പ്രകൃതി ദുരന്തങ്ങൾ: വേണം പരിസ്ഥിതി ഓഡിറ്റിങ്; നിർദേശവുമായി ഹൈക്കോടതി
കൊച്ചി ∙ പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാൻ കേരളത്തിലാകെ പരിസ്ഥിതി ഓഡിറ്റിങ് നടത്തണമെന്നു ഹൈക്കോടതി നിർദേശിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയായെടുത്ത ഹർജിയിലാണ് ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വി.എം.ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. കോടതിയെ സഹായിക്കാൻ സീനിയർ അഭിഭാഷകൻ രഞ്ജിത് തമ്പാനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. എല്ലാ വെള്ളിയാഴ്ചയും വിഷയം പരിഗണിക്കും.

-
Also Read
മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് ഷോ 20ന്
ഭൂമിയുടെ ഉപയോഗം സംബന്ധിച്ചു ലാൻഡ് ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്നു കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കാൻ അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് സമയം തേടി. ലഭ്യമായ റിപ്പോർട്ടുകൾ ഹാജരാക്കണം. സംസ്ഥാനത്താകെ ജിയോ മാപ്പിങ് നടത്തണം. ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ തമ്മിൽ ഏകോപനം നടത്തണമെന്നും കോടതി പറഞ്ഞു.
ആവശ്യമെങ്കിൽ നയം മാറണം
നിലവിലെ സാഹചര്യത്തിൽ ശാസ്ത്ര സമൂഹത്തിൽ നിന്നുള്ള പഠനങ്ങളെല്ലാം ശേഖരിച്ചു സർക്കാരിനു നൽകേണ്ടതുണ്ടെന്നു കോടതി പറഞ്ഞു. തുടർന്ന് ആവശ്യമെങ്കിൽ സർക്കാരിനു നയം മാറ്റങ്ങൾ നടത്താം. വികസന പദ്ധതികൾ നടപ്പാക്കുന്നതിനു മുൻപ് അതു പ്രകൃതിയെ ബാധിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സമഗ്രമായി പഠിക്കണം. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, സർവേ ഓഫ് ഇന്ത്യ, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം, സംസ്ഥാന എൻവയൺമെന്റ് ഇംപാക്ട് അതോറിറ്റി എന്നിവയെ ഹർജിയിൽ കക്ഷി ചേർത്തു.