സ്വഭാവ നടി കാരവൻ വാടകയ്ക്കെടുത്ത് ‘ശുചിമുറി സൗകര്യം’ ഒരുക്കി; ജൂനിയർ ആർട്ടിസ്റ്റുകളോട് അനുകമ്പ കാട്ടിയത് പ്രശ്നമായി
തിരുവനന്തപുരം ∙ ചില സിനിമാ സെറ്റുകളിൽ അടിമകളെക്കാൾ മോശമായാണു ജൂനിയർ ആർട്ടിസ്റ്റുകളെ കൈകാര്യം ചെയ്യുന്നതെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തൽ. ലൈംഗികമായി വഴങ്ങിയാൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന സന്ദേശത്തോടെയാണ് പലരും സെറ്റിലേക്കു വിളിക്കുന്നത്. സെറ്റിലെ കോ ഓർഡിനേറ്റർമാർ ജൂനിയർ ആർട്ടിസ്റ്റുമാരെ ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പുണ്ടാക്കും. ഇതിലേക്കു പുരുഷൻമാരെയും ചേർക്കും; ലൈംഗിക ചൂഷണമാണു ലക്ഷ്യം. ലൈംഗികമായി വഴങ്ങിയാലേ മെച്ചപ്പെട്ട ഭക്ഷണം ലഭിക്കൂവെന്ന സ്ഥിതിപോലുമുണ്ട്.

സിനിമാ സംവിധായകരെന്ന പേരിൽ തട്ടിപ്പു നടത്തുന്നവർ ജൂനിയർ ആർട്ടിസ്റ്റുകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്നതും പതിവാണ്. താൻ സംവിധാനം ചെയ്യാൻ പോകുന്ന സിനിമയിൽ ചാൻസ് നൽകാമെന്ന വ്യാജ വാഗ്ദാനം നൽകി ആർട്ടിസ്റ്റിൽ നിന്നു ലക്ഷങ്ങൾ തട്ടും. ലൈംഗികമായും ചൂഷണം ചെയ്യും. വിശ്വാസമാർജിക്കാൻ ആർട്ടിസ്റ്റിന്റെ ചിത്രം വച്ചുള്ള പോസ്റ്ററുകൾ സമൂഹമാധ്യമത്തിലിറക്കും. ദിവസങ്ങൾക്കുള്ളിൽ ഇവർ മുങ്ങും.
ഭക്ഷണവും വെള്ളവുമില്ലാതെ 19 മണിക്കൂർ ജോലി
സെറ്റിൽ രാവിലെ 7 മുതൽ പിറ്റേന്ന് പുലർച്ചെ 2 വരെ ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലുമുള്ള സൗകര്യം ലഭിക്കാറില്ല. ശുചിമുറി ഉണ്ടെങ്കിൽ തന്നെ അതുപയോഗിക്കാൻ കോ ഓർഡിനേറ്ററുടെ അനുവാദം വാങ്ങണം. അമ്മ, ഫെഫ്ക അടക്കമുള്ള ചലച്ചിത്ര സംഘടനകൾ ഇവരെ കലാകാരൻമാരായോ സാങ്കേതിക പ്രവർത്തകരായോ അംഗീകരിച്ചിട്ടില്ല. നായികമാർക്ക് കാരവൻ ഉണ്ടെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ പോലും പ്രാഥമിക ആവശ്യങ്ങൾക്ക് അതുപയോഗിക്കാൻ ജൂനിയർ ആർട്ടിസ്റ്റുകളെ അനുവദിക്കില്ല. വിദൂര പ്രദേശത്ത് ഷൂട്ടിങ് നടക്കവേ, സ്വഭാവ നടിമാരിലൊരാൾ 25,000 രൂപയ്ക്ക് കാരവൻ വാടകയ്ക്കെടുത്ത് ആർട്ടിസ്റ്റുകൾക്ക് പ്രാഥമിക ആവശ്യത്തിന് സൗകര്യമൊരുക്കി. ഇതു സെറ്റിൽ വൻ പ്രശ്നമായി. ജൂനിയർ ആർട്ടിസ്റ്റുകളോട് അനുകമ്പ കാട്ടിയതിനു നടിക്ക് ഒട്ടേറെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു.
ഷൂട്ടിങ്ങിന് 100 ജൂനിയർ ആർട്ടിസ്റ്റുകൾ വേണ്ട സ്ഥാനത്ത് 1000 പേരെ വിളിക്കും. ഷൂട്ടിങ്ങിനു വേണ്ട 100 പേർക്കു മാത്രം ഭക്ഷണ കൂപ്പൺ നൽകും. ബാക്കിയുള്ളവരോട് ഷൂട്ടിങ് അവസാനിക്കുന്നതു വരെ അവിടെ നിൽക്കാൻ ആവശ്യപ്പെടും; ഭക്ഷണമോ വെള്ളമോ നൽകില്ല. പൊള്ളുന്ന വെയിലിൽ നിൽക്കേണ്ടി വന്നാലും കുട ഉപയോഗിക്കാൻ അനുവാദമില്ല. ഇരിക്കാനും സൗകര്യമുണ്ടാകില്ല.
കസേരയിലിരുന്നു; സെറ്റിനു പുറത്ത്
ഹൃദ്രോഗത്തിനു മരുന്ന് കഴിക്കുന്ന വനിതാ ജൂനിയർ ആർട്ടിസ്റ്റുകളിലൊരാൾ ക്ഷീണംമൂലം ഒരിക്കൽ കസേരയിലിരുന്നതിന് അവരെ ഷൂട്ടിങ് സ്ഥലത്തു നിന്ന് ഇറക്കിവിട്ടു. ഷൂട്ടിങ് കഴിഞ്ഞാലും പല സെറ്റുകളിലും പ്രതിഫലം നൽകില്ല. പണം കിട്ടാൻ നിർമാതാവിന്റെ പിന്നാലെ യാചിച്ചു നടക്കേണ്ട സ്ഥിതിയാണ്. 1800 – 5000 രൂപ വരെയാണു പ്രതിദിന പ്രതിഫലമെങ്കിലും ഇടനിലക്കാർ അതു പിടിച്ചുവാങ്ങും. 450– 500 രൂപയേ ആർട്ടിസ്റ്റിനു ലഭിക്കൂ.
നടിമാരുടെ തലമുടി ഒരുക്കുന്ന ഹെയർ സ്റ്റൈലിസ്റ്റ് ആയി ജോലി ചെയ്യുന്ന സ്ത്രീയോടു തനിക്കൊപ്പം മുറി പങ്കിടാൻ മേക്കപ്മാൻ ആവശ്യപ്പെട്ടു. നിരസിച്ചപ്പോൾ രാത്രി ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒന്നു തള്ളിയാൽപോലും തുറക്കുന്ന വാതിലുള്ള മുറിയാണു താനടക്കമുള്ള സ്ത്രീകളിൽ പലർക്കും ലഭിക്കുന്നതെന്ന് ഇവർ വെളിപ്പെടുത്തി..