നിലപാട് മയപ്പെടുത്തി ‘എതിർചേരി’ ;കരുത്താർജിച്ച് ഡബ്ല്യുസിസി
കൊച്ചി ∙ നടിക്കെതിരെയുള്ള ആക്രമണശേഷം 2017ൽ ആണു മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവിന്റെ (ഡബ്ല്യുസിസി) തുടക്കം. ഡബ്ല്യുസിസിക്ക് എതിരെ കടുത്ത നിലപാടു സ്വീകരിച്ചിരുന്ന പലരും ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ നിലപാടു മയപ്പെടുത്തി എന്നതാണ് ഇപ്പോൾ ശ്രദ്ധേയം. ഡബ്ല്യുസിസിയെ അകറ്റിനിർത്തേണ്ടതുണ്ടോ എന്ന ചോദ്യം താരസംഘടനയായ ‘അമ്മ’യുടെ ഇനിയുള്ള ചർച്ചയിൽ ഉയർന്നേക്കാം.

കൊച്ചി ∙ നടിക്കെതിരെയുള്ള ആക്രമണശേഷം 2017ൽ ആണു മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവിന്റെ (ഡബ്ല്യുസിസി) തുടക്കം. ഡബ്ല്യുസിസിക്ക് എതിരെ കടുത്ത നിലപാടു സ്വീകരിച്ചിരുന്ന പലരും ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ നിലപാടു മയപ്പെടുത്തി എന്നതാണ് ഇപ്പോൾ ശ്രദ്ധേയം. ഡബ്ല്യുസിസിയെ അകറ്റിനിർത്തേണ്ടതുണ്ടോ എന്ന ചോദ്യം താരസംഘടനയായ ‘അമ്മ’യുടെ ഇനിയുള്ള ചർച്ചയിൽ ഉയർന്നേക്കാം. സിനിമാരംഗത്തു സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ ഡബ്ല്യുസിസി ഉയർത്തിയ പോരാട്ടങ്ങൾ അംഗീകരിക്കപ്പെടുക കൂടിയാണ്.
‘അമ്മ’യാകട്ടെ നിലപാടുകളുടെ പേരിൽ പലകുറി വിമർശനങ്ങളേറ്റു. നടിയെ ആക്രമിച്ച സംഭവമടക്കമുള്ള വിവാദ വിഷയങ്ങൾ ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗം 2017 ജൂണിൽ ചർച്ച ചെയ്യാതിരുന്നത് വലിയ വിവാദമായി. സംഭവത്തിൽ ആരെയും തള്ളിപ്പറയില്ലെന്ന നിലപാടാണ് അന്നു യോഗം കൈക്കൊണ്ടത്. കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ ‘അമ്മ’യുടെ നിലപാട് നടിക്കൊപ്പമായിരുന്നില്ലെന്നും വേണ്ടത്ര പിന്തുണ നേതൃത്വത്തിൽനിന്നു കിട്ടിയില്ലെന്നും വിമർശനമുയർന്നു.
സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനു ഡബ്ല്യുസിസി നിവേദനം നൽകിയതാണു ഹേമ കമ്മിറ്റി രൂപീകരണത്തിനു വഴിവച്ചത്. ‘അമ്മ’യിലെ ഏതാനും വനിതാ അംഗങ്ങൾ ആ സംഘടനവിട്ടു ഡബ്ല്യുസിസിയുടെ ഭാഗമായത് ഇരു സംഘടനകളും തമ്മിലുണ്ടായ ഭിന്നത രൂക്ഷമാക്കി.
മലയാള സിനിമയിൽ മാഫിയാസംഘങ്ങളും ചൂഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഉണ്ടെന്നു ഡബ്ല്യുസിസി കൂട്ടായ്മ പലപ്പോഴായി പറഞ്ഞു. സംഘടനയുടെ പിന്തുണയോടെ പല തുറന്നുപറച്ചിലുകളുണ്ടായി. 2018ൽ നടൻ മുകേഷിനെതിരെ കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫിന്റെ ‘മീ ടൂ’ ആരോപണം, അലൻസിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് രംഗത്തുവന്നത്, നടൻ വിനായകനെതിരെ ദലിത് ആക്ടിവിസ്റ്റും സാമൂഹിക പ്രവർത്തകയുമായ യുവതി ലൈംഗിക ആരോപണം ഉന്നയിച്ച സംഭവം, ‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരെ വന്ന പീഡനക്കേസ്, വ്യാജവാഗ്ദാനം നൽകി പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെയുള്ള കേസ് പോലുള്ളവ ഉദാഹരണം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതു വൈകിയപ്പോഴും ഡബ്ല്യുസിസി കടുപ്പത്തിൽ പ്രതികരിച്ചു. അതിനിടെ നടി പാർവതി തിരുവോത്ത് പറഞ്ഞത് ഇങ്ങനെ– ‘ഡബ്ല്യുസിസിയുടെ നിലനിൽപുതന്നെ വലിയൊരു വിജയമാണ്. അതിന്റെ കൂടെ വരുന്ന ബാക്കിയെല്ലാം ബോണസാണ്’.