്പോഴാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.