50 രൂപയുമായി വീട്ടിൽ നിന്നിറങ്ങി, 37 മണിക്കൂർ കൊണ്ട് പതിമൂന്നുകാരി ഒറ്റയ്ക്ക് സഞ്ചരിച്ചത് മൂന്ന് സംസ്ഥാനങ്ങളിലൂടെ
തിരുവനന്തപുരം∙ കഴക്കൂട്ടത്തു നിന്നു കാണാതായ പതിമൂന്നുകാരി അസം ബാലികയെ വിശാഖപട്ടണത്തു നിന്ന് മറ്റന്നാൾ തിരികെയെത്തിക്കും. ഇപ്പോൾ വിശാഖപട്ടണത്ത് ഒബ്സർവേഷൻ ഹോമിൽ സംരക്ഷണയിലുള്ള കുട്ടിയെ തിരുവനന്തപുരത്ത് നിന്നു പോയ പൊലീസ് സംഘത്തിനു ഇന്ന് ഉച്ചയോടെ കൈമാറും.

തിരുവനന്തപുരം∙ കഴക്കൂട്ടത്തു നിന്നു കാണാതായ പതിമൂന്നുകാരി അസം ബാലികയെ വിശാഖപട്ടണത്തു നിന്ന് മറ്റന്നാൾ തിരികെയെത്തിക്കും. ഇപ്പോൾ വിശാഖപട്ടണത്ത് ഒബ്സർവേഷൻ ഹോമിൽ സംരക്ഷണയിലുള്ള കുട്ടിയെ തിരുവനന്തപുരത്ത് നിന്നു പോയ പൊലീസ് സംഘത്തിനു ഇന്ന് ഉച്ചയോടെ കൈമാറും. കഴക്കൂട്ടം എസ്ഐ രഞ്ജിത്തിന്റെ നേതൃത്വത്തിൽ വനിതാ പൊലീസ് ഉൾപ്പെടെ നാലംഗ സംഘമാണു ട്രെയിനിൽ ഇന്നലെ വിശാഖപട്ടണത്തേക്കു പോയത്.
കുട്ടിയുമായി അവിടെ നിന്നു നാളെ പുറപ്പെട്ട് ഞായറാഴ്ച തിരികെയെത്തിച്ച് ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കും. തുടർന്ന് കോടതിയുടെ നിർദേശമനുസരിച്ച് മാതാപിതാക്കൾക്ക് കൈമാറാനാണു സാധ്യത. കുട്ടി ആരോഗ്യവതിയാണെന്നും വിശദമായ മൊഴിയെടുക്കേണ്ടതുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ പറഞ്ഞു.
50 രൂപയുമായി വീട്ടിൽ നിന്നിറങ്ങിയ പതിമൂന്നുകാരി 37 മണിക്കൂർ കൊണ്ട് ഒറ്റയ്ക്ക് സഞ്ചരിച്ചത് മൂന്ന് സംസ്ഥാനങ്ങളിലൂടെ 1,650 കിലോമീറ്ററാണ്. ഒടുവിൽ മലയാളികളുടെ കൂട്ടായ്മയാണ് വിശാഖപട്ടണത്ത് ട്രെയിനിൽ ബുധനാഴ്ച രാത്രി 10ന് കുട്ടിയെ കണ്ടെത്തിയത്. റെയിൽവേ പൊലീസിന്റെ നടപടികൾക്കു ശേഷം ഒബ്സർവേഷൻ ഹോമിലേക്കു ബാലികയെ കൈമാറി. അവിടെ കുട്ടിയെ മലയാളി സംഘടനാ പ്രതിനിധികൾ ഇന്നലെ സന്ദർശിച്ചു.
മാതാപിതാക്കളുടെ അടുത്തേക്കു തിരിച്ചുപോകാൻ താൽപര്യമില്ലാത്ത രീതിയിലാണ് കുട്ടി പ്രതികരിച്ചതെന്ന് ഇവർ പറഞ്ഞു. അടിച്ചതുകൊണ്ടാണ് വീടുവിട്ടുപോയതെന്ന കുട്ടിയുടെ മൊഴിയും സ്ഥിരമായി അടിക്കാറുണ്ടെന്ന അയൽവാസികളുടെ മൊഴിയും ഗൗരവമായി പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. മകളെ കണ്ടെത്തിയ സന്തോഷത്തിലാണ് മാതാപിതാക്കൾ. വിഡിയോ കോളിലൂടെ സംസാരിച്ച മകൾ, അമ്മ തല്ലിയതു കൊണ്ടാണ് വീടുവിട്ട് പോയതെന്ന് പിതാവിനോടു പറഞ്ഞു. ഇനി മകളെ ആരും തല്ലില്ല എന്ന ഉറപ്പും പിതാവ് നൽകി. മകൾ തിരിച്ചു വന്നാൽ കുടുംബത്തിലുള്ളവരെയും കൂട്ടി തിരികെ അസമിലേക്ക് പോകാനാണ് പിതാവിന്റെ തീരുമാനം.