എക്സിക്യൂട്ടീവ് നാളെ, സിദ്ദിഖ് ഷൂട്ടിങ്ങിനായി ഊട്ടിയിൽ: ഭിന്നത, രാജി; ‘അമ്മ’യിൽ പ്രതിസന്ധി കടുത്തു
കൊച്ചി ∙ വെള്ളിയാഴ്ച സംഘടനാ ആസ്ഥാനത്തു വാർത്താസമ്മേളനം നടത്തി നിലപാടു വ്യക്തമാക്കിയ ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദിഖിനു തന്നെ ആരോപണങ്ങളുടെ മൂർച്ചയിൽ അരങ്ങൊഴിയേണ്ടി വന്നത് 506 അംഗങ്ങളുള്ള സംഘടനയ്ക്കു കടുത്ത ക്ഷീണമായി. യുവനടിയുടെ ആരോപണം പൊലീസ് കേസിലേക്കു നീങ്ങിയാൽ സ്ഥിതി കുഴപ്പത്തിലാകുമെന്ന ആശങ്ക രാജി വേഗത്തിലാക്കി.

പതിവിൽനിന്നു വ്യത്യസ്തമായി അമ്മയിലെ അംഗങ്ങൾക്കിടയിലുള്ള ഭിന്നസ്വരവും തുടക്കം മുതൽ പുറത്തുവന്നിരുന്നു. സിദ്ദിഖ് പറഞ്ഞതിനെ തള്ളിയില്ലെങ്കിലും ജഗദീഷിന്റെ നിലപാടുകൾക്കാണു പൊതുസമൂഹം കയ്യടിച്ചത്. അമ്മ തിരഞ്ഞെടുപ്പിൽ സിദ്ദിഖ് ഉൾപ്പെടെയുള്ളവരുടെ പാനലിനെ വെല്ലുവിളിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച ജയൻ ചേർത്തലയും മറ്റും സംഘടനയുടെ മൗനത്തെ ചോദ്യം ചെയ്തിരുന്നു.
അമ്മയുടെ അപ്രഖ്യാപിത ശത്രുവായ ഡബ്ല്യുസിസിയുടെ നിലപാടിനെ ജയൻ പ്രശംസിച്ചപ്പോൾ ജഗദീഷ് അവരോടു മൃദുസമീപനം സ്വീകരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അൻസിബ ഹസൻ, ഉർവശി, ശ്വേത മേനോൻ തുടങ്ങിയവരെല്ലാം തുറന്ന വിമർശനവുമായി രംഗത്തു വന്നതോടെ അമ്മ മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയാണു നേരിട്ടത്. സിദ്ദിഖിനെതിരെ ആരോപണം ഉയർന്ന ഉടനെ ജനറൽ സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് അമ്മയുടെ പ്രസിഡന്റ് മോഹൻലാലിന് ഒരു അംഗം ഇമെയിൽ അയച്ചിരുന്നു.
‘അമ്മ’ സംഘടനയുടെ 17 അംഗ എക്സിക്യൂട്ടീവ് നാളെ കൊച്ചിയിൽ യോഗം ചേരുന്നുണ്ട്. ജനറൽ ബോഡി വിളിച്ചുചേർക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ജനറൽ സെക്രട്ടറിയുടെ ചുമതല താൽക്കാലികമായി ജോയിന്റ് സെക്രട്ടറി ബാബുരാജിനു നൽകി.
വാശിയേറിയ തിരഞ്ഞെടുപ്പിൽ വിജയിച്ച സിദ്ദിഖിനു രണ്ടു മാസം പോലും തികയും മുൻപാണു സ്ഥാനം ഒഴിയേണ്ടിവന്നത്. ശനിയാഴ്ച തന്നെ കൊച്ചിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായി രാജിക്കാര്യത്തിൽ സിദ്ദിഖ് അഭിപ്രായം തേടിയിരുന്നു. ഷൂട്ടിങ്ങിനായി ഊട്ടിയിലാണു സിദ്ദിഖ്.
തുടക്കംമുതൽ ആശയക്കുഴപ്പം
റിപ്പോർട്ട് പുറത്തുവന്നപ്പോൾ തന്നെ സംഘടനയുടെ പ്രതികരണം ഏതു രീതിയിലാകണമെന്ന് ആശയക്കുഴപ്പമുണ്ടായിരുന്നു. റിപ്പോർട്ട് പഠിച്ചശേഷം മതിയെന്നും പെട്ടെന്ന് എടുത്തുചാടി പ്രതികരിച്ചു കുഴപ്പത്തിലാകരുതെന്നും ഒരു വിഭാഗം വാദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് അമ്മയ്ക്ക് ഒരു നിലപാടുമില്ലെന്നുവരെ സംഘടനയ്ക്കു പറയേണ്ടി വന്നത് അങ്ങനെയാണ്. എക്സിക്യൂട്ടീവ് ഓൺലൈനിലെങ്കിലും ചേർന്ന ശേഷം മതി പ്രതികരണമെന്നായി പിന്നീടു തീരുമാനം. മാധ്യമ വിമർശനങ്ങൾ കൊണ്ടു പൊറുതിമുട്ടിയാണു ഒടുവിൽ അമ്മ നിലപാട് വ്യക്തമാക്കിയത്.
‘മലയാള സിനിമയെ ഇപ്പോൾ മൂന്നു തരത്തിൽ വിലയിരുത്താം. ദിലീപിന്റെ അറസ്റ്റിനു മുൻപും ശേഷവുമുള്ള സിനിമ. കോവിഡിനു മുൻപും ശേഷവുമുള്ള സിനിമ. ഇപ്പോൾ, ഹേമ കമ്മിറ്റിക്കു മുൻപും ശേഷവുമുള്ള സിനിമ’– പേരു വെളിപ്പെടുത്തരുതെന്നു പറഞ്ഞ്, പുതിയ സംഭവികാസങ്ങളോട് ഒരു പ്രമുഖൻ പ്രതികരിച്ചതിങ്ങനെ.