കൊച്ചുമകന്റെ അടിയേറ്റ മുത്തച്ഛനും മരിച്ചു
കുണ്ടറ∙ പണം നൽകാത്തതിന് അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ചികിത്സയിലായിരുന്ന മുത്തച്ഛനും മരിച്ചു. അടിയേറ്റു മരിച്ച പുഷ്പലതയുടെ പിതാവ് പടപ്പക്കര സെന്റ് ജോസഫ് പള്ളിക്ക് സമീപം പുഷ്പ ഭവനത്തിൽ ആന്റണി (75) ആണു മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുഷ്പലതയുടെ മകൻ അഖിലിനെ (24) പൊലീസ് തിരയുന്നു.

ലഹരിക്ക് അടിമയായ അഖിൽ കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് പതിവായിരുന്നെന്നു പൊലീസ് പറയുന്നു. 16ന് രാവിലെ 10ന് അഖിൽ ഉപദ്രവിക്കുന്നതായി കാണിച്ച് പുഷ്പലത പൊലീസ് കൺട്രോൾ റൂമിൽ പരാതി നൽകി. തുടർന്ന് പൊലീസ് എത്തി അഖിലിനെ താക്കീത് ചെയ്ത് വിട്ടു. 17 രാവിലെ 11.30 ന് ചണ്ഡിഗഡിൽ പഠിക്കുന്ന മകൾ അഖില പുഷ്പലതയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനാൽ സമീപത്തെ ബന്ധുവീട്ടിൽ വിവരം അറിയിച്ചു. തുടർന്ന് വീട്ടിലെത്തിയ ബന്ധുക്കളാണ് പുഷ്പലതയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ മുറിയിൽ ചോര വാർന്ന് അവശനിലയിൽ കിടന്നിരുന്ന ആന്റണിയെ ഉടൻ കുണ്ടറ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന ചുറ്റിക, ഉളി എന്നിവ പൊലീസ് കണ്ടെടുത്തിരുന്നു. ആക്രമണത്തിന് ശേഷം വീട്ടിൽ നിന്ന് പോയ അഖിൽ കൊട്ടിയത്തുള്ള ഒരു കടയിൽ പുഷ്പയുടെ മൊബൈൽ ഫോൺ 1500 രൂപയ്ക്ക് വിറ്റ ശേഷം കൊല്ലം ഭാഗത്തേക്കുള്ള ബസിൽ കയറിയതായി പൊലീസ് കണ്ടെത്തിയിരുന്നു.
21ന് ഡൽഹിയിൽ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചതായി പൊലീസ് കണ്ടെത്തി. അവിടെയുള്ള ഒരു കടയിൽ സ്വന്തം മൊബൈൽ ഫോൺ 1200 രൂപയ്ക്ക് വിറ്റതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയെങ്കിലും മറ്റു വിവരങ്ങൾ ലഭിച്ചിട്ടില്ല.