മലയാള സിനിമയിൽ അവസരം ലഭിക്കാൻ അഭിമാനംതന്നെ അടിയറ വയ്‌ക്കേണ്ടി വരുന്ന ദുരവസ്ഥയാണു വനിതകൾക്കുള്ളതെന്നു ദേശീയ വനിതാ കമ്മിഷനു മുന്നിൽ നടിയുടെ വെളിപ്പെടുത്തൽ. വെള്ളിത്തിരയിൽ മിന്നലാട്ടം പോലെയെങ്കിലും മുഖം കാണിക്കണമെങ്കിൽ‌ ലൈംഗിക ചൂഷണങ്ങൾക്കുവരെ വഴങ്ങി കൊടുക്കേണ്ടി വരുമെന്നാണു നടി വ്യക്തമാക്കിയത്. നിർമാതാക്കളുടെ നേരിട്ടുള്ള ഭീഷണികൾക്കു പുറമെയാണു ശിങ്കിടികളുടെ വിരട്ടലും ഫോണിലൂടെയുള്ള ഭീഷണികളും. ഇതേക്കുറിച്ചൊക്കെ വിശദമായിത്തന്നെ സംസ്ഥാന വനിതാ കമ്മിഷനു പരാതി നൽകിയതാണ്. ഒരു ഫലവുമുണ്ടായില്ലെന്നും നടി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ കേരളത്തിൽ വസ്തുതാ പരിശോധനയ്ക്കെത്തിയ ദേശീയ വനിത കമ്മിഷൻ സംഘം കേട്ടതു പലതും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലയാള സിനിമയിൽ അവസരം ലഭിക്കാൻ അഭിമാനംതന്നെ അടിയറ വയ്‌ക്കേണ്ടി വരുന്ന ദുരവസ്ഥയാണു വനിതകൾക്കുള്ളതെന്നു ദേശീയ വനിതാ കമ്മിഷനു മുന്നിൽ നടിയുടെ വെളിപ്പെടുത്തൽ. വെള്ളിത്തിരയിൽ മിന്നലാട്ടം പോലെയെങ്കിലും മുഖം കാണിക്കണമെങ്കിൽ‌ ലൈംഗിക ചൂഷണങ്ങൾക്കുവരെ വഴങ്ങി കൊടുക്കേണ്ടി വരുമെന്നാണു നടി വ്യക്തമാക്കിയത്. നിർമാതാക്കളുടെ നേരിട്ടുള്ള ഭീഷണികൾക്കു പുറമെയാണു ശിങ്കിടികളുടെ വിരട്ടലും ഫോണിലൂടെയുള്ള ഭീഷണികളും. ഇതേക്കുറിച്ചൊക്കെ വിശദമായിത്തന്നെ സംസ്ഥാന വനിതാ കമ്മിഷനു പരാതി നൽകിയതാണ്. ഒരു ഫലവുമുണ്ടായില്ലെന്നും നടി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ കേരളത്തിൽ വസ്തുതാ പരിശോധനയ്ക്കെത്തിയ ദേശീയ വനിത കമ്മിഷൻ സംഘം കേട്ടതു പലതും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

∙ പുറത്തു വിടരുത്

ADVERTISEMENT

പേര് പറയില്ല, വേണമെങ്കിൽ തൊട്ടുകാണിക്കാം എന്നതാണ് ഹേമ കമ്മിറ്റിയിലെ ഒട്ടുമിക്ക പരാമർശങ്ങളും. അതുകൊണ്ടു തന്നെ റിപ്പോർട്ട് പുറത്തുവിടരുതെന്നും ഈ നടി ആവശ്യപ്പെടുന്നു. വനിത കമ്മിഷൻ റിപ്പോർട്ടിൽ ‘മിസ്. എക്സ്.വൈ.സെ‍ഡ്’ എന്നാണ് നടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുകളില്ല എന്നത് അതു പ്രസിദ്ധീകരിക്കാനുള്ള ന്യായീകരണമല്ല. വിവരിച്ചിരിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വ്യക്തികളെ എളുപ്പത്തിൽ തിരിച്ചറിയാനാകുമെന്നാണു നടിയുടെ ഉറച്ചവാദം. കേസ് നടക്കുന്ന പശ്ചാത്തലത്തിൽ സാക്ഷികൾ മൊഴിമാറ്റി പറയാനുള്ള സാധ്യതകളും ചൂണ്ടിക്കാട്ടുന്നു.  

∙ ഇല്ലായ്മയിൽനിന്നു മുതലെടുപ്പ്

സാമ്പത്തിക പരാധീനതകളുടെ നടുവിൽ നിന്നുവരുന്നവരാണു ജൂനിയർ ആർട്ടിസ്റ്റുകൾ. അവസരങ്ങൾ നഷ്ടപ്പെടുമെന്നും ഫീൽഡിൽനിന്നുതന്നെ ഔട്ടായേക്കുമെന്നുമുള്ള ഭീതിയുടെ പുറത്താണു പലരും അതിക്രമങ്ങൾക്കു വഴങ്ങിക്കൊടുന്നത്. അഥവാ, വച്ചുപൊറുപ്പിക്കാൻ കഴിയാത്ത അക്രമണങ്ങളാണു നേരിടുന്നതെങ്കിൽപോലും പരാതി ഉന്നയിക്കാനോ നിയമപോരാട്ടത്തിനോ ഉള്ള സാമ്പത്തിക ശേഷിയോ സാമൂഹിക പിന്തുണയോ പലർക്കുമില്ല.  

ആഭ്യന്തര പരാതി പരിഹാര സമിതി എന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശം കേൾക്കുമ്പോൾ തന്നെ നടിമാർക്കു ചിരിയാണ്. വമ്പൻ സ്വാധീനവും പണക്കൊഴുപ്പുമുള്ള കുറ്റാരോപിതരുടെ പോക്കറ്റിൽ തന്നെയായിരിക്കും ഈ സമിതികളെന്നും നടിമാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, സമാനമായ പരാതികൾ ഉന്നയിക്കാൻ പ്രത്യേക ട്രൈബ്യൂണൽ എന്ന ആശയത്തോടു മലയാള സിനിമാരംഗത്തെ വനിതകൾ യോജിക്കുന്നു.  

ADVERTISEMENT

∙ കലക്ടീവിൽ ചോർച്ച

പരാതികളിൽ നിയമനടപടികൾക്ക‌ു വിമൻ ഇൻ സിനിമ കലക്ടീവിൽനിന്ന് ഇടപെടലുകളുണ്ടായെങ്കിലും സംഘടനയിൽ വിശ്വാസമില്ല. കുറ്റാരോപിതരുമായി സംഘടനയിലെ അംഗങ്ങൾക്കു നിക്ഷിപ്ത താൽപര്യങ്ങളുണ്ടെന്നും വെളിപ്പെടുത്തലുകൾ ചോർത്തി നൽകുമെന്നു ഭയപ്പെടുന്നതായും നടി അറിയിച്ചതായി ദേശീയ വനിതാ കമ്മിഷന്റെ റിപ്പോർട്ടിൽ വ്യക്തമാക്കി. ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കി സിനിമാ സെറ്റുകൾ സ്ത്രീകൾക്കു മികച്ച തൊഴിലിടമാക്കി മാറ്റുന്നതിനു പകരം കലക്ടീവ് അംഗങ്ങൾ ശ്രദ്ധനൽകുന്നത് അപ്രധാന വിഷയങ്ങൾക്കാണെന്നും നടി വിമർശിക്കുന്നു.  

∙ ശാരദ ശരിയല്ല

 ഹേമ കമ്മിറ്റി റിപ്പോർട്ടിലും സമിതി അംഗമായ നടി ശാരദയുടെ പെരുമാറ്റത്തിലും ദേശീയ വനിതാ കമ്മിഷനു മുന്നിൽ ഹാജരായ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങൾ അതൃപ്തി അറിയിച്ചു. സിനിമാരംഗത്തു ശാരദയ്ക്കുള്ള പരിചയം കണക്കിലെടുക്കുമ്പോൾ റിപ്പോർട്ടിൽ വേണ്ടത്ര സംഭാവനകളുണ്ടായില്ലെന്നാണു വിമർശനം. മലയാള സിനിമയ്ക്കു നിശബ്ദതയുടെ സംസ്കാരമാണെന്നും പരാതിക്കാരെ സമ്മർദത്തിലാക്കി നിശബ്ദരാക്കുമെന്നും ഡബ്ല്യുസിസി അംഗങ്ങൾ വെളിപ്പെടുത്തുന്നു. അതിക്രമങ്ങളെക്കുറിച്ചു നേരിട്ടു വെളിപ്പെടുത്താൻ സിനിമാ മേഖലയിലെ സ്ത്രീകൾ മടിക്കുന്നതിനാൽ സ്വകാര്യത ഉറപ്പാക്കിയുള്ള പരാതി പോർട്ടൽ തുടങ്ങണമെന്നു ഡബ്ല്യുസിസി നിർദേശിക്കുന്നു.

ADVERTISEMENT

∙ സമ്മർ‌ദമകറ്റണം

പ്രശ്നങ്ങളുള്ളവർക്കു മാനസിക സമ്മർദം നേരിടാനും നിയമസഹായത്തിനുമുള്ള സംവിധാനങ്ങളും വേണമെന്നും ആഭ്യന്തര പരാതി സംവിധാനം സിനിമാ നിർമാണ കമ്പനികളിൽ നിർബന്ധമാക്കണമെന്നും ദേശീയ വനിതാ കമ്മിഷൻ ശുപാർശ ചെയ്യുന്നു. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കു തിരിച്ചടിയും ഒറ്റപ്പെടുത്തലും ഭയക്കാതെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ രഹസ്യസ്വഭാവമുള്ള സംവിധാനം വേണമെന്നും കമ്മിഷൻ ശുപാർശ ചെയ്യുന്നു.

∙ റിപ്പോർട്ട് ഉടൻ

കഴിഞ്ഞ സെപ്റ്റംബറിൽ കേരളത്തിലെത്തിയ ദേശീയ വനിതാ കമ്മിഷൻ അംഗം ഡെലീന ഖോങ്ഡപ്, ശിവം ഗാർഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സംസ്ഥാന വനിതാ കമ്മിഷൻ, പരാതികൾ അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിലെ അംഗം എസ്.അജിതാ ബീഗം, ഡബ്ല്യുസിസി പ്രതിനിധികൾ, ചില പരാതിക്കാർ തുടങ്ങിയവരുമായാണു ചർച്ച നടത്തിയത്.

രഹസ്യസ്വഭാവം ഉറപ്പാക്കപ്പെടില്ലെന്ന ആശങ്കയാൽ പല സ്ത്രീകളും പരാതി നൽകാൻ ഭയപ്പെടുന്നുവെന്ന് എസ്.അജിതാ ബീഗം വ്യക്തമാക്കി. അവകാശങ്ങളെക്കുറിച്ച് സ്ത്രീകളെ ബോധവത്കരിച്ച്, എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ‍ പ്രോത്സാഹിപ്പിക്കണം. ഇതിനകം 29 കേസുകൾ റജിസ്റ്റർ ചെയ്തെന്നും അന്വേഷണത്തിന്റെ ഇടക്കാല റിപ്പോർട്ട് ഉടനെ സർക്കാരിനു കൈമാറിയേക്കുമെന്നും അജിതാ ബീഗം പറഞ്ഞു.

English Summary:

Sexual exploitation in the film industry: Sexual exploitation in the Malayalam film industry is rampant, with actresses facing constant harassment and threats. Hema Committee Report, National Women Commission