അൻവറിന്റെ ആരോപണങ്ങൾ: കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന ഹർജി തള്ളി
കൊച്ചി ∙ എഡിജിപി എം.ആർ.അജിത് കുമാറിനും മറ്റുള്ളവർക്കും എതിരെ ഇടത് എംഎൽഎ പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിക്കോ കേന്ദ്ര ഏജൻസിക്കോ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി തള്ളി.

കൊച്ചി ∙ എഡിജിപി എം.ആർ.അജിത് കുമാറിനും മറ്റുള്ളവർക്കും എതിരെ ഇടത് എംഎൽഎ പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിക്കോ കേന്ദ്ര ഏജൻസിക്കോ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹർജി അപക്വമാണെന്നു വിലയിരുത്തിയാണു ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. അന്വേഷണത്തിന് കഴിഞ്ഞ ദിവസം ഉത്തരവിട്ടെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണിത്. തൃശൂർ സ്വദേശി ജോർജ് വട്ടുകുളമാണു ഹൈക്കോടതിയെ സമീപിച്ചത്.
അൻവറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ 3 ന് പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകി ഉത്തരവിട്ടെന്നും അന്വേഷണം ആരംഭിക്കുന്നതിനു മുൻപേ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും സർക്കാർ അറിയിച്ചു. പ്രശസ്തിക്കു വേണ്ടിയുള്ള ഹർജിയാണിതെന്നും അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.നാരായണൻ വാദിച്ചു