മലപ്പുറം ∙ മതനിരപേക്ഷതയുടെ മുഖമായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെന്നു നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടുമുറ്റത്തു മലയാള മനോരമ സംഘടിപ്പിച്ച ‘തങ്ങൾ: തണലോർമ’ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികനേരം സംസാരിക്കുന്ന രാഷ്ട്രീയക്കാരനായിരുന്നില്ല പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ. ചുരുങ്ങിയ വാക്കുകൾകൊണ്ട് കേരള രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിനു സാധിച്ചത് ‘കരിസ്മാറ്റിക്’ നേതാവായതുകൊണ്ടാണ്. സങ്കീർണമായ പ്രതിസന്ധികളിൽ നാട് അദ്ദേഹത്തിന്റെ വാക്കുകൾക്കു കാതോർത്തു. എല്ലാവരെയും കേൾക്കാനുള്ള മനസ്സാണു പൊതുപ്രവർത്തകന് ഉണ്ടാകേണ്ടതെന്നു കാണിച്ചുതന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ മതനിരപേക്ഷതയുടെ മുഖമായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെന്നു നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടുമുറ്റത്തു മലയാള മനോരമ സംഘടിപ്പിച്ച ‘തങ്ങൾ: തണലോർമ’ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധികനേരം സംസാരിക്കുന്ന രാഷ്ട്രീയക്കാരനായിരുന്നില്ല പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ. ചുരുങ്ങിയ വാക്കുകൾകൊണ്ട് കേരള രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിനു സാധിച്ചത് ‘കരിസ്മാറ്റിക്’ നേതാവായതുകൊണ്ടാണ്. സങ്കീർണമായ പ്രതിസന്ധികളിൽ നാട് അദ്ദേഹത്തിന്റെ വാക്കുകൾക്കു കാതോർത്തു. എല്ലാവരെയും കേൾക്കാനുള്ള മനസ്സാണു പൊതുപ്രവർത്തകന് ഉണ്ടാകേണ്ടതെന്നു കാണിച്ചുതന്നു. എതിരാളികളെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന രീതി അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആ പാത മുസ്‌ലിം ലീഗ് പിന്തുടർന്നിട്ടുണ്ടാകാം. പക്ഷേ, അതിന് ഒറ്റപ്പെട്ട അപവാദങ്ങൾ ലീഗിനകത്ത് ഇപ്പോഴുണ്ടാകുന്നു എന്ന വിമർശനവുമുണ്ട്. മതനിരപേക്ഷ പാതയിലൂടെ മുന്നോട്ടു പോവുകയെന്നതാണ് മുഹമ്മദലി ശിഹാബ് തങ്ങൾക്കു നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയെന്നും എ.എൻ. ഷംസീർ പറഞ്ഞു. 

ADVERTISEMENT

മുഹമ്മദലി ശിഹാബ് തങ്ങളുടെ വേർപാടിന്റെ 15–ാം വർഷത്തിൽ സ്മരണാഞ്ജലിയായാണ് ‘തങ്ങൾ: തണലോർമ’ പ്രദർശനം മനോരമയും ലുലുക്കാസ് ജ്വല്ലറിയും ചേർന്നു സംഘടിപ്പിക്കുന്നത്. ഇന്നു വൈകിട്ട് 6നു സമാപിക്കും.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ്, മലയാള മനോരമ സർക്കുലേഷൻ ചീഫ് ജനറൽ മാനേജർ സിനു മാത്യൂസ്, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരമകൾ സയ്യിദത്ത് ഫാത്തിമ നർഗീസ്, ലുലുക്കാസ് ഗ്രൂപ്പ് എംഡി മുഹമ്മദ് കിഴക്കേയിൽ എന്നിവർ പ്രസംഗിച്ചു.

English Summary:

Speaker A.N. Shamseer about Panakkad Muhammed Ali Shihab Thangal