നെടുങ്കണ്ടം ∙ അതിഥിത്തൊഴിലാളിയായ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഇവർക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഡിൻഡോറി സ്വദേശി ലമ്മുസിക് ദുർവേയാണ് (27) പിടിയിലായത്. ഇയാൾക്കൊപ്പം താമസിച്ചിരുന്ന ഡിൻഡോറി സ്വദേശി ബസന്തിയെ (40)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുങ്കണ്ടം ∙ അതിഥിത്തൊഴിലാളിയായ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഇവർക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഡിൻഡോറി സ്വദേശി ലമ്മുസിക് ദുർവേയാണ് (27) പിടിയിലായത്. ഇയാൾക്കൊപ്പം താമസിച്ചിരുന്ന ഡിൻഡോറി സ്വദേശി ബസന്തിയെ (40) വ്യാഴാഴ്ച വൈകിട്ടോടെയാണ് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.

വെങ്കലപ്പാറ കാമാക്ഷി വിലാസം എസ്റ്റേറ്റിൽ തൊഴിലാളികളായിരുന്ന ഇരുവരും കഴിഞ്ഞ 3 വർഷമായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച ജോലി കഴിഞ്ഞെത്തിയപ്പോൾ ബസന്തി മരിച്ചുകിടക്കുകയായിരുന്നുവെന്നാണ് ലമ്മുസിക് പറഞ്ഞത്. എന്നാൽ, വാരിയെല്ലുകൾ ഒടിഞ്ഞതിനെ തുടർന്ന് ആന്തരിക അവയവങ്ങൾക്കേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ഇതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

ADVERTISEMENT

ഇരുവരും സ്ഥിരമായി ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നുവെന്നാണ് സൂചന. മദ്യപാനത്തിനിടെയുണ്ടായ സംഘർഷത്തിനിടെയാകാം യുവതിക്കു പരുക്കേറ്റതെന്ന് പൊലീസ് പറയുന്നു.

English Summary:

Female Migrant Worker Found Dead in Udumbanchola, Partner Arrested

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT