നിരക്കു കൂട്ടാനല്ലാതെ കുറയ്ക്കാൻ അപേക്ഷ നൽകുന്നത് എന്ന്?; കെഎസ്ഇബിയോട് റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ
കൊച്ചി∙ എന്നും ചാർജ് വർധനയ്ക്ക് അപേക്ഷ നൽകുന്ന കെഎസ്ഇബി എന്നാണു വൈദ്യുതി നിരക്ക് കുറയ്ക്കാൻ അപേക്ഷ നൽകുന്നതെന്നു വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ്. അടുത്ത രണ്ടു വർഷത്തേക്കുള്ള ചാർജ് വർധന ആവശ്യപ്പെട്ടു കെഎസ്ഇബി സമർപ്പിച്ച റിപ്പോർട്ടിൽ പൊതു ജനങ്ങളുടെ അഭിപ്രായം തേടിയുള്ള സിറ്റിങ്ങിനിടെയാണു കെഎസ്ഇബി ഉദ്യോഗസ്ഥരോടു ചെയർമാൻ ചോദ്യം ഉന്നയിച്ചത്.

കൊച്ചി∙ എന്നും ചാർജ് വർധനയ്ക്ക് അപേക്ഷ നൽകുന്ന കെഎസ്ഇബി എന്നാണു വൈദ്യുതി നിരക്ക് കുറയ്ക്കാൻ അപേക്ഷ നൽകുന്നതെന്നു വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ്.
അടുത്ത രണ്ടു വർഷത്തേക്കുള്ള ചാർജ് വർധന ആവശ്യപ്പെട്ടു കെഎസ്ഇബി സമർപ്പിച്ച റിപ്പോർട്ടിൽ പൊതു ജനങ്ങളുടെ അഭിപ്രായം തേടിയുള്ള സിറ്റിങ്ങിനിടെയാണു കെഎസ്ഇബി ഉദ്യോഗസ്ഥരോടു ചെയർമാൻ ചോദ്യം ഉന്നയിച്ചത്. പകൽ സുലഭമായി ലഭിക്കുന്ന സോളർ എനർജി സംഭരിച്ചും പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കിയും കെഎസ്ഇബിക്കു ലാഭകരമായി പ്രവർത്തിക്കാമെന്നും അതിനുള്ള സാങ്കേതിക വിദ്യ ആർജിച്ചു നടപ്പാക്കണമെന്നും ചെയർമാൻ നിർദേശിച്ചു.
കെഎസ്ഇബിയുടെ എല്ലാ ബില്ലുകളും മലയാളത്തിൽ നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. നിരക്കു വർധിപ്പിക്കരുതെന്നു തെളിവെടുപ്പിന് എത്തിയ ഏതാണ്ട് എല്ലാവരും കമ്മിഷനോട് അഭ്യർഥിച്ചു. മുൻ കാലങ്ങളിൽ റെഗുലേറ്ററി കമ്മിഷന്റെ തെളിവെടുപ്പു യോഗങ്ങൾ ശുഷ്കമായിരുന്നു എങ്കിൽ ഇക്കുറി ടൗൺഹാൾ നിറഞ്ഞു കവിഞ്ഞു. രാവിലെ 10.30 ന് ആരംഭിച്ച തെളിവെടുപ്പ് വൈകിട്ട് 7 വരെ നീണ്ടു. ടെക്നിക്കൽ മെംബർ ബി പ്രദീപ്, ലീഗൽ മെംബർ എ. ജെ വിൽസൺ എന്നിവരും ഹിയറിങ്ങിൽ പങ്കെടുത്തു.
അവിടെയും പോയി വൈദ്യുതി
വൈദ്യുതി ചാർജ് വർധിപ്പിക്കണമെന്ന ആവശ്യത്തിൽ ഉപയോക്താക്കൾ വൈദ്യുതി ബോർഡിനെ ശക്തമായി വിമർശിക്കുന്നതിനിടെ ടൗൺഹാളിൽ വൈദ്യുതി മുടങ്ങി. വൈദ്യുതി പോയതോടെ കെഎസ്ഇബി ചീഫ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അസ്വസ്ഥരായി. വൈകാതെ ജനറേറ്റർ പ്രവർത്തിപ്പിച്ചെങ്കിലും, വൈദ്യുതിയുമായി ബന്ധപ്പെട്ട തെളിവെടുപ്പിലെങ്കിലും ഉദ്യോഗസ്ഥർ ജാഗ്രത കാണിക്കേണ്ടതായിരുന്നു എന്ന് കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് ഓർമിപ്പിച്ചു.