അൻവറിന്റെ നീക്കം വാർത്ത സൃഷ്ടിക്കലാണെങ്കിൽ പിന്തുണയില്ല: കാരാട്ട് റസാഖ്
കോഴിക്കോട് ∙ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പത്രസമ്മേളനം നടത്തിയ പി.വി.അൻവർ പരാതി നൽകിയപ്പോൾ പി.ശശിക്ക് എതിരായ ആരോപണങ്ങൾ ഉൾപ്പെടുത്താത്തതു സംശയം ജനിപ്പിക്കുന്നെന്ന് ഇടതു മുൻ എംഎൽഎ കാരാട്ട് റസാഖ്. പരാതി നൽകിയതിൽ അൻവറിന് വീഴ്ച സംഭവിച്ചു. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പി.വി.അൻവർ ആരോപണം ഉന്നയിക്കുന്നത് എന്നാണു കരുതിയത്. അതിനാലാണു പിന്തുണ നൽകിയത്. ആരോപണങ്ങൾക്കു തെളിവുകളുടെ പിൻബലം ഇല്ലെങ്കിൽ പിന്തുണയ്ക്ക് അർഥമില്ല. വാർത്ത സൃഷ്ടിക്കാൻ മാത്രമുള്ള നീക്കമാണെങ്കിൽ അൻവറിനു പിന്തുണയില്ല.

കോഴിക്കോട് ∙ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പത്രസമ്മേളനം നടത്തിയ പി.വി.അൻവർ പരാതി നൽകിയപ്പോൾ പി.ശശിക്ക് എതിരായ ആരോപണങ്ങൾ ഉൾപ്പെടുത്താത്തതു സംശയം ജനിപ്പിക്കുന്നെന്ന് ഇടതു മുൻ എംഎൽഎ കാരാട്ട് റസാഖ്.
പരാതി നൽകിയതിൽ അൻവറിന് വീഴ്ച സംഭവിച്ചു. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പി.വി.അൻവർ ആരോപണം ഉന്നയിക്കുന്നത് എന്നാണു കരുതിയത്. അതിനാലാണു പിന്തുണ നൽകിയത്. ആരോപണങ്ങൾക്കു തെളിവുകളുടെ പിൻബലം ഇല്ലെങ്കിൽ പിന്തുണയ്ക്ക് അർഥമില്ല. വാർത്ത സൃഷ്ടിക്കാൻ മാത്രമുള്ള നീക്കമാണെങ്കിൽ അൻവറിനു പിന്തുണയില്ല.
പി.ശശിക്കെതിരായ തന്റെ നിലപാടിൽ മാറ്റമില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ കെ.ടി.ജലീൽ പോർട്ടൽ തുടങ്ങിയതും പി.വി.അൻവർ വാട്സാപ് തുടങ്ങിയതും അംഗീകരിക്കാൻ ആകില്ല.
പി.വി.അൻവർ - കെ.ടി.ജലീൽ - കാരാട്ട് റസാഖ് കോക്കസ് എന്നത് ആരോപണം മാത്രമാണ്. ഒരു കൂടിയാലോചനയും ഇതുമായി ബന്ധപ്പെട്ടു നടന്നിട്ടില്ല. എഡിജിപി ആർഎസ്എസ് ജനറൽ സെക്രട്ടറി കൂടിക്കാഴ്ച ശരിയല്ല. കൂടിക്കാഴ്ചയ്ക്കു പിന്നിൽ രാഷ്ട്രീയം ഉണ്ടോയെന്ന് പരിശോധിക്കണം. എന്നാൽ കൂടിക്കാഴ്ച വ്യക്തിപരം ആണെങ്കിൽ പ്രശ്നമില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു.