ഗസറ്റിൽ പേരു മാറ്റിയാൽ വിവാഹ റജിസ്റ്ററിലും തിരുത്താം: മന്ത്രി രാജേഷ്
ഏറ്റുമാനൂർ ∙ ഗസറ്റിൽ പേരു മാറ്റിയാൽ ഇനി വിവാഹ റജിസ്റ്ററിലെയും സർട്ടിഫിക്കറ്റിലെയും പേരു തിരുത്താനാകും. കോട്ടയം ജില്ലാ തദ്ദേശ അദാലത്തിൽ ലഭിച്ച അപേക്ഷയിലാണു തീരുമാനം. ഇതു സംബന്ധിച്ച സർക്കാർ നടപടി അതിവേഗം പൂർത്തിയാക്കി ഉത്തരവ് ഇറക്കുമെന്നു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

ഗസറ്റിലെ മാറ്റം അനുസരിച്ച് എസ്എസ്എൽസി സർട്ടിഫിക്കറ്റിലും അതിന്റെ അടിസ്ഥാനത്തിൽ ജനന സർട്ടിഫിക്കറ്റിലും മാറ്റം വരുത്താൻ നിലവിൽ സൗകര്യമുണ്ട്. എന്നാൽ വിവാഹ സർട്ടിഫിക്കറ്റിനൊപ്പം ഗസറ്റ് വിജ്ഞാപനം കൂടി ചേർത്തുവയ്ക്കുക മാത്രമാണ് നിലവിൽ ചെയ്യുന്നത്. തിരുത്താൻ വ്യവസ്ഥയില്ല. വീസ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇതുമൂലം പ്രശ്നങ്ങളുണ്ടായിരുന്നു.
ഗസറ്റ് വിജ്ഞാപനത്തിന്റെയും എസ്എസ്എൽസി ബുക്കിലെ തിരുത്തലിന്റെയും അടിസ്ഥാനത്തിൽ വിവാഹ റജിസ്റ്ററിലും സർട്ടിഫിക്കറ്റിലും തിരുത്തൽ വരുത്താനാണു മന്ത്രി നിർദേശം നൽകിയത്. ഇതു സംസ്ഥാന വ്യാപകമായി എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും ബാധകമാക്കും. കറുകച്ചാൽ പനയ്ക്കവയലിൽ പി.ഡി. സൂരജ് നൽകിയ അപേക്ഷയിലാണ് നടപടി.