തിരുവനന്തപുരം ∙ വാർഡ് പുനർവിഭജനം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറങ്ങിയപ്പോൾ 8 നഗരസഭകളിലെ വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ല. പരവൂർ, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, പാലാ, ചങ്ങനാശേരി, ആലുവ, ചെർപ്പുളശ്ശേരി നഗരസഭകളിലാണു എണ്ണം കൂടാത്തത്. 2011 ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ എണ്ണം പുതുക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഗരസഭകളിൽ കുറഞ്ഞത് 26, കൂടിയത് 53 വാർഡുകൾ എന്നിങ്ങനെയും കോർപറേഷനുകളിൽ കുറഞ്ഞത് 56, കൂടിയത് 101 എന്നിങ്ങനെയുമാകും എണ്ണം. സ്ത്രീകൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുമുള്ള സംവരണ വാർഡുകളുടെ എണ്ണവും പുതുക്കി. ത്രിതല പഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് നേരത്തേ വിജ്ഞാപനം ഇറക്കിയിരുന്നു. ആകെ 19,950 വാർഡുകളാണ് ത്രിതല പഞ്ചായത്തുകളിൽ. ഇതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാർഡുകളുടെ എണ്ണം 23,612 ആകും. നിലവിൽ 21,900 ആണ്.

ADVERTISEMENT

അതേസമയം, വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് നിർദിഷ്ട വാർഡുകളുടെ അതിർത്തികൾ ഉൾപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളുടെ ഡിജിറ്റൽ ഭൂപടം ക്യുഫീൽഡ് ആപ് ഉപയോഗിച്ച് തയാറാക്കാനും ഇതിന് ആവശ്യമായ സാങ്കേതികസഹായം നൽകാനും ഇൻഫർമേഷൻ കേരള മിഷനെ (ഐകെഎം) സർക്കാർ ചുമതലപ്പെടുത്തി.

വാർഡ് പുനർനിർണയത്തിനും ഇതേ ആപ് ഉപയോഗിക്കും. ഐകെഎം തന്നെയാണു നോഡൽ ഏജൻസി. ഡീലിമിറ്റേഷൻ കമ്മിഷന്റെ ശുപാർശ അനുസരിച്ചാണു നടപടി. വാർഡ് വിഭജന നടപടിക്രമങ്ങളും ജിഐഎസ് അധിഷ്ഠിത മാപ്പിങ്ങും പൂർത്തിയായി കഴിഞ്ഞാൽ ലഭിക്കുന്ന ഡേറ്റയും മാപ്പുകളും സർക്കാർ ആവശ്യങ്ങൾക്കായി തദ്ദേശ വകുപ്പിനു കൈമാറണമെന്നും നിർദേശമുണ്ട്. 

English Summary:

Ward division: No change in 8 municipalities