ഓണച്ചെലവ്: 5,000 കോടി കടമെടുക്കാൻ അനുമതി തേടി കേരളം
തിരുവനന്തപുരം ∙ ഓണത്തിനും ഓണം കഴിഞ്ഞുമുള്ള ചെലവുകൾക്കായി 5,000 കോടി രൂപ ഉടൻ കടമെടുക്കാൻ അനുവദിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടു കേരളം. ഇൗ വർഷം 37,512 കോടി രൂപയാണു കടമെടുക്കാൻ കേന്ദ്രം അനുവദിച്ചത്. ഇതിൽ 21,253 കോടി രൂപ ഡിസംബർ വരെ എടുക്കാം. ജനുവരി മുതൽ മാർച്ച് വരെയാണു ശേഷിക്കുന്ന തുക എടുക്കാനാവുക. എന്നാൽ, ഇന്നു 3,000 കോടി രൂപ കൂടി കടമെടുക്കുന്നതോടെ 700 കോടി രൂപ മാത്രമേ ശേഷിക്കുന്നുള്ളൂ. ഇതു കൊണ്ട് ഓണച്ചെലവുകൾ നടത്താൻ കഴിയില്ലെന്നാണ് കേന്ദ്രത്തെ കത്തു മുഖേന കേരളം ധരിപ്പിച്ചിരിക്കുന്നത്.

-
Also Read
ഓണക്കിറ്റ് സപ്ലൈകോ വഴി നൽകാൻ ആലോചന
അവസാന 3 മാസത്തേക്ക് എടുക്കാനായി മാറ്റിവച്ചിരിക്കുന്ന തുക കൂടി ഉടൻ കടമെടുക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. കേന്ദ്രം അയയുമെന്നാണു കേരളം കരുതുന്നത്. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വിപുലമായ ഓണാഘോഷം സർക്കാർ വേണ്ടെന്നു വച്ചിട്ടുണ്ടെങ്കിലും സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഉത്സവബത്തയും ഇക്കുറിയും നൽകാനാണു സാധ്യത. ശമ്പളം, പെൻഷൻ, ബോണസ്, മുൻപ് കടമെടുത്തതിന്റെ പലിശ, ക്ഷേമ പെൻഷൻ എന്നീ ചെലവുകൾക്കായി 20,000 കോടിയിലേറെ രൂപ ഇൗ മാസം വേണ്ടി വരും. 2 മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു നൽകാനാണു സർക്കാർ ആലോചിക്കുന്നത്.
ഓണത്തിനു പിന്നാലെ സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കു കടക്കുമെന്ന് ഉദ്യോഗസ്ഥർ സർക്കാരിനു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷവും സമാനമായിരുന്നു അവസ്ഥ. ഓണാവധി കഴിയുന്നതോടെ സർക്കാർ റിസർവ് ബാങ്കിൽ നിന്നു വെയ്സ് ആൻഡ് മീൻസ് അഡ്വാൻസും ഓവർ ഡ്രാഫ്റ്റും എടുക്കേണ്ടി വരും. ട്രഷറിയിൽ ബില്ലുകൾ മാറുന്നതിനു നിയന്ത്രണവും വരാനാണു സാധ്യത. ശമ്പളം, പെൻഷൻ, മരുന്നു വാങ്ങൽ തുടങ്ങി ചുരുക്കം ചെലവുകൾ ഒഴികെ എല്ലാ ബില്ലുകൾക്കും നിയന്ത്രണം ബാധകമാക്കും.
സാലറി ചാലഞ്ച്: ബില്ലുകൾ വൈകിപ്പിക്കും
തിരുവനന്തപുരം ∙ സാലറി ചാലഞ്ചിനോടുള്ള തണുപ്പൻ പ്രതികരണം കണക്കിലെടുത്ത് ശമ്പള ബില്ലുകൾ തയാറാക്കുന്നത് പരമാവധി വൈകിപ്പിക്കാൻ ഡിഡിഒമാർക്കു വകുപ്പുകളിൽ നിന്നു നിർദേശം. ഇന്നലെയും നാളെയും അവധി ആയതിനാൽ മിക്ക സർക്കാർ ഓഫിസുകളിലും ജീവനക്കാർ തുടർച്ചയായ അവധിയിലാണ്. ഇതു കണക്കിലെടുത്താണ് ബില്ലുകൾ വൈകിപ്പിക്കാനുള്ള നിർദേശം. ഇതുവരെ പകുതിയോളം ജീവനക്കാർ പോലും സമ്മതപത്രം നൽകിയിട്ടില്ലെന്നാണ് സർവീസ് സംഘടനകളുടെ അനൗദ്യോഗിക കണക്ക്.