തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരിൽനിന്നു നിർബന്ധപൂർവം സാലറി ചാലഞ്ച് വഴി സംഭാവന പിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഉത്തരവ് സർക്കാർ പിൻവലിക്കണമെന്നും സർവീസ് സംഘടനകൾ. 5 ദിവസത്തെ ശമ്പളം നൽകണമെന്ന ഉത്തരവ് കൂടുതൽ പേരിൽനിന്നു സംഭാവന സ്വീകരിക്കുന്നതിനു തടസ്സമാകുമെന്നും ഫലത്തിൽ ധനസമാഹരണ യജ്ഞത്തിനു ദോഷമുണ്ടാക്കുമെന്നും എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർ ഖാൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരിൽനിന്നു നിർബന്ധപൂർവം സാലറി ചാലഞ്ച് വഴി സംഭാവന പിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഉത്തരവ് സർക്കാർ പിൻവലിക്കണമെന്നും സർവീസ് സംഘടനകൾ. 5 ദിവസത്തെ ശമ്പളം നൽകണമെന്ന ഉത്തരവ് കൂടുതൽ പേരിൽനിന്നു സംഭാവന സ്വീകരിക്കുന്നതിനു തടസ്സമാകുമെന്നും ഫലത്തിൽ ധനസമാഹരണ യജ്ഞത്തിനു ദോഷമുണ്ടാക്കുമെന്നും എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർ ഖാൻ പറഞ്ഞു.  5 ദിവസത്തിൽ താഴെ ശമ്പളം സംഭാവന ചെയ്യാൻ കൂടി അവസരം നൽകി ഉത്തരവു ഭേദഗതി ചെയ്യാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

നിർബന്ധപൂർവം ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ്(സെറ്റോ) സംസ്ഥാന സമിതി വ്യക്തമാക്കി. കഴിവിനൊത്ത് ശമ്പളം സംഭാവനയായി നൽകാൻ അവസരമൊരുക്കണം. 5 ദിവസത്തെ ശമ്പളം നൽകാൻ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ നിർബന്ധിതമായി ശമ്പളം പിടിച്ചെടുക്കുന്നതിനുള്ള വ്യവസ്ഥകളായി മാറിയെന്ന് സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ കൺവീനർ എം.എസ്.ഇർഷാദ് ആരോപിച്ചു.

ADVERTISEMENT

സർവീസ് സംഘടനകളുടെ യോഗത്തിലുണ്ടായ ധാരണയ്ക്കു വിരുദ്ധമായാണ് സർക്കാർ സാലറി ചാലഞ്ച് ഉത്തരവിറക്കിയതെന്നും ജീവനക്കാരുടെ ഒട്ടേറെ ആനുകൂല്യങ്ങൾ ത‍ടഞ്ഞുവച്ചിരിക്കെ അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള തുക നൽകാനുള്ള അവസരം നൽകണമെന്നും ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാർ ആവശ്യപ്പെട്ടു.

English Summary:

Compulsory salary contribution: Service organizations in protest