സിനിമയിലും പരസ്യചിത്രത്തിലും അവസരം വാഗ്ദാനംചെയ്ത് ആലുവയിലെ വീട്ടിൽവച്ച് നടനും നിർമാതാവുമായ ബാബുരാജും കൊച്ചിയിലെ ഫ്ലാറ്റിൽവച്ച് സംവിധായകൻ വി.എ.ശ്രീകുമാർ മേനോനും പീഡിപ്പിച്ചെന്ന ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്. ‘കൂദാശ’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്ത തന്നെ സഹായിക്കാൻ ആരുമില്ലാത്തതിൽ മനസ്സുമടുത്താണ് സിനിമാമോഹം അവസാനിപ്പിച്ചതെന്നും പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സിനിമയിലും പരസ്യചിത്രത്തിലും അവസരം വാഗ്ദാനംചെയ്ത് ആലുവയിലെ വീട്ടിൽവച്ച് നടനും നിർമാതാവുമായ ബാബുരാജും കൊച്ചിയിലെ ഫ്ലാറ്റിൽവച്ച് സംവിധായകൻ വി.എ.ശ്രീകുമാർ മേനോനും പീഡിപ്പിച്ചെന്ന ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്. ‘കൂദാശ’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്ത തന്നെ സഹായിക്കാൻ ആരുമില്ലാത്തതിൽ മനസ്സുമടുത്താണ് സിനിമാമോഹം അവസാനിപ്പിച്ചതെന്നും പറഞ്ഞു. 

അവർ പറയുന്നു: 2019, 20 ലാണ് സംഭവങ്ങൾ. ഡിഗ്രി പഠനത്തിനുശേഷം ബാബുരാജിന്റെ മൂന്നാറിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി കിട്ടി. ബാബുരാജിന്റെ ജന്മദിന പാർട്ടി റിസോർട്ടിൽ നടന്നപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. അഭിനയിക്കാനുള്ള താൽപര്യം മനസ്സിലാക്കി ‘കൂദാശ’ എന്ന  സിനിമയിൽ ചെറിയൊരു വേഷം നൽകി. 

ADVERTISEMENT

പുതിയൊരു സിനിമയുടെ ചർച്ചയ്ക്കെന്നു പറഞ്ഞ് 2019 ൽ ബാബുരാജ് ആലുവയിലെ വീട്ടിലേക്കു ക്ഷണിച്ചു. സംവിധായകനും നിർമാതാവും നടീനടന്മാരും അവിടെയുണ്ടെന്നു പറഞ്ഞു. ഒരു ദിവസം ആ വീട്ടിലെത്തിയപ്പോൾ ബാബുരാജും ഒരു ജീവനക്കാരനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റാരുമില്ലേയെന്നു ചോദിച്ചപ്പോൾ താഴത്തെ നിലയിൽ കാത്തിരിക്കാൻ പറഞ്ഞു. 

പിന്നീടു മുറിയിലേക്ക് എത്തിയ അദ്ദേഹം എന്നെ പീഡനത്തിന് ഇരയാക്കി. പിറ്റേന്നാണ് പോകാൻ അനുവദിച്ചത്. പിന്നീടു ബാബുരാജിനെ കണ്ടിട്ടില്ല. ഇതിനിടെ, ‘ബ്ലാക്ക് കോഫി’ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറാക്കാം എന്നു പറഞ്ഞു വിളിച്ചെങ്കിലും ഞാൻ വിസമ്മതിച്ചു. 

ADVERTISEMENT

2020 ൽ പരസ്യചിത്രത്തിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത ശ്രീകുമാർ മേനോൻ, കൊച്ചിയിലെ ഹോട്ടലിലേക്കു വരാൻ ആവശ്യപ്പെട്ടു. പരസ്യചിത്രവുമായി ബന്ധപ്പെട്ടവർ ഹോട്ടലിലെ മറ്റൊരു മുറിയിലാണെന്നും ചർച്ചയ്ക്ക് അദ്ദേഹത്തിന്റെ മുറിയിലേക്ക് എത്താനും പറഞ്ഞു. അന്നു ക്രൂരപീഡനത്തിനാണ് ശ്രീകുമാർ മേനോൻ എന്നെ ഇരയാക്കിയത്. പിന്നെ അയാളെ കണ്ടിട്ടില്ല. 

പല പ്രൊഡക്‌ഷൻ കൺട്രോളർമാരും വേഷം വാഗ്ദാനം ചെയ്തു വിളിച്ചിരുന്നു. ‘അഡ്ജസ്റ്റ്മെന്റിന്’ തയാറാണോയെന്നു ചോദിക്കും. അതിനില്ലെന്നു പറയുമ്പോൾ പിന്മാറും. 

ADVERTISEMENT

ഒരു യുവനടനൊപ്പം സിനിമയിൽ വേഷമുണ്ടെന്നു പറഞ്ഞ് ഒരിക്കൽ വിളി വന്നു. വിശദമായി അന്വേഷിച്ചപ്പോൾ സിനിമയിൽ വേഷമില്ല, നടനൊപ്പം കൊച്ചിയിൽ ‘ചിൽ’ ചെയ്യാനാണ് എത്തേണ്ടതെന്നു വിളിച്ചയാൾ പറഞ്ഞു.  

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതാണ് ചൂഷണങ്ങൾ തുറന്നു പറയാൻ ധൈര്യം നൽകിയത്. വിവാഹിതയായി കുടുംബജീവിതം നയിക്കുകയാണ്. ഭർത്താവിന്റെ പിന്തുണയോടെയാണ് തുറന്നുപറച്ചിൽ. എറണാകുളം ഡിസിപിയായിരുന്ന ഇപ്പോഴത്തെ മലപ്പുറം എസ്പി: എസ്.ശശിധരനെ കണ്ട് ബാബുരാജിനെതിരെ പരാതി പറഞ്ഞിരുന്നു. ഈ പ്രശ്നങ്ങളുടെ പിന്നാലെ പോകാനുള്ള മാനസികാവസ്ഥ തൽക്കാലം ഇല്ല. 

ആരോപണത്തിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. യുവതിയുടെ ആരോപണത്തിൽ പറയുന്ന 2019 ൽ ഞാൻ മൂന്നാറിലാണു താമസിച്ചിരുന്നത്. ആലുവയിലെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വാസയോഗ്യവും ആയിരുന്നില്ല. ആരോപണത്തിനു പിന്നിൽ സിനിമ മേഖലയിലുള്ളവരാണെന്നാണു സംശയം. കാണാത്തതും അറിയാത്തതും ആയ ആളെ എങ്ങനെ പീഡിപ്പിക്കും. ആരോപണമുന്നയിച്ച നടി മുഖം മറയ്ക്കാതെ പുറത്തുവരണം. എന്റെ റിസോർട്ടിൽ ജോലി നോക്കിയിരുന്ന ആളാണു വെളിപ്പെടുത്തൽ നടത്തിയതെന്നാണു കരുതുന്നത്. 2 ദിവസത്തിനുള്ളിൽ സത്യം പുറത്തുകൊണ്ടുവരും. 

ബാബുരാജ്

English Summary:

junior artist accuses allegations of harassment against baburaj and sreekumar menon