തിരുവനന്തപുരം ∙ മറ്റൊരു മേഖലയിലും കാണാത്ത ലൈംഗിക ചൂഷണമാണു മലയാള സിനിമ മേഖലയിൽ സ്ത്രീകൾക്കെതിരെ നടക്കുന്നതെന്നും ഭയന്ന് മാതാപിതാക്കളെ ഒപ്പം കൂട്ടേണ്ടത്ര അരക്ഷിതാവസ്ഥയിലാണു സ്ത്രീകളെന്നും ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തൽ. റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇന്നലെ പരിഗണിച്ച അപ്പീലുകൾ ഹൈക്കോടതി തള്ളിയതോടെയാണ് നാലര വർഷം മുൻപു തയാറാക്കിയ റിപ്പോർട്ട് സർക്കാർ പുറത്തു വിട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് വിമൻ ഇൻ സിനിമ കലക്ടീവിന്റെ ആവശ്യപ്രകാരം സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ 2017 ജൂലൈയിൽ സർക്കാർ കമ്മിറ്റിയെ നിയോഗിച്ചത്. 1.06 കോടി രൂപ ചെലവിട്ടു തയാറാക്കിയ റിപ്പോർട്ട് 2019 ഡിസംബറിലാണ് സമർപ്പിച്ചത്. വിവിധ സമ്മർദങ്ങൾക്കു വഴങ്ങി പുറത്തു വിടാതെയിരുന്ന റിപ്പോർട്ട് സാംസ്കാരിക വകുപ്പ് വിവരാവകാശ നിയമപ്രകാരമാണ് ഇന്നലെ അപേക്ഷകർക്കു കൈമാറിയത്. 296 പേജുള്ള റിപ്പോർട്ടിൽനിന്നു വ്യക്തിപരമായ ആരോപണങ്ങൾ ഒഴിവാക്കാനായി 61 പേജുകളും ഒട്ടേറെ ഖണ്ഡികകളും വെട്ടിമാറ്റിയിട്ടും ഞെട്ടിക്കുന്ന ആരോപണങ്ങൾ ബാക്കിയാണ്. അവയിലേക്ക്:

ADVERTISEMENT

കാസ്റ്റിങ് കൗച്ച് 

സിനിമയിൽ അവസരം തേടിയെത്തുന്ന സ്ത്രീകൾ ആദ്യം മുതൽ കേൾക്കേണ്ടി വരുന്ന 2 വാക്കുകളാണ് ‘കോംപ്രമൈസും’ ‘അഡ്ജസ്റ്റ്മെന്റും’. ലൈംഗിക താൽപര്യങ്ങൾക്കു വഴങ്ങാൻ നിർബന്ധിക്കപ്പെടുകയാണു പലരും. നടൻ, നിർമാതാവ്, സംവിധായകൻ, പ്രൊഡക്‌ഷൻ കൺട്രോളർ എന്നിങ്ങനെ ആരിൽ നിന്നും ഇത്തരം പ്രലോഭനങ്ങളും ആവശ്യങ്ങളും പ്രതീക്ഷിക്കാം. കാസ്റ്റിങ് കൗച്ച് (അവസരത്തിനായി കിടക്ക പങ്കിടൽ) ആണ് സിനിമ മേഖലയിലെ ജോലികളെ മറ്റു മേഖലകളിൽ നിന്നു വ്യത്യസ്തമാക്കുന്നത്.

രാത്രി കതകിൽ തല്ല്

നടിമാരടക്കമുള്ളവർ താമസിക്കുന്ന മിക്ക ഹോട്ടലുകളിലും സിനിമയിലെ പുരുഷൻമാർ രാത്രി കതകിൽ മുട്ടുന്നതു പതിവാണ്. കതക് അടിച്ചുതകർത്ത് പുരുഷൻമാർ അകത്തേക്കു കടക്കുമോ എന്നു പോലും പലപ്പോഴും ഭയപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ നേരിട്ടുള്ള തെളിവാണ് മൊഴി നൽകിയവരിൽ നിന്നു കമ്മിറ്റിക്കു ലഭിച്ചത്. ഇത്തരം ദുരനുഭവങ്ങളുണ്ടാകുമ്പോൾ പൊലീസിനെയോ കോടതിയെയോ സമീപിച്ചാൽ ജീവനു തന്നെ ആപത്താകുമെന്നു ഭയപ്പെടുകയാണു സ്ത്രീകൾ. 

ADVERTISEMENT

മാഫിയയുടെ പിടിയിൽ

ചില നിർമാതാക്കളുടെയും സംവിധായകരുടെയും നടന്മാരുടെയും കൈപ്പിടിയിലാണ് മലയാള സിനിമ. ഇവർ മറ്റുള്ളവർക്കു മേൽ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്.  സംവിധായകരെയും നിർമാതാക്കളെയും അഭിനേതാക്കളെയും വിലക്കാൻ ശേഷിയുള്ള മാഫിയയാണിത്. മുൻ നിരയിലെ 10–15 പേർ അടങ്ങുന്ന പവർ ഗ്രൂപ്പ്. അറിഞ്ഞോ അറിയാതെയോ ഈ പവർ ഗ്രൂപ്പിനെതിരെ പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ വിലക്കുകയും ഉപദ്രവിക്കുകയും ചെയ്യും. 

സെറ്റിൽ മദ്യപിച്ച് 

സിനിമ സെറ്റുകളിൽ മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം വ്യാപകം. ഞെട്ടിക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ അധികവും നടന്നത് ലഹരി ഉപയോഗിച്ച ശേഷമാണ്. ഒട്ടേറെ നടൻമാർ മദ്യപിച്ചാണു സെറ്റിൽ എത്തുന്നത്. ഇവരിൽ നല്ലൊരു പങ്കും ലഹരിമരുന്നും ഉപയോഗിക്കുന്നു. 

ADVERTISEMENT

വിവരാവകാശ കമ്മിഷന്റെ ഇടപെടൽ നിർണായകമായി

തിരുവനന്തപുരം ∙ ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് വെളിച്ചം കാണാൻ ഇടയായത് രാജ്യത്തെ വിവരാവകാശ നിയമ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ ഉത്തരവിലൂടെ. സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കീം ജൂലൈ 5ന് ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പു പുറത്തുവിടാൻ 4 വർഷം മുൻപു ലഭിച്ച അപ്പീൽ സംസ്ഥാന വിവരാവകാശ കമ്മിഷൻ തള്ളിയിരുന്നു. എന്നാൽ, ഒഴിവാക്കാവുന്ന ഭാഗങ്ങൾ നീക്കി റിപ്പോർട്ടിലെ പരസ്യപ്പെടുത്താവുന്ന വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കമ്മിഷന് മുൻപാകെ ഈ വർഷം വീണ്ടും അപേക്ഷ എത്തി. വിവരാവകാശ നിയമത്തിലെ ഇതിനായുള്ള വകുപ്പുകൾ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചായിരുന്നു അപേക്ഷ.

English Summary:

Shocking Misadventures of Women in Film Industry in Hema commission report

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT