നീക്കാം മാലിന്യമലകൾ, വീണ്ടെടുക്കാം ഹരിതകേരളം
മാലിന്യമടിഞ്ഞ് അഴുകിയൊഴുകുന്ന തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോടിന്റെ ചിത്രം ഓർമയില്ലേ ? മാലിന്യനീക്കത്തിനുള്ള ശ്രമത്തിനിടെ ഒരു ജീവൻ പൊലിയേണ്ടി വന്നു, അതു നമ്മുടെ ശ്രദ്ധയിലെത്താൻ. മാലിന്യമലകളുടെ ഉയരമേറുന്നതല്ലാതെ നാം ഒന്നും പഠിക്കുന്നില്ല. വീട്ടിൽനിന്നുള്ള മാലിന്യത്തെ നമ്മൾ നാട്ടിലേക്ക് ഒളിച്ചുകടത്തുന്നു.

-
Also Read
വൃത്തിയിലെഴുതാം, നവകേരളം
കേരളം ഒത്തുപിടിച്ചാലേ ഈ മാലിന്യമല നീക്കാനാകൂ. ‘വ്യക്‌തിശുചിത്വത്തിനൊപ്പം സാമൂഹികശുചിത്വവും’ എന്ന സന്ദേശവുമായാണ് മലയാള മനോരമ 18 വർഷം മുൻപ് ‘സുകൃതകേരളം’ എന്ന ജനകീയദൗത്യം കേരള സമൂഹത്തിനു മുന്നിൽ സമർപ്പിച്ചത്. ഈ ചിങ്ങപ്പിറവിക്ക് ‘സുകൃതകേരള’ത്തിന്റെ പുതിയ പതിപ്പിനു തുടക്കമിടുകയാണ് മനോരമ; ലക്ഷ്യം മാലിന്യമുക്ത കേരളം.
വ്യക്തികൾ, വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങി ആർക്കും ഇതിൽ അണിചേരാം. സമൂഹമാധ്യമ ചാലഞ്ചുകളിലൂടെയും പുതുമാതൃകകളിലൂടെയും നമുക്കു ജാഗ്രതയിലേക്കുണരാം. മറന്നുകളഞ്ഞ ആരോഗ്യപാഠങ്ങൾ വീണ്ടെടുക്കാം. മാലിന്യമുക്ത ഹരിതകേരളമാകട്ടെ നാം വരുംതലമുറയ്ക്കു കൈമാറുന്നത്. കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ.