വായിലെ കാൻസർ: വെർജിൻ വെളിച്ചെണ്ണ ഔഷധമെന്ന് പഠനം
കൊച്ചി ∙ വായിലെ കാൻസർ പ്രതിരോധിക്കാനും പ്രാഥമിക ഘട്ടത്തിലെ രോഗബാധ നിയന്ത്രിക്കാനും വെർജിൻ വെളിച്ചെണ്ണയ്ക്കു കഴിയുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തിയ പഠനത്തിൽ വ്യക്തമാകുന്നു. എയിംസ് ഭുവനേശ്വറിലെ ഡോ. അമിത് ഘോഷ്, ഡോ. സി.പ്രീതം, ഡോ. സൗരവ് സർക്കാർ, ഡോ. അശോക് കുമാർ ജെന, ഡോ. സുവേന്ദു പുർകായത് എന്നിവരുടെ നേതൃത്വത്തിൽ 62 രോഗികളിൽ 12 ആഴ്ച നടത്തിയ പഠനത്തിലാണ് വെർജിൻ വെളിച്ചെണ്ണയിൽ രോഗനിയന്ത്രണത്തിനു സഹായകമായ ഒട്ടേറെ ഘടകങ്ങളുണ്ടെന്നാണു കണ്ടെത്തിയത്.

കൊച്ചി ∙ വായിലെ കാൻസർ പ്രതിരോധിക്കാനും പ്രാഥമിക ഘട്ടത്തിലെ രോഗബാധ നിയന്ത്രിക്കാനും വെർജിൻ വെളിച്ചെണ്ണയ്ക്കു കഴിയുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തിയ പഠനത്തിൽ വ്യക്തമാകുന്നു.
എയിംസ് ഭുവനേശ്വറിലെ ഡോ. അമിത് ഘോഷ്, ഡോ. സി.പ്രീതം, ഡോ. സൗരവ് സർക്കാർ, ഡോ. അശോക് കുമാർ ജെന, ഡോ. സുവേന്ദു പുർകായത് എന്നിവരുടെ നേതൃത്വത്തിൽ 62 രോഗികളിൽ 12 ആഴ്ച നടത്തിയ പഠനത്തിലാണ് വെർജിൻ വെളിച്ചെണ്ണയിൽ രോഗനിയന്ത്രണത്തിനു സഹായകമായ ഒട്ടേറെ ഘടകങ്ങളുണ്ടെന്നാണു കണ്ടെത്തിയത്. വെർജിൻ വെളിച്ചെണ്ണ വായിൽ പുരട്ടുന്ന ഓയിന്റ്മെന്റ് ആയി മാറ്റാനുള്ള ഗവേഷണം പുരോഗമിക്കുന്നു.
വായിലെ മുറിവുകൾ കാൻസറായി മാറുന്നതു പൂർണമായി തടയാനും ഒന്നും രണ്ടും ഘട്ടത്തിലുള്ള ഇത്തരം കാൻസറിന്റെ വ്യാപനം തടയാനും വെർജിൻ വെളിച്ചെണ്ണ കവിൾകൊള്ളുന്നതിലൂടെ കഴിയുമെന്നാണു നിഗമനം.
കാൻസർ ബാധിതരും കാൻസറിനു കാരണമായ മുറിവുള്ളവരുമായ 62 ആളുകളെ 2 വിഭാഗമായി തിരിച്ചായിരുന്നു പഠനം. ഒരു വിഭാഗത്തിനു വെളിച്ചെണ്ണ ദിവസം 4 നേരം കവിൾകൊള്ളാൻ നൽകി. ഇവരുടെ മുറിവ് വേഗത്തിൽ ഭേദപ്പെട്ടു. കാൻസറിന്റെ പ്രാരംഭ ഘട്ടത്തിലുള്ളവർക്കു രോഗവ്യാപനത്തിൽ കാര്യമായ കുറവുള്ളതായും പരിശോധനയിൽ വ്യക്തമായി. കേന്ദ്ര നാളികേര വികസന ബോർഡിന്റെ പിന്തുണയോടെയായിരുന്നു പഠനം.