മുണ്ടക്കൈ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ പ്രഹരശേഷി വർധിപ്പിച്ചത് ഉരുൾപൊട്ടലിനിടെയുണ്ടായ അണക്കെട്ട് പ്രതിഭാസം (ഡാമിങ് ഇഫക്ട്) ആണെന്നു സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസംഘത്തിന്റെ നിഗമനം. മേഖലയിൽ 3 ഉരുൾപൊട്ടലുകളാണ് രാത്രി 12.45 മുതൽ പുലർച്ചെ വരെ ഉണ്ടായത്. ആദ്യത്തെ ഉരുൾപൊട്ടലിൽ ഒലിച്ചുവന്ന ഭീമൻ പാറക്കെട്ടുകളും മരത്തടികളും അടിഞ്ഞുകൂടി പു‍ഞ്ചിരിമട്ടത്തോടു ചേർന്ന് അണക്കെട്ട് പോലെ രൂപപ്പെട്ടു. മണിക്കൂറുകൾക്കുള്ളിലുണ്ടായ രണ്ടാമത്തെ ഉരുൾപൊട്ടലിൽ ഈ അണയും തകർന്നതോടെ ഉരുളിന്റെ പ്രഹരശേഷി വർധിച്ചതായാണു നിഗമനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുണ്ടക്കൈ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ പ്രഹരശേഷി വർധിപ്പിച്ചത് ഉരുൾപൊട്ടലിനിടെയുണ്ടായ അണക്കെട്ട് പ്രതിഭാസം (ഡാമിങ് ഇഫക്ട്) ആണെന്നു സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസംഘത്തിന്റെ നിഗമനം. 

മേഖലയിൽ 3 ഉരുൾപൊട്ടലുകളാണ് രാത്രി 12.45 മുതൽ പുലർച്ചെ വരെ ഉണ്ടായത്. ആദ്യത്തെ ഉരുൾപൊട്ടലിൽ ഒലിച്ചുവന്ന ഭീമൻ പാറക്കെട്ടുകളും മരത്തടികളും അടിഞ്ഞുകൂടി പു‍ഞ്ചിരിമട്ടത്തോടു ചേർന്ന് അണക്കെട്ട് പോലെ രൂപപ്പെട്ടു. മണിക്കൂറുകൾക്കുള്ളിലുണ്ടായ രണ്ടാമത്തെ ഉരുൾപൊട്ടലിൽ ഈ അണയും തകർന്നതോടെ ഉരുളിന്റെ പ്രഹരശേഷി വർധിച്ചതായാണു നിഗമനം. 

ADVERTISEMENT

ഏകദേശം 8 നിലക്കെട്ടിടത്തിന്റെ ഉയരത്തിൽ വരെ വെള്ളവും ചെളിയും തടികളും പാറക്കല്ലുകളും ഒഴുകിയെത്തി. പ്രഭവകേന്ദ്രത്തിനു താഴെയുള്ള മരങ്ങളിൽ ഇതു കെട്ടിനിന്നതിന്റെ അടയാളങ്ങൾ അവശേഷിച്ചിട്ടുണ്ട്. പരമാവധി ഒന്നര കിലോമീറ്റർ ദൂരം ഒഴുകിയെത്തി ശക്തി കുറഞ്ഞ് അവസാനിക്കേണ്ട ഉരുൾപൊട്ടലിന്റെ പ്രഹരശേഷി ഡാമിങ് ഇഫക്ട് മൂലം 7 കിലോമീറ്ററിലധികം വ്യാപിച്ചു.

അതിശക്തമായ മഴയാണ് കഴിഞ്ഞ 29, 30 തീയതികളിൽ പ്രദേശത്തുണ്ടായത്. ചെറിയ പ്രദേശത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്ത അതിതീവ്രമഴയാണ് ഉരുൾപൊട്ടലിനു കാരണമായതെന്നും ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തുന്നു. 2020 ൽ ഉരുൾപൊട്ടിയ പുഞ്ചിരിമട്ടത്തെ പ്രദേശത്തോടു ചേർന്നാണ് ഇപ്പോൾ പൊട്ടിയത്. ഇവിടെ 50 വർഷത്തേക്കു മറ്റൊരു ഉരുൾപൊട്ടലിനു സാധ്യത കുറവാണ്. സംഘം ഇന്നും പരിശോധന തുടരും.

English Summary:

Landslides are caused by damming effect