തിരുവനന്തപുരം ∙ പ്രധാന അഭിനേതാക്കളല്ലാതെ ആരും പ്രതിഫലം രേഖാമൂലം ഉറപ്പാക്കുന്നില്ലെന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചോദിച്ചുവാങ്ങാൻ മടിയുള്ളവരെ ചൂഷണം ചെയ്യുന്നു. വാക്കുപറഞ്ഞ പ്രതിഫലത്തിനു വേണ്ടി വാദിക്കുന്നതു വനിതകളാണെങ്കിൽ അവരെ പ്രശ്നക്കാരി എന്നു മുദ്രകുത്തുന്നു. സിനിമകളിൽ അവസരം നൽകാതിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിഫലക്കാര്യത്തിൽ സുതാര്യമായ മാനദണ്ഡമില്ല. ഒരേ അനുഭവസമ്പത്തുള്ള നടീനടൻമാർ ഒരേ അധ്വാനം, കഴിവ്, ഊർജം, സമയം എന്നിവ ഒരു സിനിമയ്ക്കായി ചെലവിടുകയാണെങ്കിൽ രണ്ടു പേരുടെയും പ്രതിഫലത്തിൽ തുല്യത വേണം. ഒറ്റയടിക്കു ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പ്രതിഫലത്തിലെ വിടവ് ഘട്ടംഘട്ടമായി നികത്തണം.

ADVERTISEMENT

ഹീറോയുടെ പേരും സാന്നിധ്യവുമാണു സിനിമയുടെ വിജയഘടകമെങ്കിൽ അവർ അഭിനയിച്ച എല്ലാ സിനിമകളും വിജയിക്കേണ്ടതല്ലേയെന്നു ഹേമ കമ്മിറ്റി ചോദിക്കുന്നു. സൂപ്പർ ഹീറോകൾ അഭിനയിച്ച എത്രയോ സിനിമകൾ ആദ്യദിനം തന്നെ തിയറ്ററിൽ പരാജയപ്പെട്ടിട്ടുണ്ട്. സൂപ്പർ ഹീറോകൾക്കു വിപണിമൂല്യമുണ്ടാക്കുന്നത് അവർ പണം കൊടുത്ത് ഉണ്ടാക്കിയെടുത്ത ഫാൻസ് അസോസിയേഷനുകളാണെന്ന മൊഴിയും റിപ്പോർട്ടിലുണ്ട്. മലയാള സിനിമയിൽ അധികാരം കയ്യാളുന്ന ചിലരുണ്ട്. തനിക്കു കീഴിലുള്ള എല്ലാ ചെടികളെയും ഞെരുക്കിക്കളയുന്ന ആൽമരമായി അവർ സിനിമയിൽ നിൽക്കുകയാണെന്നു റിപ്പോർട്ടിൽ പറയുന്നു.

നായിക നടിമാർക്കു നായക നടൻമാരെക്കാൾ കുറഞ്ഞ പ്രതിഫലം നൽകുന്നത് സൂപ്പർ ഹീറോകൾക്കു സിനിമ വിജയിപ്പിക്കാൻ കഴിവുള്ളതുകൊണ്ടാണെന്നാണു കമ്മിറ്റിക്കു ലഭിച്ച ചില മൊഴികൾ. എന്നാൽ സൂപ്പർ ഹീറോകൾ ഇല്ലാതിരുന്ന ‘ ടേക്ക് ഓഫ്’, ‘ഹൗ ഓൾഡ് ആർ യൂ’ എന്നീ സിനിമകൾ വലിയ വിജയം നേടിയെന്നു കമ്മിറ്റി നിരീക്ഷിക്കുന്നു. നായികമാരുടെ കഴിവ്, കഥ, സംവിധാന മികവ് തുടങ്ങിയ ഘടകങ്ങളെല്ലാം ചേർന്നാണ് ഈ സിനിമകളെ വിജയിപ്പിച്ചത്.

ADVERTISEMENT

സൂപ്പർ ഹീറോകൾ മാത്രമല്ല സിനിമയുടെ വിജയഘടകമെന്ന് ഇതിൽനിന്നു വ്യക്തമാണ്. എന്നാൽ, ടേക്ക് ഓഫിലെ നായികയ്ക്കു ലഭിച്ച പ്രതിഫലം, ആ സിനിമയിൽ അധികം സീനിൽ ഇല്ലാത്ത നായക നടൻമാർക്കു ലഭിച്ചതിനെക്കാൾ വളരെ കുറവായിരുന്നുവെന്നു കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. സൂപ്പർ ഹീറോ പ്രതിഛായ ഇല്ലാത്ത ജോജു ജോർജ് അഭിനയിച്ച ജോസഫ് എന്ന സിനിമ തിയറ്ററിൽ വലിയ വിജയം നേടിയതും കമ്മിറ്റി ഉദാഹരിക്കുന്നു. സിനിമ പരാജയപ്പെട്ടാലും സൂപ്പർ ഹീറോ പ്രതിഫലം ഉയർത്തുകയാണു ചെയ്യുന്നത്.

സിനിമയിൽ അധികാരം കയ്യാളുന്നവർ ദുർബലരെ സഹായിക്കാൻ തയാറാകുന്നില്ല. രാജ്യാന്തര ചലച്ചിത്രമേളകളിൽ മികച്ച സംവിധാനത്തിനു പുരസ്കാരം ലഭിച്ച സിനിമയുടെ സാറ്റലൈറ്റ് അവകാശം വാങ്ങാൻ കുറെക്കാലം ആരും തയാറായില്ല. ഈ സംഘത്തിന്റെ ഇടപെടലായിരുന്നു കാരണം. ഒടുവിൽ ചെറിയ തുകയ്ക്കു സാറ്റലൈറ്റ് അവകാശം നൽകേണ്ടിവന്നുവെന്ന മൊഴിയും റിപ്പോർട്ടിന്റെ ഭാഗമാണ്.

ADVERTISEMENT

പ്രത്യേക ട്രൈബ്യൂണൽ വേണം

പ്രതിഫലം, കരാർ ലംഘനം, നിരോധനം, ലൈംഗികാതിക്രമം തുടങ്ങിയ കാര്യങ്ങൾക്കു പരാതി നൽകാനോ, പരിഹരിക്കാനോ ഒരു സംവിധാനം സിനിമാ മേഖലയിൽ ഇല്ല. ജില്ലാ ജഡ്ജിയുടെ ജുഡീഷ്യൽ അധികാരമുള്ള ട്രൈബ്യൂണലിനെ നിയമിക്കാൻ സർക്കാർ മുൻകയ്യെടുക്കണമെന്നു കമ്മിറ്റി നിർദേശിക്കുന്നു. സമയബന്ധിതമായി ട്രൈബ്യൂണൽ തീരുമാനമെടുക്കണം. അപ്പീൽ അധികാരി ഹൈക്കോടതിയായിരിക്കണം.

ഒരു ഹെയർ സ്റ്റൈലിസ്റ്റിന്റെ അനുഭവം

നടിമാർ മാത്രമല്ല, വനിതകളായ സാങ്കേതിക വിദഗ്ധരും പ്രതിഫലക്കാര്യത്തിൽ തഴയപ്പെടുകയാണെന്നു കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ഒരു ഹെയർ സ്റ്റൈലിസ്റ്റിന്റെ അനുഭവം ഇങ്ങനെ: ജോലി സമയം രാവിലെ 6 മുതൽ രാത്രി 9.30 വരെ. 15.5 മണിക്കൂർ ജോലി ചെയ്താൽ കിട്ടുന്നത് 1169 രൂപയാണ്. രാത്രി 9.30 മുതൽ 12.30 വരെ അധിക ജോലി ചെയ്താൽ പകുതി ബാറ്റ കിട്ടും. 12.30 മുതൽ പുലർച്ചെ 2 വരെയുള്ള അധികജോലിക്കും പകുതി ബാറ്റ നൽകണമെന്നാണ്. 

  എന്നാൽ പുലർച്ചെ 2 വരെ ജോലി ചെയ്താൽ സെറ്റിൽ രേഖപ്പെടുത്തുന്ന സമയം 1.55. പകുതി ബാറ്റ കൊടുക്കാതിരിക്കാനുള്ള അടവാണിത്. കോടികൾ പ്രതിഫലം വാങ്ങുന്നവരോട് സിനിമയിൽ ഇങ്ങനെ ചെയ്യാറില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സിനിമയിൽ ഏതാണ്ടെല്ലാ ജോലിയും ചെയ്യുന്ന അസിസ്റ്റന്റ്– അസോഷ്യേറ്റ് ഡയറക്ടർമാർക്കു ബാറ്റ പോലുമില്ല. ഇവർ ചെയ്യുന്ന പ്രീ പ്രൊഡക്‌ഷൻ, പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ തൊഴിലായി കാണുന്നുപോലുമില്ല. അതിനു പ്രതിഫലവുമില്ല. കഴിവും അനുഭവപരിചയവും ജോലിഭാരവും കണക്കിലെടുത്ത് അസിസ്റ്റന്റ് എഡിറ്റർമാരുടെ വേതനം നിശ്ചയിക്കണമെന്നു കമ്മിറ്റി ആവശ്യപ്പെടുന്നു.

English Summary:

Hema Committee report points out that no one, except main actors do not asks remuneration recordically