ജോലിസമ്മർദം: മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചു
മുംബൈ ∙ മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചത് ജോലിസ്ഥലത്തെ സമ്മർദം മൂലമെന്ന് ബന്ധുക്കൾ ആരോപിച്ചു. സ്വകാര്യ ബാങ്കിൽ അസോഷ്യേറ്റ് വൈസ് പ്രസിഡന്റായിരുന്ന പുണെ സ്വദേശി അലക്സ് റെജി (35) ആണു ജീവനൊടുക്കിയത്.

തിങ്കളാഴ്ച ബാങ്കിലെ മീറ്റിങ്ങിൽ പങ്കെടുത്തു പുറത്തിറങ്ങിയ ശേഷമാണ് അലക്സ് കടൽപാലത്തിൽ നിന്നു ചാടിയത്. മേലുദ്യോഗസ്ഥരിൽ നിന്നു സമ്മർദമുണ്ടായെന്നും ഓഫിസിൽ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും പറഞ്ഞ ഭാര്യ ബെൻസി ബാബു പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.
പത്തനംതിട്ട പന്തളം പ്ലാത്തോപ്പിൽ കുടുംബാംഗമായ പുണെ പിംപ്രി നിവാസി റെജി ഡാനിയേലിന്റെയും സൂസന്റെയും മകനാണ്.