പരാതികൾ ഫലം കണ്ടു; വൈദ്യുതിബില്ലിൽ മാറ്റം
തിരുവനന്തപുരം ∙ ഉപഭോക്താക്കളുടെ നിരന്തരമായ പരാതിയെത്തുടർന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇടപെട്ടതോടെ കെഎസ്ഇബി വൈദ്യുതി ബില്ലിൽ മാറ്റം വരുത്തി. ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതു പ്രകാരം ബില്ല് മലയാളത്തിലോ ഇംഗ്ലിഷിലോ നൽകും. 2 മാസം മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സംവിധാനം വൈകാതെ സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകും.

ബില്ല് തെർമൽ പേപ്പറിൽ നൽകുന്നതിനാൽ കുറച്ചു ദിവസം കഴിയുമ്പോൾ മഷി മാഞ്ഞ് വിവരങ്ങൾ അപ്രത്യക്ഷമാകുന്നതും സംബന്ധിച്ചും പരാതിയുണ്ടായിരുന്നു. ഇതു പരിഹരിക്കാൻ ബില്ലിങ് കടലാസിന്റെ നിലവാരം മെച്ചപ്പെടുത്തിയതിനു പുറമേ മൊബൈൽ ഫോണിലേക്ക് എസ്എംഎസ് ആയും ഇമെയിൽ ആയും ബിൽ നൽകിത്തുടങ്ങി. കെഎസ്ഇബിയുടെ മൊബൈൽ ആപ്പിലും wss.kseb.in എന്ന പോർട്ടലിലൂടെയും കൺസ്യൂമർ നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് ബിൽ ഡൗൺലോഡ് ചെയ്നാകും. ബില്ലിലെ ഓരോ ഭാഗവും വിശദമായി വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്.
സോളർ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഗാർഹിക ഉപഭോക്താക്കളുടെ (പ്രൊസ്യൂമർ) വൈദ്യുതി ബില്ലിൽ ഓരോ മാസവും ഗ്രിഡിൽ നിന്ന് ഉപയോഗിച്ചതും ഗ്രിഡിലേക്കു നൽകിയതുമായ വൈദ്യുതിയുടെ വിവരങ്ങളും ഗ്രിഡിലേക്കു നൽകിയ വൈദ്യുതി ബാങ്കിങ്ങിൽ എത്ര ബാക്കിയുണ്ട് എന്നും കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. സോളർ പ്രൊസ്യൂമർമാരുടെ മീറ്റർ റീഡിങ് നടത്തുന്നതിന്റെ ഉത്തരവാദിത്തം സബ് എൻജിനീയർമാരിൽ നിന്നു മാറ്റി മീറ്റർ റീഡർമാർക്കു നൽകിയിരുന്നു. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മീറ്റർ റീഡർമാർക്ക് ഒരു നെറ്റ് മീറ്റർ നോക്കി ബിൽ നൽകാൻ നഗരങ്ങളിൽ 17.3 രൂപ മുതൽ ഗ്രാമങ്ങളിൽ 34.6 രൂപ വരെ അഞ്ചു വിഭാഗങ്ങളായി തിരിച്ച് അധിക തുക നൽകാനും ഉത്തരവായിട്ടുണ്ട്.