പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ
കണ്ണൂർ ∙ വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു കേരളത്തിലെത്തും. രാവിലെ 11.05നാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു സ്വീകരിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.

11.10ന് ഹെലികോപ്റ്ററിൽ വയനാട്ടിലേക്കു തിരിക്കും. ഉരുൾപൊട്ടലുണ്ടായ ഭാഗങ്ങളിൽ വ്യോമനിരീക്ഷണം നടത്തിയ ശേഷം 12.10ന് കൽപറ്റയിലെ എസ്കെഎംജെ സ്കൂൾ മൈതാനത്ത് ഇറങ്ങും. അവിടെനിന്ന് റോഡ് മാർഗം മേപ്പാടിയിലേക്കു പോകും.
ദുരന്തബാധിതർ കഴിയുന്ന ക്യാംപുകളിലും ആശുപത്രിയിലും സന്ദർശനം നടത്തും. അതിനുശേഷം വയനാട് കലക്ടറേറ്റിൽ നടത്തുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. 3.50ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്കു മടങ്ങും.