ശബരിപ്പാതയ്ക്ക് വായ്പ പരിധിയിളവ്: ധനവകുപ്പിനും കത്തു നൽകാൻ കേരളം
തിരുവനന്തപുരം∙ അങ്കമാലി–എരുമേലി ശബരി റെയിൽ പാതയ്ക്കു വായ്പ പരിധി ഇളവു തേടി സംസ്ഥാന സർക്കാർ കേന്ദ്ര ധനവകുപ്പു സെക്രട്ടറിക്കു പുതിയ കത്തു നൽകും. ധനവകുപ്പിന് നൽകേണ്ടതിനു പകരം കത്ത് റെയിൽവേക്ക് അയച്ചതു സംബന്ധിച്ച് ഇന്നലെ ‘ മലയാള മനോരമ ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റായ 3810 കോടി രൂപയുടെ പകുതി സംസ്ഥാനം വഹിക്കാനായി വായ്പ പരിധിയിൽ നിന്നു കിഫ്ബി വായ്പയെ ഒഴിവാക്കണമെന്നാണ് ആവശ്യം. ദേശീയപാത പദ്ധതികളിലും സമാനമായ പ്രശ്നം കേരളം നേരിടുന്നുണ്ട്. ശബരി പദ്ധതിയിൽ കേരളം സഹകരിക്കുന്നില്ലെന്ന് ആവർത്തിക്കുന്ന കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിലപാട് കേരളം ഉറ്റുനോക്കുന്നു.
അനുകൂല മറുപടി ലഭിച്ചില്ലെങ്കിൽ പദ്ധതിയുടെ ആദ്യഘട്ടമായി തൊടുപുഴ വരെയെങ്കിലും പാത നിർമിക്കാനുള്ള അനുമതി കേരളം വാങ്ങിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. രാമപുരം വരെ പാതയ്ക്കു ഭൂമി കല്ലിട്ടു തിരിച്ചിട്ടുണ്ട് . അങ്കമാലി മുതൽ രാമപുരം വരെയുള്ള ഒന്നാംഘട്ടം നടപ്പാക്കണമെന്നു 2021ൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കിലും രാമപുരം വലിയ പട്ടണമല്ലെന്ന കാരണം പറഞ്ഞ് റെയിൽവേ അംഗീകരിച്ചില്ല.
എന്നാൽ 50,000 ജനസംഖ്യയുള്ള തൊടുപുഴയിലേക്ക് റെയിൽവേയുടെ പുതിയ മാനദണ്ഡ പ്രകാരം റെയിൽ പാതയ്ക്ക് അർഹതയുണ്ട്.