തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ നടപടി വേണമെന്ന് ഇടതുമുന്നണി യോഗത്തിൽ സിപിഐ, ആർജെഡി, എൻസിപി എന്നീ ഘടകകക്ഷികൾ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ നിരസിച്ചു. ആരോപണം ഉയർന്നതിന്റെ പേരിൽ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കാനാകില്ലെന്നും ഡിജിപിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ നടപടി വേണമെന്ന് ഇടതുമുന്നണി യോഗത്തിൽ സിപിഐ, ആർജെഡി, എൻസിപി എന്നീ ഘടകകക്ഷികൾ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ നിരസിച്ചു. ആരോപണം ഉയർന്നതിന്റെ പേരിൽ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കാനാകില്ലെന്നും ഡിജിപിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം പൂർത്തിയായ ശേഷം തീരുമാനിക്കാമെന്നുമാണ് മുഖ്യമന്ത്രി നിലപാടെടുത്തത്. തീരുമാനത്തോടുള്ള അതൃപ്തി പരസ്യമാക്കുന്നതായിരുന്നു യോഗശേഷം സിപിഐ, ആർജെഡി നേതാക്കളുടെ പ്രതികരണം.

മുന്നണിയുടെ പുതിയ കൺവീനറായി ടി.പി.രാമകൃഷ്ണൻ ചുമതലയേറ്റ ശേഷം നടന്ന ആദ്യ യോഗത്തിന്റെ അജൻഡയിൽ എഡിജിപി വിവാദം ഉണ്ടായിരുന്നില്ല. സമകാലിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യേണ്ട വേദിയാണിതെന്നും എഡിജിപിയുടെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഗൗരവമായി ചർച്ച ചെയ്തു നടപടിയെടുക്കണമെന്നും ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് ജോർജാണ് ആദ്യം ആവശ്യപ്പെട്ടത്. ഇതോടെ വിഷയം ഏറ്റെടുത്ത സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും അജിത്കുമാറിനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന്, മുഖ്യമന്ത്രി അന്വേഷണ സംഘത്തെ നിയോഗിച്ചതടക്കം സ്വീകരിച്ച നിലപാടുകൾ വ്യക്തമാക്കി. തുടർന്നുള്ള ചർച്ചയിൽ എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയും ആർഎസ്എസ് കൂടിക്കാഴ്ച ഗൗരവമുള്ള വിഷയമാണെന്നും പൊലീസ് ഒത്താശയോടെ തൃശൂർ പൂരം കലങ്ങിയത് ജനങ്ങളെ എതിരാക്കിയെന്നും ചൂണ്ടിക്കാട്ടി. 

ADVERTISEMENT

ചർച്ചയ്ക്കു മറുപടി നൽകിയ മുഖ്യമന്ത്രി അജിത്കുമാറിനെതിരെ തൽക്കാലം നടപടിയെടുക്കാനാകില്ലെന്ന നിലപാട് ആവർത്തിച്ചു. കൂടിക്കാഴ്ചയും ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെയാണ് ഘടകകക്ഷികൾ വഴങ്ങിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോ മുന്നണി കൺവീനർ ടി.പി.രാമകൃഷ്ണനോ മറ്റു ഘടകകക്ഷി നേതാക്കളോ വിഷയത്തിൽ അഭിപ്രായ പ്രകടനത്തിനു തയാറായില്ല. രാഷ്ട്രീയമായി ഏറെ പ്രതിരോധം തീർക്കുന്ന വിഷയമായിട്ടും അജിത്കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ കടുംപിടിത്തത്തിന് സിപിഎമ്മിനൊപ്പം എൽഡിഎഫും ഒടുവിൽ വഴങ്ങുകയായിരുന്നു.

എഡിജിപിയുടെ മൊഴിയെടുക്കും

ഈ മാസം 14 മുതൽ 4 ദിവസത്തേക്ക് അവധിയിൽ പോകാൻ നൽകിയ അപേക്ഷ എഡിജിപി അജിത്കുമാർ പിൻവലിച്ചു. അവധിക്കു ശേഷം തിരികെയെത്തുമ്പോൾ ക്രമസമാധാനച്ചുമതലയിൽ നിന്നു നീക്കിയേക്കുമെന്ന സൂചനകൾക്കിടെയാണിത്. മലപ്പുറത്തടക്കം പൊലീസ് തലപ്പത്ത് സർക്കാർ നടപ്പാക്കിയ സ്ഥലംമാറ്റങ്ങൾക്കു പിന്നാലെയാണ് അവധി അപേക്ഷ പിൻവലിച്ചത്.  ആരോപണങ്ങളുയരും മുൻപു നൽകിയ അപേക്ഷയാണിത്. പി.വി.അൻവറിന്റെ പരാതിയിൽ മൊഴി നൽകാൻ സാധ്യമായ ദിവസവും സമയവും അറിയിക്കാൻ അജിത്കുമാറിന് ഡിജിപി കത്തു നൽകിയിട്ടുണ്ട്. അൻവറിന്റെ മൊഴി നേരത്തേ എടുത്തിരുന്നു. എഡിജിപി ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളെയെ കണ്ടതും ഡിജിപി നേരിട്ട് അന്വേഷിക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ടവരുടെയും മൊഴിയെടുക്കും.

English Summary:

Left Front Divided: Vijayan Defends ADGP Amidst Allies' Outrage